എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇന്നലെ  പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളുകയും അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. 

Last Updated : Mar 29, 2019, 10:28 AM IST
എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും

കോഴിക്കോട്: മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. ഇന്നലെ  പ്രകാശ് ബാബുവിന്‍റെ ജാമ്യാപേക്ഷ റാന്നി കോടതി തള്ളുകയും അദ്ദേഹത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. 

തുടര്‍ന്നാണ് അദ്ദേഹം ജാമ്യാപേക്ഷയുമായി പത്തനംതിട്ട ജില്ലാ കോടതിയെ സമീപിച്ചിരിക്കുന്നത്. 

ശബരിമലയില്‍ സ്ത്രീയെ ആക്രമിച്ച കേസിലാണ് കോഴിക്കോട്ടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും യുവമോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷനുമായ പ്രകാശ് ബാബുവിനെ കോടതി റിമാൻഡ് ചെയ്തത്. ചിത്തിര ആട്ട വിശേഷ ദിവസം ശബരിമലയില്‍ എത്തിയ സ്ത്രീയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതിയാണ് പ്രകാശ് ബാബു. വധശ്രമവും ഗൂഢാലോചനയുമടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് പ്രകാശ് ബാബുവിനെതിരെ കേസ് എടുത്തിരിക്കുന്നത്.

തൃശൂര്‍ സ്വദേശിനിയായ ലളിത എന്ന സ്ത്രീയെയായിരുന്നു പ്രകാശ് ബാബുവും സംഘപരിവാര്‍ പ്രവര്‍ത്തകരും ചേര്‍ന്ന് ആക്രമിച്ചത്. വധശ്രമത്തിനൊപ്പം പ്രേരണാകുറ്റവും ഗൂഢാലോചന കുറ്റവും പ്രകാശ് ബാബു അടക്കം അഞ്ച് സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ പൊലീസ് ചുമത്തിയിരുന്നു. 

കൂടാതെ, ശബരിമല ദര്‍ശനത്തിനെത്തിയ ഭൂമാതാ ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയേയും സംഘത്തേയും തടഞ്ഞ സംഭവത്തിലും പൊതുമുതല്‍ നശിപ്പിച്ച കേസിലും നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ചതിനുമെല്ലാം പ്രകാശ് ബാബുവിനെതിരെ കേസുണ്ട്. കൂടാതെ ശബരിമലയില്‍ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ചുള്ള സുപ്രീം കോടതിയുടെ വിധിയുമായി ബന്ധപ്പെട്ട് ദേവസ്വം ബോര്‍ഡ് അദ്ധ്യക്ഷന്‍റെ വീട്ടിലേക്ക് മാര്‍ച്ച് നടത്തിയതടക്കം എട്ടോളം കേസില്‍ പ്രകാശ് ബാബു പ്രതിയാണ്. കേസില്‍ ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി കെ. സുരേന്ദ്രന്‍ 23 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമായിരുന്നു ജാമ്യത്തില്‍ പുറത്തിറങ്ങിയത്.

അതേസമയം കോഴിക്കോട്ടെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച പ്രകാശ് ബാബുവിന് തുടര്‍ച്ചയായി ജയിലില്‍ കഴിയേണ്ടി വരുമോ എന്നാണ് ബി.ജെ.പി നേതൃത്വത്തിന്‍റെ ആശങ്ക. ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസ് നിലനില്‍ക്കെയാണ് പ്രകാശ് ബാബുവിനെ സ്ഥാനാര്‍ത്ഥിയാക്കിയുള്ള പ്രഖ്യാപനം വന്നത്.

ശബരിമല യുവതീപ്രവേശന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട് പൊലീസ് പ്രകാശ് ബാബുവിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ഏപ്രിൽ നാലിന് മുൻപായി പത്രിക സമർപ്പിക്കണമെന്നിരിക്കെ കേസുകളിൽ ജാമ്യമെടുക്കാന്‍ ഇന്നാണ് പ്രകാശ് ബാബു കോടതിയിൽ കീഴടങ്ങിയത്. 

 

Trending News