Periyar: പെരിയാറിൽ മീനുകൾ വീണ്ടും കൂട്ടത്തോടെ ചത്തുപൊങ്ങി; വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും എന്ന് നാട്ടുകാർ

കൂടാതെ വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും ഉണ്ടെന്നും പറയുന്നു.

Written by - Zee Malayalam News Desk | Last Updated : May 28, 2024, 11:00 AM IST
  • പെരിയാറിൽ വീണ്ടും മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതായി നാട്ടുകാർ
Periyar: പെരിയാറിൽ മീനുകൾ വീണ്ടും കൂട്ടത്തോടെ ചത്തുപൊങ്ങി; വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും എന്ന് നാട്ടുകാർ

പെരിയാറിൽ വീണ്ടും മീനുകൾ കൂട്ടത്തോടെ ചത്തുപൊങ്ങുന്നതായി നാട്ടുകാർ. കൂടാതെ വെള്ളത്തിന് നിറം മാറ്റവും രൂക്ഷഗന്ധവും ഉണ്ടെന്നും പറയുന്നു. നദിയിൽ രാവിലെ കുളിക്കാൻ ഇറങ്ങിയ നാട്ടുകാരാണ് മീനുകൾ ചത്തുപൊങ്ങി കിടക്കുന്നത് കണ്ടത്. കരിമീൻ ഉൾപ്പടെയുള്ള മീനുകളാണ് കൂട്ടത്തോടെ ചത്ത് പൊങ്ങിയിരിക്കുന്നത്. മീനുകൾ ചാകാനുള്ള കാരണം രാസമാലിന്യം കലർന്നതാണോ എന്ന കാര്യം പരിശോധനയിലൂടെ മാത്രമേ വ്യക്തമാകൂ. 

കഴിഞ്ഞ ദിവസങ്ങളിൽ ചിത്രപ്പുഴയിലും പെരിയാറിലും വ്യാപകമായാണ് മീനുകൾ ചത്തുപൊങ്ങിയത്. ഫോർട്ട് കൊച്ചി സബ് കളക്ടറുടെ റിപ്പോർട്ടിൽ മത്സ്യക്കുരുതിയിൽ മലനീകരണ നിയന്ത്രണ ബോർഡിന് വീഴ്ച സംഭവിച്ചതായാണ് ഉള്ളത്. മത്സ്യത്തൊഴിലാളികളെ ഉൾപ്പെടുത്തിക്കൊണ്ട് പ്രത്യേക നീരീക്ഷണ സംവിധാനം വേണമെന്നും റിപ്പോർട്ടിൽ പറയുന്നു.

Trending News