ആലുവ: വരപ്പുഴയിലെ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണത്തെ തുടര്‍ന്ന് ആലുവ റൂറല്‍ എസ്പി എ. വി ജോര്‍ജ്ജിന് കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്സ് (ആര്‍ടിഎഫ്) പിരിച്ചുവിട്ടു. ടീമംഗങ്ങളെ ഒഫീസില്‍ വിളിച്ചുവരുത്തിയാണ് എസ്പി തീരുമാനം അറിയിച്ചത്. എല്ലാവരോടും ജില്ലാ ആസ്ഥാനങ്ങളിലേക്ക് തിരികെപ്പോകാനും നിര്‍ദ്ദേശം നല്‍കി.
വരാപ്പുഴയില്‍ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തത് ആര്‍ടിഎഫ് ആയിരുന്നു. ഇവരുടെ മര്‍ദ്ദനത്തെ തുടര്‍ന്നാണ് ശ്രീജിത്ത് മരിച്ചതെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതിനെ മുന്‍നിര്‍ത്തിയാണ് എസ്പിയുടെ തീരുമാനം.