Vaikuntha Ekadashi 2025: വൈഷ്ണവ ഹിന്ദുക്കളുടെ ഏറ്റവും വലിയ വ്രതങ്ങളിലൊന്നാണ് വൈകുണ്ഠ ഏകാദശി വ്രതം. ഈ ഏകാദശിയെ സ്വർഗ്ഗവാതിൽ ഏകാദശി എന്നും പറയുന്നു.
Ekadashi 2025: ഈ ഏകാദശിയിൽ പ്രത്യേക യോഗങ്ങളുടെ ഒരു സംയോജനം രൂപപ്പെടും. അതിലൂടെ ചില രാശിക്കാരുടെ ഭാഗ്യം മാറിമറിയും.
Vaikuntha Ekadashi 2025 Impact: എല്ലാ വർഷവും ധനു മാസത്തിലെ വെളുത്തപക്ഷ ഏകാദശിയാണ് സ്വർഗ്ഗവാതിൽ അഥവാ വൈകുണ്ഠ ഏകാദശി. ഇത് 2025 ലെ ആദ്യത്തെ ഏകാദശി മാത്രമല്ല വൈഷ്ണവ ഹിന്ദുക്കളുടെ ഏറ്റവും വലിയ വ്രതാനുഷ്ഠാനങ്ങളിൽ ഒന്നുമാണ്.
ഈ ഏകാദശിയെ പുത്രദ ഏകാദശി എന്നും പറയും. ഈ ഏകാദശിയുടെ വേളയിൽ ജ്യോതിഷത്തിൽ വളരെ ശുഭകരമായി കണക്കാക്കുന്ന പ്രത്യേക യോഗകളുടെ സംയോജനം രൂപപ്പെടുന്നുണ്ട്. കൂടാതെ, ഈ ദിവസം വെള്ളിയാഴ്ചയായതുകൊണ്ട് മഹാവിഷ്ണുവിൻ്റെ ഉത്തമപകുതിയും സമ്പത്തിൻ്റെ ദേവതയുമായ ലക്ഷ്മി ദേവിക്ക് സമർപ്പിച്ചിരിക്കുന്നു.
വൈകുണ്ഠ ഏകാദശി വ്രതം അനുഷ്ഠിക്കുന്നതിലൂടെ മഹാവിഷ്ണുവിൻ്റെ കൃപയാൽ എല്ലാ കാര്യങ്ങളിലും വിജയം ലഭിക്കുമെന്നാണ് വിശ്വാസം. പണ്ഡിതന്മാരും ജ്യോതിഷികളും പറയുന്നതനുസരിച്ച് 2025 ലെ ആദ്യ ഏകാദശിയാണ് ഈ വെള്ളിയാഴ്ച വരുന്നത്.
ഈ ദിവസം ശുക്ല യോഗം രൂപപ്പെടുന്നുണ്ട്. ഇത് ജ്യോതിഷത്തിലെ ശുഭകരവും ഫലദായകവുമായ യോഗമായിട്ടാണ് കണക്കാക്കുന്നത്. ഇതുകൂടാതെ, ഈ ദിവസം കൂർമ്മ ദ്വാദശി കൂടിയാണ്, ഇത് മഹാവിഷ്ണുവിൻ്റെ രണ്ടാം അവതാരത്തിൻ്റെ ജന്മദിനം കൂടിയാണ്.
വൈകുണ്ഠ ഏകാദശി ദിനത്തിൽ അതായത് ജനുവരി 10 ന് ചന്ദ്രൻ അതിൻ്റെ ഏറ്റവും ഉയർന്ന രാശിയായ ഇടവത്തിൽ ആയിരിക്കും, സൂര്യൻ ധനു രാശിയിലും. ജ്യോതിഷികൾ പറയുന്നതനുസരിച്ച്, ഈ എല്ലാ യോഗങ്ങളുടെയും സംയോഗം എല്ലാ രാശിക്കാരിലും നല്ലതും ചീത്തയുമായ സ്വാധീനം ചെലുത്തും, എങ്കിലും
ഈ 5 രാശികൾക്ക് മഹാവിഷ്ണുവിന്റേയും ലക്ഷ്മി ദേവിയുടെയും സ്പെഷ്യൽ അനുഗ്രഹമുണ്ടാകും. ഇതിലൂടെ ഇവർക്ക് എല്ലാ മേഖലയിലും വിജയസാധ്യതയുണ്ടാകും. ആ ഭാഗ്യ രാശികൾ ഏതൊക്കെയാണെന്ന് അറിയാം...
മേടം (Aries): മഹാവിഷ്ണുവിൻ്റെ കൃപയാൽ പുതുവർഷം ഇവർക്ക് പുതിയ അവസരങ്ങൾ ലഭിക്കും. ജോലിയിൽ നേട്ടം, സാമ്പത്തിക സ്ഥിതിയിൽ വലിയ പുരോഗതി, ബിസിനസ്സിൽ നിക്ഷേപിക്കുന്നത് നല്ല ലാഭം നൽകും. ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റത്തോടൊപ്പം പുതിയ ഉത്തരവാദിത്തങ്ങൾ ലഭിച്ചേക്കാം. പുതിയ പദ്ധതികളുടെ പ്രവൃത്തി തുടങ്ങുന്നതിനും ഈ സമയം അനുകൂലം. ആരോഗ്യ കാര്യങ്ങളിൽ ജാഗ്രത പാലിക്കുക. ചിട്ടയായ വ്യായാമവും യോഗയും സ്വീകരിക്കുന്നതിലൂടെ, നിങ്ങൾക്ക് ഫിറ്റ്നസും ഊർജ്ജസ്വലതയും അനുഭവപ്പെടും.
