"മൂന്ന് വർഷം മുൻപ് ഭ​ദ്രൻ സർ അത് പറഞ്ഞപ്പോൾ വലിയ വിഷമത്തിലായി പോയി", കെഎസ് ചിത്ര പറയുന്നു

2022 ഏപ്രിൽ 24 തന്റെ സംഗീത ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു എന്നെഴുതി കൊണ്ടാണ് ചിത്ര തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയത്. 

Written by - Zee Malayalam News Desk | Last Updated : Apr 29, 2022, 11:44 PM IST
  • 2022 ഏപ്രിൽ 24 തന്റെ സംഗീത ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു എന്നെഴുതി കൊണ്ടാണ് ചിത്ര തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയത്.
  • സ്ഫടികത്തിലെ ​ഗാനങ്ങൾ അതേ രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും വീണ്ടും പുനർജനിപ്പിക്കണമെന്ന് മൂന്ന് വർഷം മുൻപ് സംവിധായകൻ ഭദ്രൻ പറഞ്ഞപ്പോൾ വലിയ ഒരു വിഷമ വൃത്തത്തിൽ ആയി പോയെന്നും ചിത്ര പറയുന്നു.
  • റെക്കോർഡിം​ഗിനിടയിലെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്.
"മൂന്ന് വർഷം മുൻപ് ഭ​ദ്രൻ സർ അത് പറഞ്ഞപ്പോൾ വലിയ വിഷമത്തിലായി പോയി", കെഎസ് ചിത്ര പറയുന്നു

മോഹൻലാലിന്റെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നായ സ്ഫടികത്തിലെ മൂന്ന് പാട്ടുകൾ അതേ രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും വീണ്ടും പുനർജനിക്കുകയാണ്. ഏഴിമല പൂഞ്ചോല ഉൾപ്പെടെ മൂന്ന് പാട്ടുകൾ വീണ്ടും പാടി 4K അറ്റ്മോസിൽ കൊണ്ടുവരികയാണ്. സ്ഫടികം റീലോഡ് വരുമ്പോൾ അതിലെ ​ഗാനങ്ങൾക്കും അതേ അനുഭവം ഉണ്ടാകണം എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിനായി വീണ്ടും പാടിയതിന്റെ അനുഭവങ്ങൾ പങ്കുവച്ചിരിക്കുകയാണ് ​ഗായിക കെഎസ് ചിത്ര. 

2022 ഏപ്രിൽ 24 തന്റെ സംഗീത ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു എന്നെഴുതി കൊണ്ടാണ് ചിത്ര തന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങിയത്. സ്ഫടികത്തിലെ ​ഗാനങ്ങൾ അതേ രൂപത്തിലും ഭാവത്തിലും ശബ്ദത്തിലും വീണ്ടും പുനർജനിപ്പിക്കണമെന്ന് മൂന്ന് വർഷം മുൻപ് സംവിധായകൻ ഭദ്രൻ പറഞ്ഞപ്പോൾ വലിയ ഒരു വിഷമ വൃത്തത്തിൽ ആയി പോയെന്നും ചിത്ര പറയുന്നു. റെക്കോർഡിം​ഗിനിടയിലെ ചിത്രങ്ങളും പങ്കുവച്ചിട്ടുണ്ട്. 1995 മാർച്ച് 30ന് പുറത്തിറങ്ങിയ ചിത്രമാണ് സ്ഫടികം. ഇന്നും പ്രേക്ഷകർക്ക് ഏറെ ഇഷ്ടമുള്ള ചിത്രമാണിത്.

