Pushpa2 l ഇന്ത്യയിൽ മറ്റൊരു ചിത്രവും ഇറക്കാത്തത്ര ഭാഷകളിൽ പുഷ്പ2 എത്തും: അല്ലു അർജ്ജുൻ

Pushpa2: തിയേറ്ററുകളെ ഒന്നാകെ ഇളക്കി മറിച്ചുകൊണ്ട് പ്രദർശന വിജയം നേടിയ ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പ. 

Written by - Zee Malayalam News Desk | Last Updated : Dec 31, 2021, 08:39 AM IST
  • തിയേറ്ററുകളെ ഒന്നാകെ ഇളക്കി മറിച്ചുകൊണ്ട് പ്രദർശന വിജയം നേടിയ ചിത്രമാണ് പുഷ്പ
  • സിനിമ പ്രഖ്യാപിച്ചതുമുതല്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്ന് പുഷ്പ തന്നെയായിരുന്നു
  • ഡിസംബര്‍ 17 നായിരുന്നു പുഷ്പ തിയേറ്ററുകളിലെത്തിയത്
Pushpa2 l  ഇന്ത്യയിൽ മറ്റൊരു ചിത്രവും ഇറക്കാത്തത്ര ഭാഷകളിൽ പുഷ്പ2 എത്തും: അല്ലു അർജ്ജുൻ

Pushpa2: തിയേറ്ററുകളെ ഒന്നാകെ ഇളക്കി മറിച്ചുകൊണ്ട് പ്രദർശന വിജയം നേടിയ ചിത്രമാണ് അല്ലു അര്‍ജുന്‍ നായകനായെത്തിയ പുഷ്പ. സിനിമ പ്രഖ്യാപിച്ചതുമുതല്‍ സോഷ്യല്‍ മീഡിയയിലെ പ്രധാന ചര്‍ച്ചകളിലൊന്ന് പുഷ്പ തന്നെയായിരുന്നു എന്ന കാര്യത്തിലും സംശയമില്ല.

ഡിസംബര്‍ 17 നായിരുന്നു പുഷ്പ തിയേറ്ററുകളിലെത്തിയത്.  ഈ ചിത്രമായിരുന്നു 2021 ൽ ഏറ്റവുമധികം പണം വാരിയ ചിത്രവും.  ചിത്രത്തിന്റെ റിലീസ് മലയാളവും തമിഴുമടക്കം അഞ്ച് ഭാഷകളിലായിരുന്നു.  എന്നാൽ ഇപ്പോഴിതാ ചിത്രത്തിന്റെ രണ്ടാം ഭാഗമായ 'പുഷ്പ- ദി റൂള്‍' പരമാവധി ഭാഷകളില്‍ പുറത്തിറക്കുമെന്നറിയിച്ചിരിക്കുകയാണ് നായകനായ അല്ലു അര്‍ജുന്‍.

Also Read: Pushpa Movie| അതിനി വേണ്ട, പുഷ്പയിലെ 'ആ വിവാദ സീൻ' ഒഴിവാക്കി, അണിയറ പ്രവർത്തകർ

'പുഷ്പ 2' പറ്റാവുന്ന ഭാഷകളിലെല്ലാം പുറത്തിറക്കണമെന്നാണ് ഞാന്‍ പദ്ധതിയിടുന്നതെന്നും ഇന്ത്യയില്‍ ഇതിനുമുമ്പേ മറ്റൊരു ചിത്രവും ഇറക്കാത്തത്ര ഭാഷകളില്‍ പുഷ്പ നിങ്ങളിലേക്കെത്തുമെന്നും അല്ലു അർജ്ജുൻ അറിയിച്ചിട്ടുണ്ട്.  

ചിത്രമിറങ്ങി 2 ദിവസം കൊണ്ടു തന്നെ 116 കോടി രൂപ കളക്ഷന്‍ നേടിയ ചിത്രം ഇതുവരെ 275 കോടി കളക്ട് ചെയ്തതെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് അറിയിച്ചു.  മാത്രമല്ല ജനുവരി 6നുള്ളില്‍ തന്നെ ചിത്രം 325-350 കോടി കളക്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

റിലീസ് ചെയ്ത ആദ്യദിനത്തിൽ തന്നെ കോവിഡിന് ശേഷമുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ഓപ്പണിംഗ് ഗ്രോസര്‍ എന്ന റെക്കോര്‍ഡ് പുഷ്പ നേടിയിരുന്നു. ഈ വര്‍ഷം ഏറ്റവും വലിയ ഓപ്പണിംഗ് ലഭിച്ച മാസ്റ്ററിന്റേയും സ്‌പൈഡര്‍മാന്റേയും റെക്കോര്‍ഡ് തകര്‍ത്തെറിഞ്ഞാണ് പുഷ്പ ഈ നേട്ടം സ്വന്തമാക്കിയിരിക്കുന്നത്.

Also Read: Pushpa Malayalam| റിലീസില്ലാതിരുന്നതിന്റെ യഥാർത്ഥ കാരണം മറ്റൊന്നാണ്, പുഷ്പയുടെ മലയാളം ശനിയാഴ്ച എത്തും

വമ്പന്‍ ഹൈപ്പുമായെത്തിയ 'സ്‌പൈഡര്‍മാന്‍ നോ വേ' ഹോമുമായുള്ള ക്ലാഷിനിടയിലും മികച്ച പെര്‍ഫോമന്‍സാണ് പുഷ്പ തിയേറ്ററുകളില്‍ കാഴ്ചവെച്ചത്. വടക്കേ ഇന്ത്യയിലാകെ പരിമിതമായ തിയേറ്ററുകളില്‍ മാത്രമാണ് റിലീസ് ചെയ്തതെങ്കിലും ഒരു ദിവസം കൊണ്ട് 3.5 കോടിയാണ് പുഷ്പ സ്വന്തമാക്കിയത്.

രണ്ട് ഭാഗങ്ങളായെത്തുന്ന ചിത്രത്തിന്റെ ആദ്യഭാഗത്തിൽ രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് അല്ലു അര്‍ജുന്‍ എത്തുന്നത്.  ഇതുവരെ കാണാത്ത ലുക്കിലും മാനറിസത്തിലുമാണ് അല്ലു അര്‍ജുന്‍ എത്തുന്നത്. 250 കോടി രൂപയാണ് ചിത്രത്തിന്റെ ചിലവ്.  

സുകുമര്‍ സംവിധാനം ചെയ്ത പുഷ്പ മൈത്രി മൂവി മേക്കേഴ്‌സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ. രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്. മലയാളത്തിന്റെ സ്വന്തം ഫഹദ് ഫാസിലാണ് ചിത്രത്തിലെ പ്രധാന വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

Trending News