Onam 2023: ഓണമെത്തി; ഇന്ന് അത്തം, ഓണാഘോഷം തുടങ്ങി മലയാളികൾ

Onam celebrations: മുറ്റങ്ങളിൽ പൂക്കളം തീർത്ത് മഹാബലിയെ വരവേൽക്കാൻ കേരളക്കര ഒരുങ്ങി. ഇനി തിരുവോണ ദിനത്തിനായുള്ള കാത്തിരിപ്പും ഒരുക്കങ്ങളുമാണ്.

Written by - Zee Malayalam News Desk | Last Updated : Aug 20, 2023, 09:08 AM IST
  • സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികൾ ഓ​ഗസ്റ്റ് 27 ന് ആണ് ആരംഭിക്കുന്നത്
  • ഓ​ഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ട് വരെ തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ഓണം വാരഘോഷ പരിപാടികൾ നടക്കും
Onam 2023: ഓണമെത്തി; ഇന്ന് അത്തം, ഓണാഘോഷം തുടങ്ങി മലയാളികൾ

കർക്കടകത്തിന്റെ ആധിയും വ്യാധിയും മാറി പൊന്നിൻ ചിങ്ങം എത്തിയതോടെ മലയാളികൾ ആഘോഷത്തിനൊരുങ്ങി. മുറ്റങ്ങളിൽ പൂക്കളം തീർത്ത് മഹാബലിയെ വരവേൽക്കാൻ കേരളക്കര ഒരുങ്ങി. ഇനി തിരുവോണ ദിനത്തിനായുള്ള കാത്തിരിപ്പും ഒരുക്കങ്ങളുമാണ്. പുതു പുടവകളും വാങ്ങി സദ്യവട്ടങ്ങൾ ഒരുക്കി ഓണാഘോഷത്തിന്റെ സന്തോഷത്തിലാണ് മലയാളികൾ.

അത്തച്ചമയാഘോഷം തൃപ്പൂണിത്തുറയിൽ രാവിലെ ഒമ്പതിന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. അത്തം ഘോഷയാത്ര നടൻ മമ്മൂട്ടി ഫ്ലാഗ് ഓഫ് ചെയ്യും. തൃക്കാക്കര മഹാക്ഷേത്രത്തിലെ 10 ദിവസത്തെ തിരുവോണ ഉത്സവത്തിന് ഇന്നു രാത്രി എട്ടിന് കൊടിയേറും.

സംസ്ഥാന സർക്കാരിന്റെ ഓണം വാരാഘോഷ പരിപാടികൾ ഓ​ഗസ്റ്റ് 27 ന് ആണ് ആരംഭിക്കുന്നത്. ഓ​ഗസ്റ്റ് 27 മുതൽ സെപ്റ്റംബർ രണ്ട് വരെ തലസ്ഥാനത്തും ജില്ലാ ആസ്ഥാനങ്ങളിലും ഓണം വാരഘോഷ പരിപാടികൾ നടക്കും.

ALSO READ: Onam 2023: തൂശനിലയിട്ട് തിരുവോണ സദ്യ വിളമ്പിയാൽ കഴിക്കാനൊരു ക്രമമുണ്ട്; അറിയാം സദ്യ കഴിക്കേണ്ട രീതി

സംസ്ഥാനതല ആഘോഷത്തിന്റെ ഭാഗമായി തിരുവനന്തപുരം കവടിയാർ മുതൽ മണക്കാട് ജങ്ഷൻ വരെയുള്ള പ്രദേശത്തെ ടൂറിസം വകുപ്പ് ഉത്സവമേഖലയായി പ്രഖ്യാപിച്ചു. റോഡിന് ഇരുവശവുമുള്ള സർക്കാർ, പൊതുമേഖലാ, തദ്ദേശ, സ്വയംഭരണ സ്ഥാപനങ്ങൾ ദീപങ്ങളാൽ അലങ്കരിക്കണമെന്ന് നിർദേശിച്ചിട്ടുണ്ട്.

തനതു ഫണ്ടിൽനിന്നു രണ്ട് ലക്ഷം രൂപ വരെ ഇതിനായി വിനിയോഗിക്കാം. ഓണാഘോഷ സമാപനയാത്രയിൽ ഫ്ലോട്ടുകൾ അവതരിപ്പിക്കുന്നതിന് നാല് ലക്ഷം രൂപ വരെ ഓരോ സ്ഥാപനത്തിനും ഉപയോഗിക്കാമെന്നും നിർദേശമുണ്ട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News