Governor Arif Muhammad Khan: തന്റെ പുറകേ ഓടുന്ന എസ്എഫ്ഐക്കാർ കുരങ്ങന്മാരെ പോലെ; ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ

Arif Muhammad Khan about SFI: പാലക്കാട് ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഗവർണർക്ക് നേരെ എസ്എഫ്ഐ വിദ്യാർത്ഥികൾ കരിങ്കോടി കാണിച്ചിരുന്നു. 

Written by - Zee Malayalam News Desk | Last Updated : Jan 24, 2024, 11:35 PM IST
  • പിന്നീട് പോലീസ് എത്തിയാണ് വിദ്യാർത്ഥികളെ നീക്കം ചെയ്തത്.
  • തിരുവനന്തപുരത്തുനിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തി ഗവർണർ അവിടെ നിന്നും റോഡ് മാർഗമാണ് ഗവർണർ പാലക്കാട് എത്തിയത്.
Governor Arif Muhammad Khan: തന്റെ പുറകേ ഓടുന്ന എസ്എഫ്ഐക്കാർ കുരങ്ങന്മാരെ പോലെ; ഗവർണർ ആരിഫ് മുഹമ്മദ്‌ ഖാൻ

തിരുവനന്തപുരം: തന്റെ പുറകെ കരിങ്കൊടി പ്രതിഷേധവുമായി എത്തിയ എസ്എഫ്ഐ പ്രവർത്തകരെ കുരങ്ങന്മാർ എന്നുപറഞ്ഞ് പരിഹസിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തന്റെ പുറകെ നടന്ന് റോഡിൽ പെരുമാറുന്ന രീതി  കാണുമ്പോൾ ഇതല്ലാതെ എന്ത് പറയണം എന്നാണ് ഗവർണറുടെ ചോദ്യം.

പാലക്കാട് ഒരു സ്വകാര്യ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ ഗവർണർക്ക് നേരെ എസ്എഫ്ഐ വിദ്യാർത്ഥികൾ കരിങ്കോടി കാണിച്ചിരുന്നു. പിന്നീട് പോലീസ് എത്തിയാണ് വിദ്യാർത്ഥികളെ നീക്കം ചെയ്തത്. ഈ സംഭവത്തിനു ശേഷമുള്ള ആദ്യ പ്രതികരണത്തിലാണ് ഗവർണർ എസ്എഫ്ഐ വിദ്യാർത്ഥികളെ കുരങ്ങന്മാർ എന്ന പരാമർശം നടത്തിയിരിക്കുന്നത്.

ALSO READ: ഗ്ലോബല്‍ സയന്‍സ് ഫെസ്റ്റിവല്‍ കേരള; പബ്ലിക്ക് ടോക്കില്‍ ഇന്ത്യയുടെ വാട്ടര്‍മാന്‍ സംസാരിക്കും

 തിരുവനന്തപുരത്തുനിന്നും കോയമ്പത്തൂർ വിമാനത്താവളത്തിൽ എത്തി ഗവർണർ അവിടെ നിന്നും റോഡ് മാർഗമാണ്  ഗവർണർ പാലക്കാട് എത്തിയത്. ഗവർണർക്ക് വേണ്ടി കനത്ത സുരക്ഷാക്രമീകരണങ്ങൾ ആയിരുന്നു പാലക്കാട് ജില്ലാ പോലീസ് ഒരുക്കിയിരുന്നത്.

ഗവ. ഗസ്റ്റ് ഹൗസിലേക്ക് എത്തുന്നതിനിടെ വൈകുന്നേരം നാലരയോടെയാണ് ഐ.എം.എ ജം​ഗ്ഷനില്‍ വെച്ച് എസ്എഫ്‌ഐക്കാര്‍ കരിങ്കൊടികളുമായി എത്തിയത്. തുടര്‍ന്ന് മുദ്രാവാക്യം വിളികളുമായി ഗവര്‍ണറെ എസ്എഫ്‌ഐക്കാര്‍ കരിങ്കൊടി കാണിക്കുകയായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News