ആത്യന്തികമായി സത്യം വിജയിക്കും എന്ന് തെളിയിക്കുന്ന വിധി.... പ്രതികരണവുമായി ജോസ് കെ മാണി

  രണ്ടില ചിഹ്നം കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചതായുള്ള   കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ   തീരുമാനത്തില്‍ പ്രതികരണവുമായി  ജോസ് കെ മാണി...

Last Updated : Aug 31, 2020, 10:12 PM IST
  • ആത്യന്തികമായി സത്യം വിജയിക്കും എന്ന് തെളിയിക്കുന്ന വിധി
  • മാണിസാര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെയും പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ച ശക്തികള്‍ക്കുള്ള തിരിച്ചടി
  • ഓരോ കേരളാ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍റെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന വിധി
ആത്യന്തികമായി സത്യം വിജയിക്കും എന്ന് തെളിയിക്കുന്ന വിധി....  പ്രതികരണവുമായി ജോസ് കെ മാണി

കോട്ടയം:  രണ്ടില ചിഹ്നം കേരള കോൺഗ്രസ് (എം) ജോസ് കെ മാണി വിഭാഗത്തിന് അനുവദിച്ചതായുള്ള   കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ   തീരുമാനത്തില്‍ പ്രതികരണവുമായി  ജോസ് കെ മാണി...

ആത്യന്തികമായി സത്യം വിജയിക്കും എന്ന് തെളിയിക്കുന്ന വിധിയെന്നും, മാണിസാര്‍ ഉയര്‍ത്തിപ്പിടിച്ച രാഷ്ട്രീയത്തെയും പടുത്തുയര്‍ത്തിയ പ്രസ്ഥാനത്തെയും ഇല്ലാതാക്കാന്‍ ശ്രമിച്ച ശക്തികള്‍ക്കുള്ള തിരിച്ചടിയാണിത് എന്നും ജോസ്  കെ മാണി പറഞ്ഞു.  ഓരോ കേരളാ കോണ്‍ഗ്രസ്   പ്രവര്‍ത്തകന്‍റെയും ആത്മാഭിമാനം ഉയര്‍ത്തിപ്പിടിക്കുന്ന വിധിയാണെന്നും ജോസ് കെ.മാണി അഭിപ്രായപ്പെട്ടു.

തിങ്കളാഴ്ചയാണ്   കേന്ദ്ര തെരെഞ്ഞെടുപ്പ് കമ്മീഷന്‍  രണ്ടില  ചിഹ്നവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍  തീരുമാനം  കൈകൊണ്ടത്. ജോസഫ് - ജോസ് വിഭാഗങ്ങള്‍ നല്‍കിയ പരാതിയിന്‍മേലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം. 

കേന്ദ്ര തിരഞ്ഞെടപ്പ് കമ്മീഷനിലെ 3 അംഗങ്ങളില്‍ രണ്ടുപേരുടെ പിന്തുണയോടെയാണ് ചിഹ്നം ജോസ് കെ മാണി വിഭാഗത്തിന് നല്‍കാന്‍  തീരുമാനിച്ചത്.  ജോസഫ് വിഭാഗത്തിന്‍റെ  അവകാശ വാദം തളളിയാണ് കമ്മീഷന്‍റെ  തീരുമാനം.  

Also read: രണ്ടില ചിഹ്നം ജോസ് കെ മാണിക്ക് !! പി. ജെ ജോസഫ് പക്ഷത്തിന് കനത്ത തിരിച്ചടി

ജോസ് കെ.. മാണിയുടെ നേതൃത്വത്തില്‍ ഉള്ള വിഭാഗത്തെയാണ് കേരള കോണ്‍ഗ്രസ് (എം) എന്ന് വിളിക്കാനാകുക എന്നാണ് ഭൂരിപക്ഷ വിധി വന്നത്. കമ്മീഷനില്‍ പരാതി പരിഗണിച്ച മൂന്നംഗ സമിതിയില്‍ മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുനില്‍ അറോറ, സുശീല്‍ ചന്ദ്ര എന്നിവര്‍ രണ്ടില ജോസ് കെ മാണിക്ക് നല്‍കുന്നതിനെ അനുകൂലിച്ചു.  അതോടെ പാര്‍ട്ടിയുടെ രണ്ടിലചിഹ്നത്തിനുള്ള അവകാശം ജോസ് കെ. മാണി വിഭാഗത്തിനാണെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിധിയെഴുതി. 

ഇതോടെ രണ്ടില ചിഹ്നത്തിന്‍റെ   പേരില്‍  ജോസ്  കെ മാണി ഗ്രൂപ്പും ജോസഫ് ഗ്രൂപ്പും തമ്മില്‍ ഏറെ നാളുകളായി നടന്നു വന്നിരുന്ന  തര്‍ക്കങ്ങള്‍ക്ക് "താത്കാലിക" വിരാമമായി. വിധിയ്ക്കെതിരെ  അപ്പീല്‍ നല്‍കുമെന്നാണ് പി ജെ ജോസഫ്‌ പറയുന്നത്.

കെഎം മാണിയുടെ മരണത്തിന് പിന്നാലെ പാലാ  ഉപതിരഞ്ഞെടുപ്പിലാണ് ചിഹ്നം സംബന്ധിച്ച തര്‍ക്കം  രൂക്ഷമായത്. അന്ന് രണ്ടില ചിഹ്നം ഇല്ലാതെയാണ് ജോസ് കെ മാണി വിഭാഗം പാലായില്‍   മത്സരിച്ചത്.

ജോസ് കെ മാണി പക്ഷേ എല്‍.ഡി.എഫിലേക്ക് പോയെക്കുമെന്ന തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമാകുന്നതിനിടെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ  തീരുമാനം പുറത്തു വന്നിരിയ്ക്കുന്നത്‌ .  ഇതോടെ എല്ലാ കണ്ണുകളും ഇനി ജോസ് കെ മാണിയിലേയ്ക്കാണ്,  ജോസ് കെ മാണിയുടെ അടുത്ത നീക്കം എന്താണ് എന്നാണ്  ഏവരും ഉറ്റു നോക്കുന്നത് 

Trending News