കർക്കടകം (Cancer): വൈകുണ്ഠ ഏകാദശിയിലെ ശുഭകരമായ യോഗങ്ങൾ കർക്കടക രാശിയിലുള്ളവർക്ക് ആത്മവിശ്വാസത്തിനും വിജയത്തിനും വഴിയൊരുക്കും. നിങ്ങളുടെ പുതിയ ആശയങ്ങളും പദ്ധതികളും സാമ്പത്തിക നേട്ടങ്ങൾ നൽകും. പങ്കാളിത്തത്തിൽ പ്രവർത്തിക്കാൻ ഈ സമയം അനുയോജ്യമാണ്. ബിസിനസ്സിൽ നിന്ന് വലിയ നേട്ടംഉണ്ടാക്കും, കുടുംബത്തോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ ബന്ധങ്ങളെ ശക്തിപ്പെടുത്തും. ആരോഗ്യത്തിൻ്റെ കാര്യത്തിൽ ഈ വർഷം നല്ലതായിരിക്കും, ഭക്ഷണക്രമം സൂക്ഷിക്കുക.
തുലാം (Libra): പുതുവർഷത്തിൽ ഇവർക്ക് ഭാഗ്യത്തിന്റെ പൂർണ പിന്തുണയുണ്ടാകും. നിങ്ങളുടെ ബുദ്ധിശക്തിയും തീരുമാനമെടുക്കാനുള്ള കഴിവും വർദ്ധിക്കും. ജോലിയിലും ബിസിനസ്സിലും വിജയം, . ഉദ്യോഗാർത്ഥികൾക്ക് സ്ഥാനക്കയറ്റത്തിനും പുതിയ ഉത്തരവാദിത്തങ്ങൾക്കും അവസരം, ബിസിനസുകാർക്ക് പുതിയ ഡീലുകൾക്കും പങ്കാളിത്തത്തിനും ഈ വർഷം അനുകൂലമാണ്. ആത്മവിശ്വാസം വലിയ തീരുമാനങ്ങൾ എടുക്കാൻ നിങ്ങളെ സഹായിക്കും. കുടുംബാംഗങ്ങളുമായും സുഹൃത്തുക്കളുമായും ഉള്ള ബന്ധം കൂടുതൽ ദൃഢമാകും. ചിട്ടയായ വ്യായാമവും സമീകൃതാഹാരവും നിങ്ങളെ മാനസികമായും ശാരീരികമായും ആരോഗ്യകരമാക്കും.
ധനു (Sagittarius): വൈകുണ്ഠ ഏകാദശിയുടെ ശുഭകരമായ യോഗങ്ങൾ ഇവർക്കും ആത്മവിശ്വാസവും വിജയവും നൽകും. വിദ്യാഭ്യാസത്തിലും ജോലിയിലും നിങ്ങൾക്ക് വിജയം, വിദ്യാർത്ഥികൾക്കും കരിയറിൽ മാറ്റം ആഗ്രഹിക്കുന്നവർക്കും ഈ വർഷം മികച്ചതായിരിക്കും, പദ്ധതികളും പരിശ്രമങ്ങളും വിജയിക്കും, മതപരവും സാമൂഹികവുമായ പ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നതിലൂടെ നിങ്ങൾക്ക് ബഹുമാനം ലഭിക്കും. വീട്ടിലെ അന്തരീക്ഷം സുഖകരമായിരിക്കും. കുടുംബത്തിലെ മുതിർന്നവരുടെ ആരോഗ്യം മെച്ചപ്പെടും.
മീനം (Pisces): മഹാവിഷ്ണുവിൻ്റെ പ്രത്യേക കൃപയാൽ ഈ വർഷം മീനരാശിക്കാർക്ക് പുതിയ നേട്ടങ്ങൾ ഉണ്ടാകും. കരിയറിലൂടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടും. ഔദ്യോഗിക ജീവിതത്തിൽ പുരോഗതി, ബിസിനസുകാർക്ക് പുതിയ അവസരം, തൊഴിൽ ചെയ്യുന്നവർക്ക് സാമ്പത്തിക നേട്ടങ്ങൾ, സാങ്കേതിക-വിദ്യാഭ്യാസ രംഗങ്ങളിൽ പുരോഗതി, കുടുംബ പിന്തുണയോടെ നിങ്ങളുടെ ബന്ധം കൂടുതൽ ശക്തമാകും. ആരോഗ്യം മെച്ചപ്പെടും. (Disclaimer: ഇവിടെ നൽകിയിരിക്കുന്ന വിവരങ്ങൾ പൊതുവായ വിശ്വാസങ്ങളെയും വിവരങ്ങളെയും അടിസ്ഥാനമാക്കിയുള്ളതാണ്)