)
Lord Mahadev Fav Zodiacs: ആഴ്ചയിലെ എല്ലാ ദിവസവും വിശ്വാസപ്രകാരം ഓരോ ദൈവത്തിനായി സമർപ്പിച്ചിരിക്കുന്നു. ശനിയാഴ്‌ച ശനിദേവനും ചൊവ്വാഴ്‌ച ഹനുമാനേയും ആരാധിക്കുന്നതുപോലെ തിങ്കളാഴ്ച മഹാദേവനേയും ആരാധിക്കുന്നു. മഹാദേവനെ പ്രീതിപ്പെടുത്താൻ ശിവഭക്തർ ഇന്നേ ദിവസം വ്രതം അനുഷ്ഠിക്കാറുമുണ്ട്. ഈ തിങ്കളാഴ്ച്ച ഏതൊക്കെ രാശിക്കാരുടെ ഭാഗ്യമാണ് തെളിയുന്നതെന്ന് അറിയാം.
ജ്യോതിഷത്തിൽ 12 രാശികളെ കുറിച്ച് പരാമർശിച്ചിട്ടുണ്ട് ജാതകത്തിലൂടെ ഒരു വ്യക്തിയുടെ വിവിധ കാലഘട്ടങ്ങളെക്കുറിച്ചുള്ള പ്രവചനങ്ങളും നടത്തിയിട്ടുണ്ട്. ജ്യോതിഷ പ്രകാരം ഈ രാശിക്കാർക്ക് തിങ്കളാഴ്ച ഭോലേനാഥിന്റെ അനുഗ്രഹമുണ്ടാകും. ഇതിലൂടെ ഇവർക്ക് സമ്പത്ത് ലഭിക്കും ഒപ്പം എല്ലാ ആഗ്രഹങ്ങളും നിറവേറ്റും. ആ ഭാഗ്യ രാശികൾ അറിയാം...
ഇടവം (Taurus): ഈ രാശിക്കാർക്ക് ഇന്ന് ഭാഗ്യത്തിന്റെ പൂർണ്ണ പിന്തുണയുണ്ടാകും. ജോലി സ്ഥലത്ത് നല്ല ദിനം. ചില പ്രധാനപ്പെട്ട ജോലികൾക്കായി ബോസ് നിങ്ങളെ വിദേശത്തേക്ക് അയച്ചേക്കാം. യാത്ര നിങ്ങൾക്ക് ക്ഷീണം ഉണ്ടാക്കുമെങ്കിലും സാമ്പത്തികമായി നേട്ടമുണ്ടാക്കും. വീട്ടിലെ പ്രശ്‌നങ്ങൾ നീങ്ങും.
മിഥുനം (Gemini): ഇവർക്കും ഇന്ന് സ്പെഷ്യൽ ഡേ ആയിരിക്കും. ചില ജോലികളിൽ മറ്റുള്ളവരുടെ സഹായം ലഭിക്കും. പ്രശസ്തി വർദ്ധിക്കും. ഏതെങ്കിലും സാമൂഹിക സംഘടനയിൽ ചേരുന്നതിന് ഇന്ന നല്ല ദിവസം. വിജയത്തിന്റെ വഴിയിൽ തടസം വന്നിരുന്ന പ്രശ്നങ്ങൾ നീങ്ങും. കുടുംബാംഗങ്ങൾക്കിടയിൽ സ്നേഹം വർദ്ധിക്കും. പ്രണയിനികൾ പരസ്പരം വികാരങ്ങൾ മനസ്സിലാക്കാൻ ശ്രമിച്ചാൽ ബന്ധത്തിൽ മാധുര്യം ഏറും.
കർക്കടകം (Cancer): ഇന്ന് ഭാവി പദ്ധതികൾ ആസൂത്രണം ചെയ്യുന്നതിന് നല്ലദിനം. മാർക്കറ്റിംഗ് മേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവർക്ക് ധനനേട്ടം, ജോലിസ്ഥലത്ത് ഇന്ന് കാണുന്ന ചില സാഹചര്യങ്ങൾ നിങ്ങളെ വിഷമിപ്പിച്ചേക്കാം എങ്കിലും കാലക്രമേണ എല്ലാം ശരിയാകും. ജോലി ചെയ്യുന്ന സ്ത്രീകൾക്ക് പുരോഗതി.
ചിങ്ങം (Leo): എന്നിവർക്ക് സമ്മിശ്ര ഫലങ്ങലായിരിക്കും. സാമ്പത്തിക നേട്ടങ്ങൾ നൽകുന്ന ചില പുതിയ അവസരങ്ങളും ഇന്ന് ലഭിക്കും. പഴയ ആകുലതകൾ മറന്ന് മുന്നോട്ട് പോകാകുക. ഇണയുമായി നിലനിൽക്കുന്ന തർക്കം പരിഹരിക്കും, ബന്ധങ്ങളിൽ മാധുര്യം, അമ്മയുടെ ആരോഗ്യം നന്നായിരിക്കും. വിദ്യാർത്ഥികൾക്ക് പഠനത്തിൽ താൽപ്പര്യമുണ്ടാകും. തൊഴിലവസരങ്ങൾ ഉണ്ടാകും.
കന്നി (Virgo): ഇന്നിവർക്ക് പ്രധാനപ്പെട്ട ദിനം. കോടതിയിൽ നടക്കുന്ന കേസുകൾ പരിഹരിക്കും. മുതിർന്ന അഭിഭാഷകന്റെ സഹായം ലഭിക്കും. അവിവാഹിതരായ പെൺകുട്ടികളുടെ വിവാഹം നടക്കും. മകൾക്ക് അനുയോജ്യമായ വരനെ ലഭിക്കും. നിങ്ങളുടെ ആകർഷകമായ സ്വഭാവം മറ്റുള്ളവരുടെ ശ്രദ്ധ നിങ്ങളിലേക്ക് ആകർഷിക്കും. നിങ്ങൾ ഭൂമി വാങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ ഇന്ന് വളരെ നല്ല ദിവസമാണ്, ആരോഗ്യം മികച്ചതായിരിക്കും.
(Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.