Aadujeevitham First half review: ബ്ലെസി ഒരുക്കിയത് കാണേണ്ട കാഴ്ച... പൃഥ്വിരാജിന്റെ മികച്ച പ്രകടനം; ആടുജീവിതം ആദ്യപകുതി പിന്നിടുമ്പോൾ

Aadujeevitham Movie first half review: കണ്ണീരിൽ കുതിർന്ന മണലിൽ നിന്ന് പിറന്നത് ഒരു ക്ലാസിക് ചിത്രം തന്നെയാണ്. 16 വർഷത്തെ കഠിനാധ്വാനവും പ്രേക്ഷകരുടെ കാത്തിരിപ്പും വെറുതെ...

Written by - Zee Malayalam News Desk | Last Updated : Mar 28, 2024, 12:17 PM IST
  • സംവിധായകൻ ബ്ലെസ്സിയുടെ മികച്ച സംവിധാനത്തിനൊപ്പം പൃഥ്വിരാജിന്റെ അതി​ഗംഭീര നടനം കൂടി ഒത്തുചേർന്നപ്പോൾ വാക്കുകൾക്കും അതീതമായ ഒരു ദൃശ്യാവിഷ്കാരമായി ആടുജീവിതം.
  • ചിത്രത്തിന്റെ അണിയറ പ്രവ‍ർത്തനങ്ങൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചതാണ്.
Aadujeevitham First half review: ബ്ലെസി ഒരുക്കിയത് കാണേണ്ട കാഴ്ച... പൃഥ്വിരാജിന്റെ മികച്ച പ്രകടനം; ആടുജീവിതം ആദ്യപകുതി പിന്നിടുമ്പോൾ

Aadujeevitham Movie Review: കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് ബ്ലെസിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ''ആടുജീവിതം'' പ്രേക്ഷകർക്ക് മുന്നിലെത്തിയിരിക്കുകയാണ്. ആദ്യ ഷോയുടെ ഫസ്റ്റ് ഹാഫ് കണ്ട് പുറത്തിറങ്ങിയ എല്ലാ പ്രേക്ഷകരും ഒറ്റവാക്കിൽ പറയുന്നു.. ഇത് കാണേണ്ട കാഴ്ചയാണ്. സംവിധായകൻ ബ്ലെസ്സിയുടെ മികച്ച സംവിധാനത്തിനൊപ്പം പൃഥ്വിരാജിന്റെ അതി​ഗംഭീര നടനം കൂടി ഒത്തുചേർന്നപ്പോൾ വാക്കുകൾക്കും അതീതമായ ഒരു ദൃശ്യാവിഷ്കാരമായി ആടുജീവിതം പ്രേക്ഷകർക്ക് മുന്നിൽ കാഴ്ചയുടെ ദൃശ്യവിസ്മയം പകർന്നിരിക്കുകയാണ്. ചിത്രത്തിന്റെ അണിയറ പ്രവ‍ർത്തനങ്ങൾ എല്ലാം തന്നെ ഒന്നിനൊന്നു മികച്ചതാണ്.

ALSO READ: നടന്‍ സിദ്ധാര്‍ത്ഥും നടി അദിതി റാവുവും വിവാഹിതരായി

16 വർഷത്തെ കഠിനാധ്വാനവും പ്രേക്ഷകരുടെ കാത്തിരിപ്പും വെറുതെയായില്ലെന്ന് നിസംശയം പറയാം. കണ്ണീരിൽ കുതിർന്ന മണലിൽ നിന്ന് പിറന്നത് ഒരു ക്ലാസിക് ചിത്രം തന്നെയാണ്.നജീബായുള്ള പൃഥ്വിരാജിന്റെ പകർന്നാട്ടം തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റ്. അതിനൊത്ത മേക്കോവറും കൂടിയായപ്പോൾ അത് പ്രേക്ഷകനെ സംബന്ധിച്ച് കരളലിയിക്കും കാഴ്ച്ചയായി മാറി. ഓരോ രം​ഗങ്ങളിലും ബ്ലെസ്സിയുടെ മികച്ച സംവിധാനം കൂടിയായപ്പോൾ ചിത്രം അതിന്റെ പരിപൂർണ്ണതയിൽ എത്തിയിരിക്കുകയാണെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. 

ബെന്യാമിൻ രചിച്ച ആടുജീവിതം നോവലിനെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് ആടുജീവിതം. 2008ൽ ആരംഭിച്ച സിനിമയുടെ പ്രവർത്തനങ്ങൾ കഴിഞ്ഞ വർഷം ജൂലൈ 14ന് ആണ് ചിത്രീകരണം പൂർത്തിയായത്. ജോർദാനിലാണ് ചിത്രത്തിന്റെ ഏറിയ ഭാ​ഗങ്ങളും ഷൂട്ട് ചെയ്തത്. എആർ റഹ്‌മാൻ സംഗീതവും റസൂൽ പൂക്കുട്ടി ശബ്ദമിശ്രണവും നിർവഹിക്കുന്ന ചിത്രമെന്നതും ആരാധകരെ സംബന്ധിച്ച് സിനിമ കാണാനുള്ള ത്രില്ല് വർദ്ധിപ്പിച്ചിരുന്നു. പൃഥ്വിരാജിനൊപ്പം നായികയായി എത്തുന്നത് നടി അമലാ പോളാണ്. 

വിഷ്വൽ റൊമാൻസിന്റെ ബാനറില്‍ എത്തുന്ന ചിത്രത്തില്‍ ജിമ്മി ജീൻ ലൂയിസ് (ഹോളിവുഡ് നടൻ), കെആർ ഗോകുൽ, പ്രശസ്ത അറബ് അഭിനേതാക്കളായ താലിബ് അൽ ബലൂഷി, റിക്കബി എന്നിവരും  മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. മലയാളത്തിന് പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷകളിലും ചിത്രം പ്രദർശനത്തിനെത്തും. സുനിൽ കെഎസ് ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം, എഡിറ്റിംഗ്- ശ്രീകർ പ്രസാദ്, ഡിജിറ്റൽ മാർക്കറ്റിംഗ്- ഒബ്സ്‌ക്യൂറ എന്റർടൈൻമെന്റ്സ്, പിആർഒ- ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

 

 

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News