Karthikeya 2: 'കാർത്തികേയ 2' തിയേറ്ററുകളിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു

പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്സ് ബാനറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് കാർത്തികേയ 2.

Written by - Zee Malayalam News Desk | Last Updated : Jul 21, 2022, 04:18 PM IST
  • മലയാളി താരം അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക.
  • മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്.
  • ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്.
  • ബോളിവുഡ് താരം അനുപം ഖേർ ആണ് ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.
Karthikeya 2: 'കാർത്തികേയ 2' തിയേറ്ററുകളിലേക്ക്, റിലീസ് തിയതി പ്രഖ്യാപിച്ചു

നിഖിൽ, ചന്ദു മൊണ്ടേട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ചിത്രമാണ് കാർത്തികേയ 2. കാർത്തികേയ എന്ന ചിത്രത്തിന്റെ രണ്ടാം ഭാ​ഗമാണിത്. ചിത്രത്തിന്റെ റിലീസ് തിയതി സംബന്ധിച്ചുള്ള വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. ഓ​ഗസ്റ്റ് 12നാണ് കാർത്തികേയ 2 റിലീസ് ചെയ്യുന്നത്. ശ്രീകൃഷ്ണ ഭഗവാന്റെ യഥാർത്ഥ കഥയും വസ്തുതകളും തുറന്നുകാട്ടുന്ന മുഹൂർത്തങ്ങൾ ചിത്രത്തിലുണ്ടെന്നാണ് കാർത്തികേയ 2ന്റെ ടീം വ്യക്തമാക്കുന്നത്. അത്ഭുതങ്ങൾ ഒരുക്കിയ ഒരു സിനിമാ അനുഭവം ആണെന്ന് ഇസ്‌കോൺ വൃന്ദവൻ സന്ദർശിക്കവേ ഇസ്കോൺ വക്താവ് പ്രശംസിച്ചു. 

പീപ്പിൾസ് മീഡിയ ഫാക്ടറിയും അഭിഷേക് അഗർവാൾ ആർട്സ് ബാനറും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. പ്രഖ്യാപന സമയം മുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് കാർത്തികേയ 2. മലയാളി താരം അനുപമ പരമേശ്വരൻ ആണ് ചിത്രത്തിലെ നായിക. മുഗ്ദാ എന്ന കഥാപാത്രത്തെയാണ് അനുപമ അവതരിപ്പിക്കുന്നത്. ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നിഖിൽ സിദ്ധാർഥ് ആണ്. ബോളിവുഡ് താരം അനുപം ഖേർ ആണ് ധനവന്ത്രി എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

കാർത്തികേയ 2 ഓഗസ്റ്റ് 12ന് ലോകമെമ്പാടും പ്രദർശനത്തിനെത്തും. നേരത്തെ ജൂലൈ 22ന് എത്തുമെന്നായിരുന്നു പ്രഖ്യാപനം. 

Also Read: Nayanthara-Vignesh Shivan Wedding: ഇനി അഭ്യൂഹങ്ങളില്ല! നെറ്റ്ഫ്ലിക്സിൽ തന്നെ വരും, നയൻസ് - വിക്കി വിവാഹ വീഡിയോ ഉടനെത്തും

ശ്രീനിവാസ റെഡ്ഡി, പ്രവീൺ, ആദിത്യ മീനൻ, തുളസി, സത്യ, വിവ ഹർഷ, വെങ്കട്ട് തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത സംവിധായകൻ ചന്തു മുണ്ടേടി തന്നെയാണ്. ടി ജി വിശ്വ പ്രസാദ് & അഭിഷേക് അഗർവാൾ എന്നിവരാണ് ചിത്രം നിർമ്മിക്കുന്നത്. സഹ നിർമ്മാതാവ്: വിവേക് ​​കുച്ചിഭോട്ല. സംഗീതം നൽകിയിരിക്കുന്നത് കാലഭൈരവയാണ്. ഛായാഗ്രാഹകൻ കാർത്തിക് ഘട്ടമനേനിയും കലാസംവിധാനം സാഹി സുരേഷുമാണ്. ആതിര ദിൽജിത് ആണ് പിആർഒ.

Thuramukham Movie: അത് ഞാൻ വിചാരിച്ചാൽ മാത്രം നടക്കില്ല' തുറമുഖം റിലീസ് ചെയ്യാൻ പറ്റാത്ത കാരണം നിവിൻ പറയുന്നു

തിരുവനന്തപുരം: പ്രേക്ഷകർ ഏറെ കാത്തിരിക്കുന്നതും ഇനി വരാനുള്ളതുമായ നിവിൻ പോളി ചിത്രമാണ് തുറമുഖം. എന്നാൽ പലവിധ കാരണം കൊണ്ടും ചിത്രത്തിൻറെ റിലീസിങ്ങ് വൈകുകയാണെന്നാണ് റിപ്പോർട്ടുകൾ. ഇതിനെ പറ്റി നിവിൻ തന്നെ സീ മലയാളം ന്യൂസിൻറെ അഭിമുഖത്തിൽ പ്രതികരിച്ചത് ഇങ്ങനെ.

ചിത്രത്തിൻറെ റിലീസിങ്ങ് ഡേറ്റ് മാറികൊണ്ടിരിക്കുകയാണ്. കുറച്ച് ഫിനാൻസ് പ്രശ്നത്തിൽ വട്ടം ചുറ്റുകയാണ്. സോൾവ് ചെയ്യാൻ പറ്റുന്ന വിധം എല്ലാം  എൻറെ  ഭാഗത്ത്  നിന്നും ശ്രമിച്ചിട്ടുണ്ട്. ഇനി അത് തീരുമാനിക്കേണ്ടത് നിർമ്മാതാവാണ്. അതെന്ന് റിലീസ് ചെയ്യും എന്ന് എനിക്കറിയില്ല- നിവിൻ പറയുന്നു.

രാജീവ് രവി സംവിധാനം ചെയ്ത് നിവിന്‍ പോളി നായകനായ  ചിത്രമാണ് തുറമുഖം. കെ എം ചിദംബരൻറെ തുറമുഖം എന്ന നാടകത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. നിവിനെ കൂടാതെ നിമിഷ സജയന്‍ ,ബിജു മേനോന്‍, ഇന്ദ്രജിത്ത്, അര്‍ജ്ജുന്‍ അശോകന്‍,പൂര്‍ണിമ ഇന്ദ്രജിത്ത്,മണികണ്ഠന്‍ ആചാരി ദര്‍ശന രാജേന്ദ്രന്‍, സുദേവ് നായര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. സുദേവ് നായരാണ് ചിത്രത്തില്‍ വില്ലനായി എത്തുന്നത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News