Captain Miller: 'ഹിയർ ഈസ് ദി ഡെവിൾ’; ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ട്രെയിലർ റിലീസായി

Captain Miller Trailer: ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആകുകയാണ്.

Written by - Zee Malayalam News Desk | Last Updated : Jan 6, 2024, 07:30 PM IST
  • അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിർമ്മിച്ച ഒരു വാർ ആക്ഷൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ
  • ധനുഷ്, ശിവ രാജ്കുമാർ, സന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ, ജോൺ കൊക്കൻ, നിവേദിത സതീഷ്, എഡ്വേർഡ് സോണൻബ്ലിക്ക് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്
Captain Miller: 'ഹിയർ ഈസ് ദി ഡെവിൾ’; ധനുഷിന്റെ ക്യാപ്റ്റൻ മില്ലർ ട്രെയിലർ റിലീസായി

ധനുഷിന്റെ ഈ വർഷത്തെ ബി​ഗ്ബജറ്റ് ചിത്രം ക്യാപ്റ്റൻ മില്ലർ ട്രെയിലർ എത്തി. ബ്രിട്ടീഷുകാർക്കെതിരെയുള്ള പോരാട്ടത്തിന്റെ തീപ്പൊരി മിന്നിക്കുന്ന ട്രെയിലർ സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ് ആകുകയാണ്. ജനുവരി 12ന് പൊങ്കൽ റിലീസായി ചിത്രം തിയേറ്ററുകളിലെത്തും.

അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത് സത്യജ്യോതി ഫിലിംസ് നിർമ്മിച്ച ഒരു വാർ ആക്ഷൻ ചിത്രമാണ് ക്യാപ്റ്റൻ മില്ലർ. ധനുഷ്, ശിവ രാജ്കുമാർ, സന്ദീപ് കിഷൻ, പ്രിയങ്ക മോഹൻ, ജോൺ കൊക്കൻ, നിവേദിത സതീഷ്, എഡ്വേർഡ് സോണൻബ്ലിക്ക് തുടങ്ങി വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്.

സിദ്ധാർത്ഥ നുനിയുടെ ഛായാഗ്രഹണവും നാഗൂരാൻ രാമചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു. സെന്തിൽ ത്യാഗരാജനും അർജുൻ ത്യാഗരാജനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സത്യജ്യോതി ഫിലിംസിന്റെ ബാനറിൽ ടി ജി ത്യാഗരാജനാണ് അവതരിപ്പിക്കുന്നത്. പിആർഒ- പ്രതീഷ് ശേഖർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News