ഓരോ രാശിക്കാർക്കും ഇന്നത്തെ ദിവസം എങ്ങനെയുള്ളതാണെന്ന് അറിയാം.
മേടം (Aries): മേടം രാശിക്കാർക്ക് കാര്യവിജയം, ധനയോഗം എന്നിവ ഉണ്ടാകും. ദിവസത്തിൻറെ രണ്ടാം പകുതി അനുകൂലമല്ല. പകൽ ഒരു മണിക്ക് ശേഷം കാര്യതടസം, അനാവശ്യ ചിലവ്, ധനനഷ്ടം എന്നിവ ഉണ്ടാകും.
ഇടവം (Taurus): ഇടവം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, ആരോഗ്യം, മത്സര വിജയം എന്നിവ കാണുന്നു. തടസങ്ങൾ മാറും.
മിഥുനം (Gemini): മിഥുനം രാശിക്കാർക്ക് ദിവസത്തിൻറെ ആദ്യ ഭാഗം അനുകൂലമല്ല. കാര്യതടസം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ അലട്ടും. പകൽ ഒരു മണിക്ക് ശേഷം കാര്യ വിജയം, മത്സര വിജയം എന്നിവ കാണുന്നു.
കർക്കടകം (Cancer): കാര്യ പരാജയം, ആരോഗ്യപ്രശ്നങ്ങൾ, നഷ്ടം, ശത്രുശല്യം എന്നിവയ്ക്ക് സാധ്യത. പകൽ ഒരു മണിക്ക് ശേഷം ഗുണദോഷസമ്മിശ്ര ദിനം ആയിരിക്കും.
ചിങ്ങം (Leo): ദിവസത്തിൻറെ ആദ്യപകുതി ചിങ്ങം രാശിക്കാർക്ക് അനുകൂല ദിവസമാണ്. കാര്യവിജയം, അംഗീകാരം എന്നിവയുണ്ടാകും. പകൽ ഒരു മണിക്ക് ശേഷം കാര്യ പരാജയം, ധനനഷ്ടം, ശത്രുശല്യം എന്നിവയ്ക്ക് സാധ്യത.
കന്നി (Virgo): കന്നി രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യ വിജയം, പ്രവർത്തന നേട്ടം, അംഗീകാരം, പ്രവർത്തന വിജയം എന്നിവ ഉണ്ടാകും. യാത്രകൾ ലക്ഷ്യം കാണും.
തുലാം (Libra): തുലാം രാശിക്കാർക്ക് ദിവസത്തിൻറെ ആദ്യപകുതി മോശമാണ്. കാര്യതടസം, ആരോഗ്യ പ്രശ്നങ്ങൾ എന്നിവ ഉണ്ടാകും. പകൽ ഒരു മണിക്ക് ശേഷം സമയം നല്ലതാകും. കാര്യവിജയം, സുഹൃത്തുക്കളുമായി കൂടിച്ചേരൽ, യാത്രാ വിജയം എന്നിവ ഉണ്ടാകും.
വൃശ്ചികം (Scorpio): വൃശ്ചികം രാശിക്കാർക്ക് ഇന്ന് മോശം ദിവസമാണ്. കാര്യതടസം, അലച്ചിൽ, അനാവശ്യ ചിവലുകൾ എന്നിവ ഉണ്ടാകും. ഇന്നത്തെ ദിവസം വളരെ ദുരിതം നിറഞ്ഞതായിരിക്കും.
ധനു (Sagittarius): ധനു രാശിക്കാർക്ക് കാര്യവിജയം, ധനലാഭം എന്നിവ ഉണ്ടാകും. പകൽ ഒരു മണിക്ക് ശേഷം സമയം മോശമാണ്. സ്വസ്തതക്കുറവ്, യാത്രാതടസം എന്നിവ ഉണ്ടാകും.
മകരം (Capricorn): മകരം രാശിക്കാർക്ക് ദിവസത്തിൻറെ ആദ്യ പകുതി മോശമാണ്. ശത്രുക്കളുടെ ഉപദ്രവമുണ്ടാകും. പകൽ ഒരു മണിക്ക് ശേഷം സമയം അനുകൂലമാകും.
കുംഭം (Aquarius): കുംഭം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമാണ്. കാര്യവിജയം, ഇഷ്ടഭക്ഷണസമൃദ്ധി എന്നിവ കാണുന്നു. പകൽ ഒരു മണിക്ക് ശേഷം സമയം മോശമാകും. കലഹം, തർക്കം എന്നിവ ഉണ്ടാകാം.
മീനം (Pisces): മീനം രാശിക്കാർക്ക് ഇന്ന് അനുകൂല ദിവസമല്ല. കാര്യപരാജയം, ധനനഷ്ടം, പാഴ് ചിലവ് എന്നിവ ഉണ്ടാകും. അസുഖങ്ങൾ അലട്ടും. പകൽ ഒരു മണിക്ക് ശേഷം സമയം അനുകൂലമാകും.