നെടുമങ്ങാട് ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ മലിനജലം; രോ​ഗികളും സന്ദർശകരും ആശുപത്രിയിലേക്കെത്തേണ്ടത് മലിനജലം താണ്ടി

Sewage water: ആശുപത്രിയുടെ മുന്നിലെ ഓടയിലൂടെ ഒഴുകിയെത്തുന്ന മലിന ജലം രോഗികൾക്കും മറ്റു സന്ദർശകർക്കും പകർച്ചവ്യാധികൾക്ക് കാരണമാകുന്നുവെന്ന പരാതി വ്യാപകമായിട്ടുണ്ട്.

Written by - Zee Malayalam News Desk | Last Updated : Sep 14, 2022, 09:59 AM IST
  • നെടുമങ്ങാട് താലൂക്ക് ആസ്ഥാനമായ ആശുപത്രി ജംഗ്ഷൻ മുതൽ ചന്തമുക്ക് വരെയുള ഭാഗത്തുകൂടി ഒഴുകുന്ന ഓടയാണ് കാൽനടക്കാർക്ക് രോഗങ്ങൾ പകർത്തുന്നത്
  • താലൂക്കിൽ എറ്റവും കൂടുതൽ ജനങ്ങൾ കാൽനടയായി സഞ്ചരിക്കുന പ്രദേശമാണ് ആശുപത്രി ജങ്ഷൻ മുതൽ ചന്തമുക്ക് റോഡ് വരെയുള്ള ഭാ​ഗം
  • ഒപി വിഭാ​ഗത്തിലേക്ക് മാത്രം നൂറുകണക്കിന് ആളുകളാണ് ദിവസവും ആശുപത്രിയിൽ എത്തുന്നത്
നെടുമങ്ങാട് ജില്ലാ ആശുപത്രിയ്ക്ക് മുന്നിൽ മലിനജലം; രോ​ഗികളും സന്ദർശകരും ആശുപത്രിയിലേക്കെത്തേണ്ടത് മലിനജലം താണ്ടി

തിരുവനന്തപുരം: കക്കൂസ് മാലിന്യമടക്കമുള്ള അഴുക്കുചാലിലിറങ്ങി നടന്നാലാണ് നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ജനങ്ങൾക്ക് പ്രവേശിക്കാനാവുക. കോടികളുടെ വികസന പ്രവർത്തനങ്ങൾ നടത്തിയെന്ന് അധികാരികൾ പറയുമ്പോഴും ആശുപത്രിയിലേക്കുള്ള പ്രവേശന കവാടം തന്നെ പകർച്ച വ്യാധികളുടെ കേന്ദ്രമായി മാറുകയാണ്. ആശുപത്രിയുടെ മുന്നിലെ ഓടയിലൂടെ ഒഴുകിയെത്തുന്ന മലിന ജലം രോഗികൾക്കും മറ്റു സന്ദർശകർക്കും പകർച്ചവ്യാധികൾക്ക് കാരണമാകുന്നുവെന്ന പരാതി വ്യാപകമായിട്ടുണ്ട്.

മൂക്കു പൊത്താതെ ഇതു വഴി നടക്കാനാകില്ല. നെടുമങ്ങാട് താലൂക്ക് ആസ്ഥാനമായ ആശുപത്രി ജംഗ്ഷൻ മുതൽ ചന്തമുക്ക് വരെയുള ഭാഗത്തുകൂടി ഒഴുകുന്ന ഓടയാണ് കാൽനടക്കാർക്ക് രോഗങ്ങൾ പകർത്തുന്നത്. താലൂക്കിൽ എറ്റവും കൂടുതൽ ജനങ്ങൾ കാൽനടയായി  സഞ്ചരിക്കുന പ്രദേശമാണ് ആശുപത്രി ജങ്ഷൻ മുതൽ ചന്തമുക്ക് റോഡ് വരെയുള്ള ഭാ​ഗം. ഒപി വിഭാ​ഗത്തിലേക്ക് മാത്രം നൂറുകണക്കിന് ആളുകളാണ് ദിവസവും ആശുപത്രിയിൽ എത്തുന്നത്.

