കൈവെട്ടും,കാൽവെട്ടും,തലവെട്ടി ചെങ്കൊടി കെട്ടും; പ്രകോപന മുദ്രാവാക്യവുമായി എച്ച്.സലാം എം.എൽ.എ

നൂറോളം പ്രവർത്തകരാണ് പ്രകോപന മുദ്രാവാക്യവുമായി അമ്പലപ്പുഴ ഠൗണിൽ പ്രകടനം നടത്തിയത്

Last Updated : Jul 1, 2022, 06:19 PM IST
  • അമ്പലപ്പുഴയിൽ നടന്ന പ്രതിഷേധ പ്രടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്
  • എച്ച്.സലാം എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം
കൈവെട്ടും,കാൽവെട്ടും,തലവെട്ടി ചെങ്കൊടി കെട്ടും; പ്രകോപന മുദ്രാവാക്യവുമായി എച്ച്.സലാം എം.എൽ.എ

എ.കെ.ജി സെന്‍ററിന് നേരയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് അമ്പലപ്പുഴയിൽ നടന്ന പ്രതിഷേധ പ്രടനത്തിലാണ് പ്രകോപനപരമായ മുദ്രാവാക്യം ഉയർന്നത്.എച്ച്.സലാം എം.എൽ.എയുടെ നേതൃത്വത്തിലായിരുന്നു പ്രകടനം നടന്നത്. 

കൈവെട്ടും, കാൽവെട്ടും,തലവെട്ടി ചെങ്കോടി കെട്ടും എന്നായിരുന്നു എം.എൽ.എയും സിപിഎംപ്രവർത്തകരും മുദ്രാവാക്യം മുഴക്കിയത്.നൂറോളം പ്രവർത്തകരാണ് പ്രകോപന മുദ്രാവാക്യവുമായി അമ്പലപ്പുഴ ഠൗണിൽ പ്രകടനം നടത്തിയത്.

പ്രകോപനമില്ലാതെ പ്രതിഷേധിക്കണമെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെയുള്ള നേതാക്കൾ പറഞ്ഞിരുന്നത്.പാർട്ടി നിർദേശത്തിന് വിരുദ്ധമായാണ് എം.എൽ.എയുടെ നേതൃത്വത്തിൽ പ്രകടനം നടന്നത്. 

വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ ആക്രമണം ഉണ്ടായപ്പോഴും പ്രകോപനപരമായി എച്ച്.സലാം പ്രതികരിച്ചിരുന്നു. കെ.സുധാകരനെയും വി.ഡി. സതീശനെയും തെരുവിൽ കൈകാര്യം ചെയ്യുമെന്നായിരുന്നു അന്ന് എച്ച്.സലാം ഫേസ്ബുക്കിലൂടെ പ്രതികരിച്ചത്. 

 

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

 

Trending News