തന്റെ ഗര്‍ഭകാലം വാര്‍ത്തയാക്കുന്ന ഓൺലൈൻ മാധ്യമങ്ങളോട് അഭ്യര്‍ത്ഥനയുമായി സിനിമാതാരം പേർളി മാണി
'ഈ ആവേശം എന്റെ സിനിമ പ്രൊമോട്ട് ചെയ്യാൻ കൂടി കാണിക്കാമോ? എന്നാണ് ഓൺലൈൻ മാധ്യമങ്ങളോട് പേർളി മാണിയുടെ അഭ്യര്‍ത്ഥന.
പേർളി മാണി മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്. നടിയായും അവതരികയയും ബിഗ്ഗ് ബോസിലെ മത്സരർഥിയായും ഒക്കെ പേർളിയെ മലയാളിക്ക് സുപരിചിതയാണ്. ഇപ്പോൾ അനുരാഗ് ബാസു സംവിധാനം ചെയ്ത ലുഡോയിലൂടെ ബോളിവുഡിലും അരങ്ങേറ്റം കുറിച്ച് ഇരിക്കുകയാണ് പേർളി.
എന്നാല്‍ തന്റെ ആദ്യ ബോളിവുഡ് ചിത്രം റിലീസ് ആയിട്ടും മാധ്യമങ്ങൾ ഗർഭകാല ചിത്രങ്ങളെ കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. ഇതാണ് പേർളി മാണിയുടെ പരാതി.
"ഞാൻ സോഷ്യൽ മീഡിയ യിൽ പങ്കുവെച്ച ചിത്രങ്ങളിലൂടെ എന്റെ ഗർഭകാലത്തെ കുറിച്ച് സംസാരിക്കുന്ന മാധ്യമങ്ങൾക്ക് നന്ദി. അതോടൊപ്പം തന്നെ നെറ്റ് ഫ്ലെക്സിൽ സംപ്രേഷണം ചെയ്യുന്ന എന്റെ സിനിമ ലുഡോയെയും പ്രൊമോട്ട് ചെയ്യുമോ? ഇതെന്റെ ആദ്യത്തെ ബോളിവുഡ് സിനിമയാണ്. ഈ ആവേശം അവിടെയും നിങ്ങൾ കാണിച്ചാൽ വളരെ സഹായമാകും", എന്നാണ് പേർളിയുടെ പ്രതികരണം.
പേളിയുടെ പോസ്റ്റിന് താഴെ രസകരമായ കമന്റുകളാണ് വരുന്നത്. സിനിമയെക്കാളും മലയാളികള്‍ക്ക് അറിയേണ്ടത് പ്രസവിക്കുവോളം പേര്ളിയുടെ ഗര്‍ഭകാലത്തെ ഓരോ ദിവസത്തെയുമുള്ള വിവരങ്ങളാണെന്നാണ് ചിലരുടെ കമന്റ്. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ഇതില്‍ കൂടുതല്‍ ഒന്നും ഇനി വരാനില്ലെന്നാണ് മറ്റു കമന്റുകള്‍.
Also read: Viral Video: ''അവനിലെ അംശം എന്റെയുള്ളില്‍'' -അമ്മയാകാന്‍ പോകുന്ന സന്തോഷം പങ്കുവച്ച് പേര്‍ളി മാണി
അതേസമയം സിനിമക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മലയാളിയായ നേഴ്സ് ആയാണ് പേർളി അഭിനയിക്കുന്നത്. അഭിഷേക് ബച്ചൻ, അനുരാഗ് ബസു, ഫാത്തിമ സന, ആദിത്യ റോയ് കപൂർ ഇവരൊക്കെ അന്ന് സിനിമയിലെ മറ്റു താരങ്ങൾ.