ALSO READ: പറമ്പിക്കുളം ഒറവൻപാടി ആദിവാസി ഊരിലേക്കുള്ള തകർന്ന പാലം ഉടൻ പുനർ നിർമിക്കുമെന്ന് വനം വകുപ്പ്

രോഗികൾ അടക്കം ആശുപത്രിയിൽ പ്രവേശിക്കണമെങ്കിൽ ഓടയിലെ മാലിന്യം മറികടന്നാലേ പറ്റൂ. ഓട്ടോറിക്ഷ, ആബുലൻസ് സർവ്വീസുകളുടെ പാർക്കിങ് ഏരിയയിലാണ് ഈ ദുരവസ്ഥ. നഗരസഭയിലും പിഡബ്ല്യുഡിയിലും പരാതി നൽകിയെങ്കിലും നടപടിയില്ലെന്ന് തൊഴിലാളികൾ പറയുന്നു. മാലിന്യം ചവിട്ടി പോകുന്ന രോഗികൾ  മറ്റ് രോഗങ്ങൾക്ക് കാരണമാകുന്ന രോഗാണുക്കളെയും കൊണ്ടാണ് ആശുപത്രിയിൽ കയറുന്നത്. കാലിൽ മുറിവുകളോ വ്രണമോ ഉള്ളവർക്ക് കൂടുതൽ ​ഗുരുതരമായ രോ​ഗങ്ങൾ ബാധിക്കുന്ന അവസ്ഥയാണ്. പിഡബ്ല്യുഡിയിലെയും ന​ഗരസഭയിലെയും അധികൃതർ ഇതുവഴി പലതവണ പോകുന്നുണ്ടെങ്കിലും തിരിഞ്ഞുപോലും നോക്കുന്നില്ലെന്നാണ് പ്രദേശവാസികൾ ആരോപിക്കുന്നത്.

മാർക്കറ്റ് റോഡ് മുതൽ ആശുപത്രി വരെയുള്ള ഭക്ഷണശാലകളിലെയും ഫുട്പാത്ത് കൈയ്യേറി നടത്തുന്ന കച്ചവടക്കാരും മാലിന്യങ്ങൾ ഈ ഓടയിലാണ് നിക്ഷേപിക്കുന്നത്. പരാതിയെ തുടർന്ന്  നഗരസഭാ ഹെൽത്ത് ഇൻസ്പെക്ടർമാരായ എസ് കിരൺ, ഷെറിൻ കമാൽ,  ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ രമ്യ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചുവെങ്കിലും അനധികൃത കച്ചവടം നിർത്താനുള്ള മുന്നറിയിപ്പ് മാത്രമാണ് നൽകിയത്. മാലിന്യം നീക്കം ചെയ്യാൻ പിഡബ്ല്യുഡിക്കാണ് അധികാരമെന്ന് നഗരസഭാ ഉദ്യോഗസ്ഥർ പറഞ്ഞു. എന്നാൽ മാലിന്യം നീക്കം ചെയ്യാൻ ശ്രമിച്ചപ്പോൾ മാലിന്യ സംസ്ക്കരണ ശേഷിയില്ലാത്തതിനാൽ നഗരസഭ തന്നെ തടയുകയായിരുന്നവെന്നും കരാറുകാരന്റെ മണ്ണു മാന്തി യന്ത്രവും ടിപ്പറ്റും പോലീസ് പിടിച്ചെടുത്തതായും പിഡബ്ല്യുഡി ഉദ്യോഗസ്ഥർ പറഞ്ഞു. നഗരസഭ സൗകര്യം ചെയ്ത് നൽകിയാൽ മാലിന്യം നീക്കം ചെയ്യാൻ സാധിക്കുമെന്നാണ് പിഡബ്ല്യുഡി ഉദ്യോ​ഗസ്ഥരുടെ നിലപാട്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News