ആദിത്യ റോയ് കപൂര്‍-ദിവാ ധവാന്‍ വിവാഹം ഉടന്‍?

ആഷിക്-2 എന്ന ഒറ്റ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ചലച്ചിത്ര പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് ആദിത്യ റോയ് കപൂർ.

Updated: Jan 16, 2020, 01:15 PM IST
ആദിത്യ റോയ് കപൂര്‍-ദിവാ ധവാന്‍ വിവാഹം ഉടന്‍?

ആഷിക്-2 എന്ന ഒറ്റ ചിത്രത്തിലെ മികച്ച പ്രകടനത്തിലൂടെ ചലച്ചിത്ര പ്രേക്ഷകര്‍ക്ക് ഏറെ പ്രിയങ്കരനായി മാറിയ താരമാണ് ആദിത്യ റോയ് കപൂർ.

'മലങ്ക്' എന്ന ചിത്രത്തിന്‍റെ പ്രൊമോഷന്‍ തിരക്കുകളിലാണ് ആദിത്യയിപ്പോള്‍. 'കലങ്ക്' എന്ന ചിത്രത്തിലാണ് താരം അവസാനമായി പ്രത്യക്ഷപ്പെട്ടത്. 

ഔദ്യോഗിക ജീവിതത്തിന് പുറമേ താരത്തിന്‍റെ വ്യക്തി ജിവിതത്തെ കുറിച്ച് അറിയാനും ആരാധകര്‍ ഏറെ ആകാംഷ പ്രകടിപ്പിക്കാറുണ്ട്. 

മോഡല്‍ ദിവാ ധവാനുമായുള്ള താരത്തിന്‍റെ പ്രണയം വലിയ വാര്‍ത്തയായിരുന്നു.  
ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഇതു സംബന്ധിച്ച് ആദിത്യ മനസ് തുറന്നിരുന്നു. 

അഭ്യൂഹങ്ങൾക്ക് വളരെയധികം ആഘാതമുണ്ടായതായി ആദിത്യ അഭിമുഖത്തിൽ വെളിപ്പെടുത്തി. അതേക്കുറിച്ച് ചോദിക്കാൻ അമ്മ തന്നെ വിളിച്ച അനുഭവവും താന്‍ ആരുമായും പ്രണയത്തിലല്ല എന്ന് അമ്മയ്ക്ക് മറുപടി നല്‍കിയ വിവരവും താരം പങ്കുവച്ചിരുന്നു. 

വിവാഹ പദ്ധതികളെക്കുറിച്ചുള്ള അവതാരകന്‍റെ ചോദ്യത്തിന് ആ കാര്യത്തെ കുറിച്ച് ഇതുവരെ ചിന്തിച്ചിട്ടില്ല എന്നായിരുന്നു താരത്തിന്‍റെ മറുപടി. 

മുൻ‌കൂട്ടി ഇക്കാര്യങ്ങള്‍ തീരുമാനിക്കാറില്ലെന്നും അത് ആ സമയത്ത് നടക്കുമെന്നും അതിനായി കാത്തിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. 

എന്നാല്‍, ദിവയുമായുള്ള താരത്തിന്‍റെ വിവാഹം ഈ വര്‍ഷമുണ്ടാകും എന്നാണ് ഇപ്പോള്‍ പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. വിഷയത്തില്‍ ഔദ്യോഗിക സ്ഥിരീകരണമില്ല.