Yash in Salaar: സലാറിൽ അതിഥി വേഷത്തിൽ യാഷ് എത്തുന്നു? സത്യം വെളിപ്പെടുത്തി നിർമ്മാതാക്കൾ

സലാറിൽ യാഷ് അഭിനയിക്കില്ലെന്നും വെറും അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നതെന്നുമാണ് ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക വക്താവ് അറിയിക്കുന്നത്.

Written by - Zee Malayalam News Desk | Last Updated : Mar 21, 2023, 05:23 PM IST
  • സലാറിൽ അതിഥി വേഷത്തിൽ കെജിഎഫ് താരം യാഷും എത്തുന്നു എന്നതാണ് പുതിയ റിപ്പോർട്ട്.
  • സംവിധായകൻ ലോകേഷ് കനകരാജ് തന്റെ സിനിമകളിൽ ചെയ്തതിന് സമാനമായി കെജിഎഫും സലാറും തമ്മിൽ ഒരു ബന്ധം സൃഷ്ടിക്കാനാണ് പ്രശാന്ത് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട്.
  • അതിനാൽ ചിത്രം പുറത്തിറങ്ങുമ്പോൾ റോക്കി ഭായിയെ സലാറിൽ കാണാമെന്നുമാണ് റിപ്പോർട്ടുകൾ വന്നത്.
Yash in Salaar: സലാറിൽ അതിഥി വേഷത്തിൽ യാഷ് എത്തുന്നു? സത്യം വെളിപ്പെടുത്തി നിർമ്മാതാക്കൾ

പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫ് സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രമാണ് സലാർ. ചിത്രത്തിൽ പൃഥ്വിരാജും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഷൂട്ടിങ് പുരോഗമിക്കുന്ന ചിത്രം 2023 സെപ്റ്റംബറിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്. സലാറിൽ അതിഥി വേഷത്തിൽ കെജിഎഫ് താരം യാഷും എത്തുന്നു എന്നതാണ് പുതിയ റിപ്പോർട്ട്. സംവിധായകൻ ലോകേഷ് കനകരാജ് തന്റെ സിനിമകളിൽ ചെയ്തതിന് സമാനമായി കെജിഎഫും സലാറും തമ്മിൽ ഒരു ബന്ധം സൃഷ്ടിക്കാനാണ് പ്രശാന്ത് ആഗ്രഹിക്കുന്നതെന്നാണ് റിപ്പോർട്ട്. അതിനാൽ ചിത്രം പുറത്തിറങ്ങുമ്പോൾ റോക്കി ഭായിയെ സലാറിൽ കാണാമെന്നുമാണ് റിപ്പോർട്ടുകൾ വന്നത്.

എന്നാൽ സലാറിൽ യാഷ് അഭിനയിക്കില്ലെന്നും വെറും അഭ്യൂഹങ്ങളാണ് പ്രചരിക്കുന്നതെന്നും ചിത്രത്തിന്റെ നിർമ്മാതാക്കളായ ഹോംബാലെ ഫിലിംസിന്റെ ഔദ്യോഗിക വക്താവ് വ്യക്തമാക്കി. അതേസമയം KGF 3 2025-ൽ മാത്രമേ ആരംഭിക്കുകയുള്ളൂ. റിലീസ് 2026ലും. സലാർ പൂർത്തിയാക്കിക്കഴിഞ്ഞാൽ പ്രശാന്ത് നീൽ ജൂനിയർ എൻ‌ടി‌ആറിനൊപ്പവും സിനിമ ചെയ്യുന്നുണ്ട്. 

Also Read: Kadina Kadorami Andakadaham: പെരുന്നാളിന് തിയേറ്ററുകളിലേക്ക്; 'കഠിന കഠോരമീ അണ്ഡകടാഹം' റിലീസ് പ്രഖ്യാപിച്ചു

പ്രഭാസ്, പൃഥ്വിരാജ് സുകുമാരൻ, ശ്രുതി ഹാസൻ, ജഗപതി ബാബു എന്നിവരാണ് സലാറിൽ അഭിനയിക്കുന്നത്. തെലുങ്ക്, കന്നഡ, ഹിന്ദി, തമിഴ്, മലയാളം എന്നീ ഭാഷകളിൽ 2023 സെപ്റ്റംബർ 28-ന് സലാർ റിലീസ് ചെയ്യും. കെജിഎഫ് 2 സംഗീതസംവിധായകൻ രവി ബസ്രൂർ ആണ് ഈ ചിത്രത്തിന്റെ സംഗീത സംവിധായകൻ. കെജിഎഫ് ചിത്രങ്ങളിൽ പ്രവർത്തിച്ച ഭുവൻ ഗൗഡയാണ് ഛായാഗ്രാഹകൻ. കളർ പാലറ്റിന്റെയും ശൈലിയുടെയും കാര്യത്തിൽ കെജിഎഫ് ചിത്രങ്ങൾക്ക് സമാനമായായിരിക്കും സലാർ ചിത്രീകരിക്കുക. 'പ്രഭാസ് ഹീറോ ഞാൻ വില്ലൻ' അങ്ങനെ ആയിരിക്കില്ല സലാറിൽ തന്റെ കഥാപാത്രം എന്ന് പൃഥ്വിരാജ് നേരത്തെ പറഞ്ഞിരുന്നു.

2022ൽ ഇതുവരെ ഇന്ത്യയിൽ ഇറങ്ങിയതിൽ ഏറ്റവും കൂടുതൽ നേടിയ ചിത്രമാണ് പ്രശാന്ത് നീലിന്റെ കെജിഎഫ് 2. 100 കോടി ബജറ്റിൽ ഒരുക്കിയ ചിത്രം ഏകദേശം 1250 കോടി രൂപ ബോക്സ്ഓഫീസിൽ നിന്നും സ്വന്തമാക്കിയെന്ന് വിക്കിപീഡിയയിൽ പറയുന്നു. 1150-1200 കോടി സ്വന്തമാക്കിയ തെലുഗു ചിത്രം ആർആർആർ ആണ് മറ്റ് ഈ വർഷത്തെ മറ്റൊരു ബ്ലോക്ക്ബസ്റ്റർ.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News