തെന്നിന്ത്യന്‍ സിനിമ പ്രേക്ഷകര്‍ അകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മാരി 2. ധനുഷ് നായകനായി എത്തുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോ തോമസാണ് വില്ലന്‍.
പ്രേമം എന്ന ഒറ്റ ചിത്രം കൊണ്ട് മലയാളി-തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ സായി പല്ലവിയാണ് നായിക. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തു വന്നിട്ടുണ്ട്. സായ് പല്ലവി അവതരിപ്പിക്കുന്ന കഥാപാത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് പുറത്തു വന്നിരിക്കുന്നത്.
2015ല്‍ പുറത്തിറങ്ങിയ മാരിയുടെ രണ്ടാം ഭാഗമാണ് മാരി 2. മലയാളികളുടെ പ്രിയ ഗായകന്‍ വിജയ് യേശുദാസ് ചിത്രത്തില്‍ പൊലീസ് വേഷത്തില്‍ എത്തിയിരുന്നു. മാരിയുടെ ആദ്യ ഭാഗത്ത് കാജല്‍ അഗര്‍വാളായിരുന്നു നായിക.
അറാത് ആനന്ദി എന്നാണ് മാരി 2 വിലെ സായ് പല്ലവിയുടെ പേര്. ഓട്ടോ ഡ്രൈവറായിട്ടാണ് താരം ചിത്രത്തിലെത്തുന്നത്. കാക്കി ഷര്‍ട്ട് ധരിച്ച് നില്‍ക്കുന്ന താരത്തിന്‍റെ പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തു വിട്ടിരിക്കുന്നത്.
പ്രേമം എന്ന ചിത്രത്തിലൂടെ മലയാളികളുടെ മാത്രമല്ല തമിഴ് സിനിമ പ്രേമികളുടേയും മനം കവര്‍ന്ന താരമാണ് സായ്. എന്നാല്‍ തെലുങ്കിലാണ് സായ് പല്ലവിയ്ക്ക് കൂടുതല്‍ ശോഭിക്കാന്‍ കഴിഞ്ഞത്. തെലുങ്കിലെ മുന്‍നിര നടിമാരുടെ ലിസ്റ്റിലാണ് താരവും.
തമിഴില്‍ സായ് പല്ലവിയുടെ രണ്ടാമത്തെ ചിത്രമാണ് മാരി 2. എ എല്‍ വിജയ് സംവിധാനം ചെയ്ത ‘ദിയ’ ആയിരുന്നു കന്നി ചിത്രം. ചിത്രം പരാജയമായിരുന്നു.
വണ്ടര്‍ബാര്‍ ഫിലിംസിന്‍റെ ബാനറില്‍ ധനുഷ് തന്നെയാണ് നിര്‍മ്മാണം. ടൊവിനോ തോമസ്, കൃഷ്ണ, വിദ്യ പ്രദീപ്, വരലക്ഷ്മി ശരത്കുമാര്‍, റോബോ ശങ്കര്‍, കല്ലൂരി വിനോദ് എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. പ്രഭുദേവയാണ് കൊറിയോഗ്രാഫര്‍. ബാലാജി മോഹന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ സംഗീതം നിര്‍വഹിക്കുന്നത് യുവന്‍ ശങ്കര്‍ രാജയാണ്. വരുന്ന ഡിസംബറില്‍ തീയേറ്ററുകളില്‍ എത്തിയേക്കും. എന്നൈ നോക്കി പായും തോട്ടാ, വടാ ചെന്നൈ, എന്നിവയാണ് ധനുഷിന്‍റെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.
Here’s the first of the #Maari2CharacterPosters!@Sai_Pallavi92 as #AraathuAanandhi !
A fun character that’s also right at the heart of the story of #Maari2Maari’s Aanandhi pic.twitter.com/JY0GJcsNQT
— Balaji Mohan (@directormbalaji) November 7, 2018