Adipurush Controversy: ഇത് രാമായണമല്ല, ആദിപുരുഷ് നിരോധിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് AICWA

ആദിപുരുഷ്’ എന്ന സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 

Written by - Zee Malayalam News Desk | Last Updated : Jun 20, 2023, 07:15 PM IST
  • ആദിപുരുഷ്’ എന്ന സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു.
Adipurush Controversy: ഇത് രാമായണമല്ല, ആദിപുരുഷ് നിരോധിക്കാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ച് AICWA

Adipurush Controversy: ഓം റൗത്ത് സംവിധാനം ചെയ്ത് പ്രഭാസും കൃതി സനോനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘ആദിപുരുഷ്’ എന്ന സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ (All Indian Cine Workers Association - AICWA) പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. 

Also Read:   Adipurush Controversy: ആദിപുരുഷ് പ്രദർശനം നിരോധിക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ പ്രതിഷേധം, ഹൈന്ദവ സന്യാസിമാരും രംഗത്ത്  

"ഇത് നമ്മുടെ രാമായണമല്ല, ആദിപുരുഷ് സിനിമ ഉടൻ നിരോധിക്കണമെന്ന് അഭ്യർത്ഥിക്കുന്നു, എന്നാണ് അംഗങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്. 

"ആദിപുരുഷ് സിനിമയുടെ പ്രദർശനം നിരോധിക്കണമെന്ന് ഓൾ ഇന്ത്യൻ സിനി വർക്കേഴ്‌സ് അസോസിയേഷൻ ആവശ്യപ്പെടുന്നു, ഈ സിനിമയുടെ തിരക്കഥയും സംഭാഷണങ്ങളും ശ്രീരാമന്‍റെയും ഹനുമാന്‍റെയും പ്രതിച്ഛായയെ അപകീർത്തിപ്പെടുത്തുന്നതാണ്. ആദിപുരുഷ് സിനിമ ഹിന്ദുക്കളുടെയും സനാതന ധർമ്മത്തിന്‍റെയും മതവികാരം വ്രണപ്പെടുത്തുന്നു." കത്തില്‍ പറയുന്നു.

Also Read: Surya Grahan 2023: ഈ വര്‍ഷത്തെ രണ്ടാമത്തെ സൂര്യഗ്രഹണം ഒക്ടോബർ 14-ന്, ഈ രാശിക്കാര്‍ ശ്രദ്ധിക്കുക 

രാജ്യത്തും ലോകമെമ്പാടുമുള്ള ഓരോ ഇന്ത്യക്കാരനെയും വേദനിപ്പിക്കുന്ന ഡയലോഗുകളുള്ള ഒരു വീഡിയോ ഗെയിമിലെ കഥാപാത്രം പോലെ കാണപ്പെടുന്ന ഭഗവാൻ രാമനെയും രാവണനെയും ഈ സിനിമ ചിത്രീകരിക്കുന്നു. 

ഈ സിനിമയുടെ പ്രദർശനം നിർത്താൻ ഉത്തരവിടണമെന്നും ഭാവിയിൽ തിയേറ്ററുകളിലും ഒടി പ്ലാറ്റ്‌ഫോമുകളിലും ആദിപുരുഷ് പ്രദർശനം ഉടൻ നിരോധിക്കണമെന്നും" എഐസിഡബ്ല്യുഎ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു.

സംവിധായകനും എഴുത്തുകാരനുമായ മനോജ് മുംതസിര്‍ ശുക്ലയ്‌ക്കെതിരെ എഫ്‌ഐആർ ആവശ്യമാണെന്നും അവർ ആവശ്യപ്പെട്ടു. ഹിന്ദുവികാരങ്ങളെ വ്രണപ്പെടുത്തുകയും നമ്മുടെ ഭഗവാൻ ശ്രീരാമന്‍റെയും സീതാദേവിയുടെയും രാം ഭക്തനായ  ഹനുമാന്‍റെയും പ്രതിച്ഛായ തകര്‍ക്കുകയും ചെയ്ത  സംവിധായകൻ (ഓം റൗത്ത്), എഴുത്തുകാരൻ (മനോജ് മുംതസിര്‍ ശുക്ല), സിനിമയുടെ നിർമ്മാതാക്കൾ എന്നിവർക്കെതിരെ കേസെടുക്കണം എന്നും സംഘടന ആവശ്യപ്പെട്ടു. 

പ്രഭാസും കൃതി സനോണും സെയ്ഫ് അലി ഖാനും ഇന്ത്യൻ സിനിമാ ചരിത്രത്തിൽ ഇതുവരെ ഉണ്ടായിട്ടില്ലാത്ത ഒരു അപമാനകരമായ സിനിമയുടെ ഭാഗമാകാൻ പാടില്ലായിരുന്നുവെന്നും കത്തിൽ പറയുന്നു. ഓൾ ഇന്ത്യൻ സിനി വർക്കേഴ്സ് അസോസിയേഷൻ സ്ഥാപകനും അദ്ധ്യക്ഷനുമായ സുരേഷ് ശ്യാംലാൽ ഗുപ്തയുടെതാണ് കത്ത്.

കത്തിന്റെ പകർപ്പ് കേന്ദ്ര ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് മന്ത്രി അനുരാഗ് താക്കൂറിനും സെൻട്രൽ ബോർഡ് ഓഫ് ഫിലിം സർട്ടിഫിക്കേഷൻ ചെയർമാൻ പ്രസൂൺ ജോഷിക്കും അയച്ചിട്ടുണ്ട്.

ഏറെ കൊട്ടിഘോഷിച്ച് പുറത്തിറങ്ങിയ ചിത്രം "ആദിപുരുഷ്" വിവാദങ്ങളുടെ ചുഴിയില്‍ അകപ്പെടുകയാണ്. ചിത്രത്തിനെതിരെ ഡല്‍ഹിയിലടക്കം ഉത്തരേന്ത്യയില്‍ കനത്ത പ്രതിഷേധം നടക്കുകയാണ്. ആദ്യ ഷോ കഴിഞ്ഞതോടെ ചിത്രം നിരോധിക്കണം എന്ന ആവശ്യവുമായി രംഗത്തെത്തിയിരിയ്ക്കുകയാണ് ഹൈന്ദവ സന്യാസിമാരും സംഘടനകളും....  
 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

 

Trending News