ബോളിവുഡ് താരം ദീപിക പദുകോണും പ്രഭാസും ഒന്നിക്കുന്ന ഒരു ബ്രഹ്മാണ്ഡ ചിത്രം അരങ്ങിൽ ഒരുങ്ങുകയാണ്. വൈജയന്തി ഫിലിംസിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ഒരു വലിയ പ്രൊജക്ട് തന്നെയാണ്. ചിത്രത്തെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടതോടെ വൻ പ്രതീക്ഷയിലാണ് ആരാധകർ.
എന്നാൽ ചിത്രത്തെക്കുറിച്ച് മറ്റൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തില്‍ ദീപികയുടെ പ്രതിഫലം 20 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായാണ് ഒരു നടി ഇത്രയും പ്രതിഫലം സ്വന്തമാക്കുന്നത്.
Also Read: 'അമ്മയ്ക്ക് വേണ്ടി ലൈവിൽ പൊട്ടിക്കരഞ്ഞ മകൾ' വർഷയുടെ ക്രൈം ത്രില്ലർ വെബ് സീരീസ് ട്രൈലെർ
400 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങുന്നത്. അടുത്ത വര്‍ഷം ഏപ്രിലില്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും. 2022ലാകും ചിത്രം പുറത്തിറങ്ങുക. തെലുങ്കിനു പുറമെ, തമിഴ്, മലയാളം, ഹിന്ദി ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. നാഗ് അശ്വിന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.