M V Nikesh Kumar: മാധ്യമ പ്രവർത്തനത്തിന് വിട...! പൊതുരം​ഗത്ത് സജീവമാകാൻ എം വി നികേഷ് കുമാർ

മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍. 28 വർഷത്തെ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമാകാനൊരുങ്ങുകയാണ് അദ്ദേഹം.  

Written by - Zee Malayalam News Desk | Last Updated : Jun 25, 2024, 08:13 PM IST
  • 28 വർഷത്തെ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമാകാനൊരുങ്ങുകയാണ് അദ്ദേഹം.
  • റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു.
M V Nikesh Kumar: മാധ്യമ പ്രവർത്തനത്തിന് വിട...! പൊതുരം​ഗത്ത് സജീവമാകാൻ എം വി നികേഷ് കുമാർ

കൊച്ചി: മാധ്യമ പ്രവര്‍ത്തനം അവസാനിപ്പിച്ച് റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റര്‍ ഇന്‍ ചീഫ് എം വി നികേഷ് കുമാര്‍. 28 വർഷത്തെ മാധ്യമ പ്രവർത്തനം അവസാനിപ്പിച്ച് രാഷ്ട്രീയ രംഗത്ത് സജീവമാകുന്നതിന്റെ ഭാഗമാകാനൊരുങ്ങുകയാണ് അദ്ദേഹം.  റിപ്പോര്‍ട്ടര്‍ ടിവിയുടെ ഔദ്യോഗിക ചുമതലകളില്‍ നിന്ന് എംവി നികേഷ് കുമാര്‍ സ്ഥാനമൊഴിഞ്ഞു. തന്റെ ജീവിതത്തില്‍ എല്ലാ കാലത്തും രാഷ്ട്രീയമുണ്ടായിരുന്നുവെന്നും ഒരു പൗരനെന്ന നിലയില്‍ പൊതുപ്രവര്‍ത്തനത്തിന്റെ ഭാഗമായി വിവിധ രീതിയില്‍ നിലകൊള്ളാനാണ് ആഗ്രഹിക്കുന്നതെന്നും എം വി നികേഷ് കുമാർ പറ‍ഞ്ഞു.

ഞാന്‍ ജന്മം നല്‍കിയ സ്ഥാപനമാണ് റിപ്പോര്‍ട്ടര്‍ ടിവി. എല്ലാ കാലത്തും എന്റെ കരുതലും സ്‌നേഹവുമെല്ലാം റിപ്പോര്‍ട്ടറിനൊപ്പം ഉണ്ടാകുമെന്നും, ഇനി സിപിഐഎം അംഗമായി പ്രവർത്തിക്കുമെന്നും നികേഷ് കുമാർ വ്യക്തമാക്കി. പൊതുപ്രവര്‍ത്തനത്തില്‍ ചാനലിന്റെ ഭാഗമായി നിന്നുകൊണ്ട് സജീവമാകുന്നതിലെ തടസ്സം കൊണ്ടാണ് ഈ തീരുമാനം സ്വീകരിച്ചതെന്നും നികേഷ് കുമാര്‍ വ്യക്തമാക്കി. 

ALSO READ: ഉയർന്ന തിരമാല സാധ്യത; മത്സ്യബന്ധനത്തിന് പോകുന്നവർ ജാ​ഗ്രത പാലിക്കുക!

1973 മെയ് 28 ന് കമ്യൂണിസ്റ്റ് നേതാവും മുന്‍ മന്ത്രിയുമായിരുന്ന എം വി രാഘവന്റെയും സി വി ജാനകിയുടെയും മകനായി നികേഷ് കുമാർ ജനിച്ചു. 
 മാധ്യമ പ്രവര്‍ത്തനം ആരംഭിക്കുന്നത് ഏഷ്യാനെറ്റ് ന്യൂസിലൂടെയാണ്. കേരളത്തിലെ ആദ്യത്തെ മുഴുവന്‍ സമയ വാര്‍ത്താ ചാനലായി 20023ൽ ഇന്ത്യാവിഷന്‍ പ്രവർത്തനം ആരംഭിച്ചപ്പോൾ എക്‌സിക്യൂട്ടീവ് എഡിറ്ററായി പ്രവര്‍ത്തിച്ചു. 2011ലാണ് അദ്ദേഹം റിപ്പോര്‍ട്ടര്‍ ടിവി ആരംഭിക്കുന്നത്. 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News