Christian Oliver: പ്രമുഖ ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

Hollywood actor Christian Oliver Killed: ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും ഒരു സിംഗിൾ എഞ്ചിൻ വിമാനത്തിലെ യാത്രക്കാരായിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 

Written by - Zee Malayalam News Desk | Last Updated : Jan 6, 2024, 10:49 AM IST
  • പ്രമുഖ ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു
  • ഇവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം ടെക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയൻ ദ്വീപിൽ പതിച്ചതായിട്ടാണ് റിപ്പോർട്ട്
  • വിമാനത്തിന്റെ പൈലറ്റും അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്
Christian Oliver: പ്രമുഖ ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും വിമാനാപകടത്തിൽ മരിച്ചു

ലൊസാഞ്ചലസ്: ഹോളിവുഡ് നടൻ ക്രിസ്റ്റ്യൻ ഒലിവറും അദ്ദേഹത്തിൻ്റെ രണ്ടു പെൺമക്കളും വിമാനാപകടത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇവർ സഞ്ചരിച്ചിരുന്ന സ്വകാര്യ വിമാനം ടെക്ക്ഓഫിന് തൊട്ടുപിന്നാലെ കരീബിയൻ ദ്വീപിൽ പതിച്ചതായിട്ടാണ് റിപ്പോർട്ട്. വിമാനത്തിന്റെ പൈലറ്റും അപകടത്തിൽ മരിച്ചതായാണ് റിപ്പോർട്ട്. 

Also Read:നേരത്തെ വന്നത് റെന്റ് പതിപ്പ്; കാതൽ ഒടിടി റിലീസ് ഇന്ന് രാത്രി മുതൽ എന്ന് മമ്മൂട്ടി 

30 വർഷമായി അഭിനയരംഗത്ത് സജീവമായിരുന്ന ക്രിസ്റ്റ്യൻ ഒലിവർ ടോം ക്രൂസിനും ജോർജ്ജ് ക്ലൂണിക്കുമൊപ്പം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ക്രിസ്റ്റ്യൻ ഒലിവറും പെൺമക്കളും ഒരു സിംഗിൾ എഞ്ചിൻ വിമാനത്തിലെ യാത്രക്കാരായിരുന്നു എന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. പ്രാദേശിക സമയം ഉച്ചയ്ക്ക് 12:10 ഓടെ സെൻ്റ് വിൻസെൻ്റിലെ ബെക്വിയ ദ്വീപ് വിമാനത്താവളത്തിൽ നിന്നും ഗ്രനേഡൈൻസിലേക്ക് വിമാനം പുറപ്പെട്ടതെന്നാണ് റിപ്പോർട്ട്. സെൻ്റ് ലൂസിയയിലേക്കുള്ള യാത്രാമധ്യേ വിമാനം ടേക്ക് ഓഫ് ചെയ്തതിന് തൊട്ടുപിന്നാലെ വിമാനത്തിന് പ്രശ്നമുണ്ടാവുകയായിരുന്നുവെന്നും തുടർന്ന് വിമാനം കടലിൽ തകർന്നുവീഴുകയായിരുന്നുവെന്നുമാണ് വിവരം ലഭിച്ചിരിക്കുന്നത്. 

Also Read: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ 425 പോയിന്റുമായി കണ്ണൂർ മുന്നിൽ

അപകടം നടന്നയുടനെ തന്നെ മത്സ്യത്തൊഴിലാളികളും കോസ്റ്റ് ഗാർഡും സ്ഥലത്തെത്തിയെങ്കിലും വിമാനത്തിലുണ്ടായിരുന്ന ആരുടേയും ജീവൻ രക്ഷിക്കാനായില്ല. അവധിക്കാലം ആഘോഷിക്കാനായിരുന്നു നടനും കുടുംബവും ഇവിടെ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. 

Trending News