'മമ്മുക്ക വാങ്ങിത്തന്ന പഴം പൊരിയും ബീഫും ഞാന്‍ ആവോളം അകത്താക്കി. തിന്നുന്നതിനിടയില്‍ ഇക്കയോട് കഴിക്കുന്നില്ലേ എന്ന്‍ ചോദിച്ചപ്പോഴല്ലെ കാര്യം മനസ്സിലായത്. മമ്മുക്ക ഇതൊന്നും കഴിക്കില്ലത്രെ! മിയ വെളിപ്പെടുത്തി.
പരോൾ സിനിമയുടെ സെറ്റിൽവെച്ചാണ് മമ്മൂട്ടിയുടെ ഭക്ഷണക്രമം നേരിട്ട് അറിയാനുള്ള ഭാഗ്യം മിയയ്ക്ക് ലഭിക്കുന്നത്. ഭക്ഷണകാര്യത്തില്‍ അതീവ ശ്രദ്ധ പുലര്‍ത്തുന്ന ആളാണ് മമ്മൂക്ക, ഈ ശ്രദ്ധ തന്നെയാണ് അദ്ദേഹത്തിന്‍റെ സൗന്ദര്യ രഹസ്യവും. മിയ കൂട്ടിച്ചേര്‍ത്തു.
മമ്മൂട്ടിയുടെ സൗന്ദര്യത്തിന്റേയും ഫിറ്റ്നസിന്റേയും ഒക്കെ പ്രധാന കാരണം അദ്ദേഹം ഇത്രയും വർഷങ്ങളായി പാലിച്ചുകൊണ്ട് പോകുന്ന ആഹാരകാര്യത്തിലെ ശ്രദ്ധയാണ്. ആഹാരം കാണുമ്പോൾ നല്ലത് മാത്രം കഴിച്ച് ശരീരത്തിന് മോശമാവില്ലെന്ന് ഉറപ്പുവരുത്തിയശേഷമേ മമ്മൂട്ടി അത് കഴിക്കുകയുള്ളൂവെന്നും മിയ പറയുന്നു.