ദിഷാ സാലിയന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവിക പരിക്കുകൾ..!

ജൂൺ 9 ന് മുംബൈയിലെ തന്റെ പ്രതിശ്രുത വരനന്റെ ഫ്ലാറ്റിലെ പതിനാലാം നിലയില്‍ നിന്നു താഴേക്കു ചാടിയാണ് ദിഷ ആത്മഹത്യ ചെയ്തത്.   

Last Updated : Aug 6, 2020, 02:04 AM IST
    • ജൂൺ 9 ന് മുംബൈയിലെ തന്റെ പ്രതിശ്രുത വരനന്റെ ഫ്ലാറ്റിലെ പതിനാലാം നിലയില്‍ നിന്നു താഴേക്കു ചാടിയാണ് ദിഷ ആത്മഹത്യ ചെയ്തത്.
    • വീഴ്ചയില്‍ തലയ്‌ക്കേറ്റ പരിക്കുകള്‍ കൂടാതെ ദിഷയുടെ ശരീരത്തില്‍ ചില അസ്വാഭാവിക പരിക്കുകൾ കണ്ടെത്തിയതായും ഡോക്ടര്‍മാര്‍ പറയുന്നു.
ദിഷാ സാലിയന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ അസ്വാഭാവിക പരിക്കുകൾ..!

മുംബൈ:  ആത്മഹത്യ ചെയ്ത സുശാന്ത് സിംഗ് രാജ്പൂതിന്റെ മുൻ മാനേജർ ദിഷാ സാലിയന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്.  വീഴ്ചയില്‍ തലയ്‌ക്കേറ്റ പരിക്കുകള്‍ കൂടാതെ ദിഷയുടെ ശരീരത്തില്‍ ചില അസ്വാഭാവിക പരിക്കുകൾ കണ്ടെത്തിയതായും ഡോക്ടര്‍മാര്‍ പറയുന്നു.

ജൂൺ 9 ന് മുംബൈയിലെ തന്റെ പ്രതിശ്രുത വരനന്റെ ഫ്ലാറ്റിലെ പതിനാലാം നിലയില്‍ നിന്നു താഴേക്കു ചാടിയാണ് ദിഷ ആത്മഹത്യ ചെയ്തത്. പോസ്റ്റ്മോർട്ടം നടന്നത് ജൂണ്‍ 11നാണ്.  ഇതിനിടയിൽ പോസ്റ്റ്മോർട്ടം വൈകിയതും ഏറെ വിവാദമായിരുന്നു. കെട്ടിടത്തിന്റെ പതിനാലാമത്തെ നിലയില്‍ നിന്നുള്ള വീഴ്ചയില്‍ തലയ്ക്ക് സംഭവിച്ച സാരമായ പരിക്കുകള്‍ കൂടാതെ ചില അസ്വാഭാവിക പരിക്കുകളുമുണ്ടായിരുന്നുവെന്നാണ് ഓട്ടോപ്‌സി റിപ്പോര്‍ട്ടില്‍ പറയുന്നത്. 

Also read: കൊറോണ പോരാളികള്‍ക്ക് ആദരമര്‍പ്പിച്ച് സേനാ ബാന്‍ഡുകള്‍; സ്വാതന്ത്ര്യദിത്തില്‍ രാജ്യമെമ്പാടും പരിപാടി സംഘടിപ്പിക്കും

ദിഷയുടെ ഓട്ടോപ്സി റിപ്പോർട്ടിൽ സ്വകാര്യ ഭാഗങ്ങളിൽ പരിക്കുകൾ ഉണ്ടായിരുന്നുവെന്ന് നേരത്തെ ബിജെപി എംപി നാരായൺ റാണെ ആരോപിച്ചിരുന്നുവെങ്കിലും പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ അത്തരം പരിക്കുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല.  മരണത്തിന് മുൻപ് ദിഷ  ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നുവെന്നും ബിജെപി എംപി ആരോപിച്ചിരുന്നു.  ഇതേ തുടർന്ന് ദിഷയുടെ അച്ഛൻ തന്റെ മകൾ പീഡിപ്പിക്കപ്പെട്ടിട്ടില്ലെന്നും ആരോപണങ്ങൾ കള്ളമാണെന്നും ഇതിന്റെ പേരിൽ ചില മാധ്യമങ്ങൾ തന്നെയും കുടുംബത്തെയും വേട്ടയാടുകയാണെന്നും അദ്ദേഹം മുംബൈ പൊലീസിന് പരാതി നൽകിയിരുന്നു.   

ദിഷ ആത്മഹത്യ ചെയ്ത് വെറും അഞ്ചു ദിവസങ്ങള്‍ക്കുള്ളിലാണ് സുശാന്തിന്റെ ആത്മഹത്യ. സുശാന്തിന്റെ മരണവും ദിഷയുടെ മരണവും തമ്മിൽ ബന്ധമുണ്ടെന്ന ആരോപണങ്ങളും നിലനില്‍ക്കുന്നുണ്ട്.  ഇതിനിടയിൽ ദിഷയുടെ മരണത്തിൽ തനിക്ക് പങ്കുണ്ടെന്ന തരത്തിൽ വരുന്ന വാർത്തകൾ തന്നെ അസ്വസ്ഥനാക്കുന്നതായി സുശാന്ത് തന്റെ വക്കീലിനെ അറിയിച്ചിരുന്നുവെന്നും റിപ്പോർട്ട് ഉണ്ട്.  

More Stories

Trending News