'അമ്മയ്ക്ക് വേണ്ടി ലൈവിൽ പൊട്ടിക്കരഞ്ഞ മകൾ' വർഷയുടെ ക്രൈം ത്രില്ലർ വെബ് സീരീസ് ട്രൈലെർ

വർഷ അഭിനയിച്ച വെബ് സീരീസിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങി. 

Last Updated : Jul 24, 2020, 05:01 PM IST
'അമ്മയ്ക്ക് വേണ്ടി ലൈവിൽ പൊട്ടിക്കരഞ്ഞ മകൾ' വർഷയുടെ ക്രൈം ത്രില്ലർ വെബ് സീരീസ് ട്രൈലെർ

അമ്മയുടെ കരൾമാറ്റ ശസ്ത്രക്രിയയ്ക്കായി പണമില്ലാതെ ​ലൈവിൽ സഹായമഭ്യർത്ഥിച്ച് പൊട്ടിക്കരഞ്ഞ വർഷ എന്ന പെൺകുട്ടിയെ മലയാളികൾ മറക്കാനിടയില്ല. ലോകത്താകമാനമുള്ള മലയാളികളായിരുന്നു അവർക്ക് സഹായ ഹസ്തവുമായി എത്തിയത്. എന്നാൽ വിവാദങ്ങളും ചെറുതായിരുന്നില്ല.

എന്നാൽ ഇപ്പോൾ വർഷ സമൂഹമാധ്യമങ്ങളിൽ വൈറലാവുന്നത് പുതുതായി ഇറങ്ങിയ ഒരു വെബ് സീരീസുമായി ബന്ധപ്പെട്ടാണ്. വർഷ അഭിനയിച്ച വെബ് സീരീസിന്റെ ട്രെയ്‌ലർ ഇന്ന് പുറത്തിറങ്ങി. 

Also Read: കരൺ ജോഹർ വിചാരിച്ചാൽ തൊഴിൽ നൽകാം, എന്നാൽ നശിപ്പിക്കാനാകില്ല; അനുരാഗ് കശ്യപ്

പ്രതികാരത്തിന്റെയും മനസ്സാക്ഷിയെ ഞെട്ടിക്കുന്ന കൊലപാതകത്തിന്റെയും കഥപറയുന്ന പുതിയ വെബ് സീരിസ് ആണ് തീ...(feel the flame). " പ്രണയത്തിനും വയലൻസിനും പ്രാമുഖ്യം നൽകുന്ന സീരിസ് സസ്പൻസ് ത്രില്ലർ വിഭാഗത്തിൽപ്പെടുന്നു. ഹ്രസ്വചിത്രങ്ങളിലൂടെ നവധാരയിലേക്കു കടന്ന് വരുന്ന അനേകായിരം ചെറുപ്പക്കാരുടെ തുടർച്ചയിൽ നിന്നും വരുന്ന നവാഗതനായ ഉണ്ണി ഉദയൻ ആണ് തിരക്കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്. ജോക്കർ പ്രൊഡക്‌ഷൻസിന്റെ ബാനറിൽ ചോക്ലേറ്റ് മീഡിയയിലൂടെയാണ് ട്രെയിലർ റിലീസ് ചെയ്തത്.

Trending News