IFFK 2K19 -ന് ഇന്ന് തുടക്കം!

കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കം!

Last Updated : Dec 6, 2019, 11:50 AM IST
IFFK 2K19 -ന് ഇന്ന് തുടക്കം!

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് വെള്ളിയാഴ്ച തുടക്കം!

മുഖ്യമന്ത്രി പിണറായി വിജയന്‍ മേള ഉദ്ഘാടനം ചെയ്യും. മേളയുടെ 24മത്തെ പതിപ്പാണ്‌ ഈ വര്‍ഷം നടക്കുക. ചലച്ചിത്ര താരം ശാരദയാണ് ചടങ്ങില്‍ മുഖ്യാതിഥി. തുര്‍ക്കി ചിത്രം പാസ്ഡ് ബൈ സെന്‍സറാണ് ഉദ്ഘാടന ചിത്രം.

ഡിസംബര്‍ ആറു മുതല്‍ പതിമൂന്ന് വരെ തിരുവനന്തപുരത്തെ പത്തോളം വേദികളിലായാണ് മേള നടക്കുക. സംസ്ഥാന സാംസ്കാരിക വകുപ്പിന് വേണ്ടി കേരള സംസ്ഥാന ചലച്ചിത്ര അക്കാദമിയാണ് മേള സംഘടിപ്പിക്കുന്നത്. 

53 ചിത്രങ്ങളാണ് ആദ്യം പ്രദര്‍ശിപ്പിക്കുക. സെല്‍ ഉദ്ഘാടനത്തിന് ശേഷ൦ അഞ്ച് മുതല്‍ രാവിലെ 10 മുതല്‍ രാത്രി 7 മണി വരെ പാസ് വിതരണം ഉണ്ടാകും. 

ഇത്തവണ 10500 പാസ്സുകളാണ് വിതരണം ചെയ്യുക. രാവിലെ 11 മണി മുതല്‍ ടാഗോര്‍ തിയറ്ററില്‍ നിന്ന് പാസുകള്‍ ലഭ്യമാകും.

രജിസ്റ്റര്‍ ചെയ്തവര്‍ തിരിച്ചറിയല്‍ കാര്‍ഡുമായി എത്തി ഡെലിഗേറ്റ് പാസുകള്‍ കൈപ്പറ്റണമെന്ന് അക്കാദമി സെക്രട്ടറി മഹേഷ് പഞ്ചു അറിയിച്ചു. 

പാസ് വിതരണത്തിനായി വിപുലമായ സൗകര്യങ്ങളാണ് തിരുവനന്തപുരം ടാഗോര്‍ ഹാളില്‍ ഒരുക്കിയിരിക്കുന്നത്. 

ക്യൂ നില്‍ക്കല്‍ ഒഴിവാക്കാനായി 10 കൗണ്ടറുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഭിന്ന ശേഷി വിഭാഗത്തിനും മുതിര്‍ന്ന പൗരന്മാര്‍ക്കും പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി.

24–-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ ഭാഗമായി ഏർപ്പെടുത്തിയ സമഗ്ര സംഭാവനാ പുരസ്‌കാരം  അർജന്റീനിയൻ സംവിധായകൻ ഫെർണാണ്ടോ സൊളാനസിനാണ് ലഭിച്ചിരിക്കുന്നത്. 

അഞ്ചുലക്ഷം രൂപയാണ് സമ്മാനത്തുക. സാമ്രാജ്യത്വവിരുദ്ധ പോരാട്ടങ്ങൾക്ക് ക്യാമറയെ സമരായുധമാക്കിയ സംവിധായകനാണ് സൊളാനസ്. അദ്ദേഹത്തിന്റെ അഞ്ച് ചിത്രം മേളയിൽ പ്രദർശിപ്പിക്കും. 

ഇന്ത്യയിലെ പരീക്ഷണ സിനിമകളുടെ പാക്കേജ്, വിഘടനാനന്തര യുഗോസ്ലാവിയൻ സിനിമകളുടെ പാക്കേജ്, മൃണാൾസെൻ, ഗിരീഷ് കർണാട്, ലെനിൻ രാജേന്ദ്രൻ, എം ജെ രാധാകൃഷ്ണൻ എന്നിവർക്ക് സ്മരണാഞ്ജലിയർപ്പിക്കുന്ന ഹോമേജ് വിഭാഗം എന്നിവയും മേളയിലെ മറ്റ് ആകർഷണങ്ങളാണ്. 

Trending News