Oommen Chandy: സൗമ്യതയുടെയും ലാളിത്യത്തിന്റെയും പ്രതീകം; ജനക്കൂട്ടത്തെ കൂടെക്കൂട്ടിയ നേതാവ് ഇനി ജനഹൃദയങ്ങളിൽ ജീവിക്കും

Oommen Chandy passed away: സൗമ്യതയുടെയും ലാളിത്യത്തിന്‍റെയും പ്രതീകമായിരുന്നു ഉമ്മൻ ചാണ്ടി. എന്നും ജനങ്ങൾക്കിടയിൽ ജീവിക്കാനാ​ഗ്രഹിച്ച നേതാവ്. കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.

Written by - Zee Malayalam News Desk | Last Updated : Jul 18, 2023, 10:31 AM IST
  • ജനക്കൂട്ടത്തിന് നടുവിൽ മാത്രം കാണാൻ സാധിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം
  • ജനക്കൂട്ടം അദ്ദേഹത്തെയും സ്നേഹിച്ചു
  • അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് നടുവിൽ തന്നെയുണ്ടായിരുന്നു
Oommen Chandy: സൗമ്യതയുടെയും ലാളിത്യത്തിന്റെയും പ്രതീകം; ജനക്കൂട്ടത്തെ കൂടെക്കൂട്ടിയ നേതാവ് ഇനി ജനഹൃദയങ്ങളിൽ ജീവിക്കും

ആശുപത്രിക്കിടക്കയിൽ വച്ചുപോലും ജനങ്ങളെക്കുറിച്ച് ഉമ്മൻ ചാണ്ടി ചിന്തിച്ചിരിക്കാമെന്ന് തോന്നിയാൽ അതിൽ ഒട്ടും അതിശയോക്തിയുണ്ടാകില്ല. കാരണം, അത്രമേൽ ജനങ്ങൾക്കൊപ്പം നിന്ന് അവരുടെ പ്രശ്നങ്ങളെ ശ്രദ്ധയോടെ കേട്ട് പരിഹാരങ്ങൾ കണ്ട ജനകീയനായ നേതാവായിരുന്നു അദ്ദേഹം. സൗമ്യതയുടെയും ലാളിത്യത്തിന്‍റെയും പ്രതീകമായിരുന്നു ഉമ്മൻ ചാണ്ടി. എന്നും ജനങ്ങൾക്കിടയിൽ ജീവിക്കാനാ​ഗ്രഹിച്ച നേതാവ്. കേരള രാഷ്ട്രീയത്തിലെ സൗമ്യതയുടെ മുഖമായി അദ്ദേഹം എന്നും ഓർമ്മിക്കപ്പെടും.

ജനക്കൂട്ടത്തിന് നടുവിൽ മാത്രം കാണാൻ സാധിക്കുന്ന രാഷ്ട്രീയക്കാരനായിരുന്നു അദ്ദേഹം. ജനക്കൂട്ടം അദ്ദേഹത്തെയും സ്നേഹിച്ചു. അധികാരമുള്ളപ്പോഴും ഇല്ലാത്തപ്പോഴും ഉമ്മൻ ചാണ്ടി ജനങ്ങൾക്ക് നടുവിൽ തന്നെയുണ്ടായിരുന്നു. അവർക്കൊപ്പം അവരിൽ ഒരാളായി. ജനങ്ങളായിരുന്നു അദ്ദേഹത്തിന്റെ സമ്പത്തും ബലവും. മുഖ്യമന്ത്രിയായിരുന്നപ്പോഴും അല്ലാത്തപ്പോഴും ജനങ്ങളുടെ എല്ലാ പ്രശ്നങ്ങളിലും ഇടപെട്ടിരുന്ന നേതാവായിരുന്നു അദ്ദേഹം.

ALSO READ: Oommen Chandy: പുതുപ്പള്ളിക്കാർക്ക് കൊടുത്ത വാക്ക്; ഇനി എല്ലാ ഞായറാഴ്ചയും വരാൻ പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് ഇല്ല

തന്‍റെ രാഷ്ട്രീയ ജീവിതത്തിൽ 11 വര്‍ഷമാണ് ഉമ്മന്‍ ചാണ്ടി അധികാരത്തില്‍ ഉണ്ടായിരുന്നത്. 18 മാസം തൊഴില്‍ മന്ത്രി, മൂന്നു മാസം ആഭ്യന്തരമന്ത്രി, മൂന്നു വര്‍ഷം ധനമന്ത്രി, ആദ്യ ഒരു വര്‍ഷം മുഖ്യമന്ത്രി, പിന്നീട് അഞ്ച് വര്‍ഷം മുഖ്യമന്ത്രി എന്നിങ്ങനെയായിരുന്നു അദ്ദേഹം അധികാരത്തിലുണ്ടായിരുന്നത്. അധികാരത്തിലിരുന്നപ്പോഴും അല്ലാത്തപ്പോഴും ജനങ്ങള്‍ക്കുവേണ്ടിയായിരുന്നു ഉമ്മന്‍ ചാണ്ടിയുടെ പ്രവർത്തനം. അദ്ദേഹം തന്റെ അധികാരം വിനിയോ​ഗിച്ചത് ജനങ്ങൾക്ക് വേണ്ടിയായിരുന്നു.

അവസാന നാളുകളിൽ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറുന്നത് വരെ ജനക്കൂട്ടത്തിന് നടുവിലായിരുന്നു ഉമ്മൻ ചാണ്ടി. ഉമ്മൻ ചാണ്ടിയെപ്പോലെ ജനകീയനായ നേതാവ് വിടവാങ്ങുന്നത് കേരളത്തിന് തീരാനഷ്ടമാണ്. പകരം വയ്ക്കാനില്ലാത്ത ജനകീയനായ നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്ന് കേരളം എന്നും ഓർമ്മിക്കും.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News