ലോകത്തിലെ ഏറ്റവും മികച്ച പണ്ഡിതനായാണ് ചാണക്യന് അറിയപ്പെടുന്നത്. ചാണക്യന്റെ നയങ്ങള്‍ മനുഷ്യനെ എല്ലാ മേഖലയിലും വിജയം നേടാന്‍ സഹായിക്കുന്നു.
ചാണക്യന്റെ അഭിപ്രായത്തില്‍ ഒരാള്‍ക്ക് വിജയിക്കണമെങ്കില്‍ ജീവിതത്തില്‍ ചില കാര്യങ്ങള്‍ നിങ്ങള്‍ പഠിക്കണം. ചാണക്യനീതിയില്‍ പറഞ്ഞിരിക്കുന്ന അത്തരം ചില കാര്യങ്ങള്‍ ഇതാ.
ചാണക്യ നീതി പ്രകാരം ഒരു വ്യക്തി മറ്റുള്ളവരുടെ തെറ്റുകളില്‍ നിന്ന് പഠിക്കുമ്പോള്‍, അവന് ഒരിക്കലും സ്വന്തം ജീവിതത്തില്‍ പരാജയപ്പെടുന്നില്ല. അതേസമയം, സ്വയം പരീക്ഷണം നടത്തി പഠിച്ചാല്‍ സമയവും പ്രായവും കൂടുകയേ ഉള്ളൂ.
സൗഹൃദം എപ്പോഴും നിങ്ങളുടേതിന് തുല്യമായ ഒരു വ്യക്തിയുമായിട്ടായിരിക്കണം. പാമ്പ്, ആട്, കടുവ എന്നിവയ്ക്ക് ഒരിക്കലും പരസ്പരം ചങ്ങാത്തം കൂടാന്‍ കഴിയില്ല. അതുപോലെ വിപരീത സ്വഭാവമുള്ളവരുമായി ഒരിക്കലും ചങ്ങാത്തം കൂടരുത്.
അറിവ് എപ്പോള്‍ എവിടെ കണ്ടാലും അത് നേടാന്‍ നിങ്ങള്‍ ശ്രമിക്കണം. അറിവ് ഒരിക്കലും പാഴാകില്ല. രാജാവിന്റെ പ്രശസ്തി അവന്റെ രാജ്യത്ത് മാത്രമേ നിലനില്ക്കുകയുള്ളൂ. എന്നാല്‍ പണ്ഡിതന്മാരും അറിവുള്ളവരും എല്ലാ മേഖലകളിലും ആരാധിക്കപ്പെടുന്നുവെന്ന് ചാണക്യൻ പറയുന്നു.
മരുന്ന് കഴിക്കുന്നതില്‍ നിങ്ങള്‍ ഒരിക്കലും അശ്രദ്ധ കാണിക്കരുതെന്ന് ചാണക്യന് പറയുന്നു. മരുന്ന് ഉപയോഗിക്കുന്നതിന് മുമ്പ് രോഗവുമായി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ആളുകള്‍ അറിഞ്ഞിരിക്കണമെന്നും ചാണക്യന് പറയുന്നു.
ഒരിക്കലും അശ്രദ്ധമായി പണം ഉപയോഗിക്കരുത്. ചാണക്യന്റെ അഭിപ്രായത്തില്‍ പണം ശരിയായി ഉപയോഗിച്ചില്ലെങ്കില്‍ ഒരു വ്യക്തി നാശത്തിന്റെ വക്കിലെത്തും.
ഒരിക്കലും നിങ്ങള്‍ ഗുരുവിന്റെ കല്‍പ്പനകള്‍ ധിക്കരിക്കുതെന്ന് ചാണക്യനീതിയില്‍ പറയുന്നു. ആചാര്യന്മാരുടെയും ഗുരുക്കന്മാരുടെയും വാക്കുകള്‍ കേള്‍ക്കാതിരുന്നാല്‍ നിങ്ങളുടെ ജീവിതം കഷ്ടത്തിലാകും.
അമിത ചിന്ത ആപത്താണ്. ചാണക്യന്റെ അഭിപ്രായത്തില്‍ സൗന്ദര്യം, ഭക്ഷണം, പണം എന്നിവയെക്കുറിച്ച് ചിന്തിച്ച് ജീവിതത്തില്‍ ഒരിക്കലും അസംതൃപ്തരാകരുത്. (Disclaimer: ഈ വാർത്ത പൊതുവായ വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.)