 

Also Read: അയ്യർ പുറപ്പെട്ട് കഴിഞ്ഞു, സിബിഐ 5; ദി ബ്രെയിൻ ഗ്ലോബൽ ലോഞ്ച് ബുർജ് ഖലീഫയിൽ

 

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

"കഴിഞ്ഞ സൺ‌ഡേ (24-4-2022) എന്റെ സംഗീത ജീവിതത്തിലെ ഒരു സുപ്രധാന ദിവസമായിരുന്നു. മറ്റൊന്നുമായിരുന്നില്ല, 27 വർഷം മുമ്പ് ഞാൻ പാടിയ 'സ്‌ഫടികം' സിനിമയിലെ മൂന്ന് പാട്ടുകൾ അതേ ഭാവത്തിലും രൂപത്തിലും ശബ്‍ദത്തിലും പുനർജ്ജനിപ്പിക്കുക !!   3 വർഷം മുൻപ് ഭദ്രൻ സർ  എയർപോർട്ടിൽ വെച്ച് യാദൃശ്ചികമായ ഒരു കണ്ടുമുട്ടലിൽ ഇത് പറഞ്ഞപ്പോൾ ഞാൻ വലിയ ഒരു വിഷമ വൃത്തത്തിൽ ആയി പോയി. 

അന്നത്തെ ഉർവശിയുടെയും സിൽക്ക് സ്മിതയുടെയും ചെറു പ്രായത്തിൽ സംഭവിച്ച ഒരു സിനിമ, ഇന്ന് പുതിയ സാങ്കേതിക മികവിൽ തിയേറ്ററുകളിൽ എത്തുമ്പോൾ ആ പാട്ടുകളിലെ ശബ്ദത്തിനും കോട്ടം തട്ടരുതല്ലോ...  പിന്നീട് അദ്ദേഹം തന്ന പ്രോത്സാഹനവും ധൈര്യവും എന്ത് കൊണ്ട് ഒന്ന് ശ്രമിച്ചു കൂടാ എന്ന് എന്നെ ചിന്തിപ്പിച്ചു. അതിന്റെ പുനർസൃഷ്ടിയിൽ അദ്ദേഹത്തിന്റെ  സാന്നിധ്യം കൂടെ ഉണ്ടായിരുന്നത് കൊണ്ട്, ഒരു ധൈര്യത്തിൽ എന്റെ ഈശ്വരനെ ധ്യാനിച്ച് അങ്ങ് പാടി !! ആ പാട്ടുകളുടെ രസതന്ത്രം ചോർന്നു പോവാതെ അതിന്റെ പല സ്ഥലങ്ങളിലും നേരത്തെ പാടിയതിലും 'പൊളിച്ചിരിക്കുന്നു ' എന്ന് അദ്ദേഹം പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. 

മോഹൻലാൽ സാറിന്റെ എക്കാലത്തെയും ഹിറ്റ്‌ ചിത്രങ്ങളിൽ ഒന്നായ സ്ഫടികത്തിലെ ഏഴിമല പൂഞ്ചോല എന്ന ഗാനം മോഹൻലാൽ സാറിന്റെ കൂടെ ഒരിക്കൽക്കൂടി പാടി നിങ്ങളുടെ മുന്നിലേക്ക്‌ എത്തുകയാണ്. സ്ഫടികത്തിലെ ഗാനങ്ങൾക്ക് സംഗീതം നല്കിയിരിക്കുന്നത് മലയാളത്തിലെ ഹിറ്റ്‌ മേക്കർ കൂടിയായ എസ് പി വെങ്കിടേഷ് സാറ് ആണല്ലോ. കുറച്ചു നാളുകൾക്കു ശേഷം എസ് പി വെങ്കടേഷ് സാറിന്റെ കൂടെ ഒരു റെക്കോർഡിങ് സെഷൻ കൂടി. പി ഭാസ്കരൻ മാസ്റ്റർ ആണ് ചിത്രത്തിലെ ഗാനങ്ങൾ എല്ലാം രചിച്ചിരിക്കുന്നത്.
ഇനി കേട്ട് വിലയിരുത്തേണ്ടവർ നിങ്ങളാണ്... എന്നെ സ്നേഹിക്കുന്നവർക്ക് കൂടി വേണ്ടിയുള്ള ഒരു സമർപ്പണമായി ഇത് തീരട്ടെ ...
'സ്‌ഫടികം റീലോഡ് ',  4K  അറ്റ്മോസിൽ പാട്ടുകളും പടവും, മലയാളികൾ എക്കാലവും ഹൃദയത്തിൽ കൊണ്ട് നടന്ന ഈ ചലച്ചിത്രം ഒരു അനുഭവമായി മാറട്ടെ
."

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News