Neet exam: നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരാക്കിയ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ നടത്തും

Neet exam: രാജ്യത്ത് ആറിടങ്ങളിലായാണ് വീണ്ടും പരീക്ഷ നടത്താന്‍ തയ്യാറെടുക്കുന്നത്. കൊല്ലത്ത് നടന്ന നീറ്റ് എക്‌സാമിനിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം വിവാദമായിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Aug 27, 2022, 10:46 AM IST
  • കൊല്ലം ആയൂരിലെ കോളേജിലാണ് കേരളത്തിൽ വിവാദമായ സംഭവം ഉണ്ടായത്
  • പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായാണ് പരാതി ഉയർന്നത്
  • സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി
  • ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്
Neet exam: നീറ്റ് പരീക്ഷയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരാക്കിയ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ നടത്തും

തിരുവനന്തപുരം: നീറ്റ് പരീക്ഷയ്ക്ക് മുൻപായുള്ള പരിശോധനയ്ക്കിടെ അടിവസ്ത്രമഴിച്ച് പരിശോധനയ്ക്ക് വിധേയരാക്കിയ വിദ്യാർഥികൾക്ക് വീണ്ടും പരീക്ഷ നടത്തും. സെപ്തംബര്‍ നാലിന് പെണ്‍കുട്ടികള്‍ക്കും വീണ്ടും പരീക്ഷ എഴുതാമെന്ന് ദേശീയ പരീക്ഷാ ഏജന്‍സി ഉത്തരവിറക്കി. രാജ്യത്ത് ആറിടങ്ങളിലായാണ് വീണ്ടും പരീക്ഷ നടത്താന്‍ തയ്യാറെടുക്കുന്നത്. കൊല്ലത്ത് നടന്ന നീറ്റ് എക്‌സാമിനിടെ പെണ്‍കുട്ടികളുടെ അടിവസ്ത്രമഴിപ്പിച്ച് പരിശോധന നടത്തിയ സംഭവം വിവാദമായിരുന്നു. രാജ്യത്ത് ആറ് കോളേജുകളിൽ ഇത്തരത്തിൽ  പരാതി ഉയർന്നിരുന്നു.

കൊല്ലം ആയൂരിലെ കോളേജിലാണ് കേരളത്തിൽ വിവാദമായ സംഭവം ഉണ്ടായത്. പരീക്ഷ എഴുതാനെത്തിയ പെണ്‍കുട്ടികളുടെ അടിവസ്ത്രം ഉദ്യോഗസ്ഥര്‍ അഴിപ്പിച്ച് പരിശോധിച്ചതായാണ് പരാതി ഉയർന്നത്. സംഭവത്തില്‍ അപമാനിതയായ ഒരു പെണ്‍കുട്ടി കൊട്ടാരക്കര ഡിവൈഎസ്പിക്ക് പരാതി നല്‍കി. ഇതോടെയാണ് സംഭവം പുറത്തറിഞ്ഞത്. വിദ്യാർഥികളെ അപമാനിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

ALSO READ: NEET Dress Code Row: അടിവസ്ത്രം അഴിപ്പിച്ച സംഭവം: 2 അധ്യാപകർ കൂടി അറസ്റ്റിൽ

പരീക്ഷാ സുരക്ഷയില്‍ മതിയായ പരിശീലനം ലഭിച്ചിട്ടില്ലാത്ത പത്തംഗ സംഘമാണ് വിദ്യാര്‍ഥിനികളെ അപമാനിച്ചത്. സംഭവത്തില്‍ അധികൃതര്‍ക്ക് ​ഗുരുതര വീഴ്ച സംഭവിച്ചിരുന്നു. ആയൂർ മാർത്തോമ്മ കോളേജിന് പകരം കൊല്ലം എസ്എൻ കോളേജിലാണ് പുതുക്കിയ പരീക്ഷ നടത്തുക. സെപ്തംബർ നാലിന് ഉച്ചയ്ക്ക് രണ്ട് മണിക്കാണ് പരീക്ഷ. പുന:പരീക്ഷയ്ക്കായി വിദ്യാര്‍ഥികളുടെ വീടുകളില്‍ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വീണ്ടും പരീക്ഷ എഴുതാൻ താൽപര്യമുള്ള വിദ്യാർഥികൾ മാത്രം പരീക്ഷ എഴുതിയാൽ മതിയാകും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News