ന്യൂഡല്‍ഹി: ഇത്തവണ സ്ക്കൂള്‍ തുറക്കുമ്പോള്‍ ഒപ്പം കാലവര്‍ഷമെത്തില്ല!!
ജൂണ്‍ 1ന് എത്തേണ്ട മഴ 5 ദിവസം വൈകി ജൂണ്‍ 6നേ എത്തുകയുള്ളൂവെന്നാണ് കാലാവസ്ഥാ നിരീക്ഷണ വകുപ്പ് പറയുന്നത്.
ജൂണ്‍ ആറില്‍ നിന്നും ചിലപ്പോള്‍ നാലുദിവസം വൈകിയോ നാലുദിവസം നേരത്തെയോ മഴ എത്താനുള്ള സാധ്യതയും തള്ളിക്കളയേണ്ടതില്ലെന്ന സൂചനകളും കാലാവസ്ഥാ വിദഗ്ധര്‍ നല്‍കുന്നുണ്ട്.
മെയ് 18, 19 തിയതികളില്‍ തെക്ക് പടിഞ്ഞാറന്‍ മണ്‍സൂണ്‍ ആന്‍ഡമാന്‍ ഉള്‍ക്കടലിന്‍റെ തെക്കേ ഭാഗത്തും നിക്കോബാര്‍ ദ്വീപുകളിലും എത്തിച്ചേരുമെന്നും കാലാവസ്ഥാ വകുപ്പിന്‍റെ റിപ്പോര്‍ട്ട് വിശദമാക്കുന്നു.
സാധാരണയായി ജൂണ്‍ ഒന്നിനായിരുന്നു കേരളത്തില്‍ നാലുമാസത്തോളം നീണ്ട് നില്‍ക്കുന്ന മഴക്കാലം ആരംഭിച്ചിരുന്നത്.