"കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്" ട്രെയിലർ പുറത്തിറങ്ങി, ജനുവരി 28ന് തീയേറ്ററുകളിലേക്ക്

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും മൂന്നുപാട്ടുകളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു

Written by - Zee Malayalam News Desk | Last Updated : Jan 22, 2022, 05:38 PM IST
  • കർണൻ നെപ്പോളിയൻ ഭഗത്സിംഗ് ജനുവരി 28ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്
  • രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്
  • ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും മൂന്നുപാട്ടുകളും ഇതിനോടകം തന്നെ വൈറലായി
"കർണൻ നെപ്പോളിയൻ ഭഗത്‌സിംഗ്" ട്രെയിലർ പുറത്തിറങ്ങി, ജനുവരി 28ന് തീയേറ്ററുകളിലേക്ക്

പ്രഖ്യാപനം മുതൽ പ്രേക്ഷക ശ്രദ്ധ നേടിയ ചിത്രമായ കർണൻ നെപ്പോളിയൻ ഭഗത്‌സിംഗിന്റെ ട്രെയിലർ പുറത്തിറങ്ങി. മ്യൂസിക് 247 ന്റെ യൂട്യൂബ് ചാനലിലൂടെയാണ് ട്രെയിലർ എത്തിയിരിക്കുന്നത്. നടൻ ടോവിനൊ തോമസ് തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചട്രെയിലർ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. 

ഡോൺ മാക്‌സ് എഡിറ്റ് നിർവഹിച്ച ട്രെയിലറിന് തീയേറ്ററുകളിലുംവൻ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഒരു ഗ്രാമത്തിന്റെ പശ്ചാത്തലത്തിലൊരുങ്ങുന്ന കർണൻ നെപ്പോളിയൻ ഭഗത്സിംഗ് സൗഹൃദത്തിനും പ്രണയത്തിനും ഹാസ്യത്തിനുമൊക്കെ ഇടം നൽകുമ്പൊഴും ചിത്രം പ്രേക്ഷകരെ ഞെട്ടിക്കുന്ന ത്രില്ലർ തന്നെയായിരിക്കുമെന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്.

Also Read: Viral | 'ഓ മൈ ​ഗോഡ് ഇത് അവന്മാർ തന്നെ', ജൂനിയർ ദാസനും വിജയനും ദുബായ് കടപ്പുറത്ത്

ഫസ്റ്റ് പേജ് എന്റർടെയ്ൻമെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചു ശരത് ജി മോഹൻ രചനയും സംവിധാനവും ചെയ്തിരിക്കുന്ന ഫാമിലി-ക്രൈം ത്രില്ലർ ചിത്രമായ കർണൻ നെപ്പോളിയൻ ഭഗത്സിംഗ് ജനുവരി 28ന് തീയേറ്ററുകളിലേക്ക് എത്തുകയാണ്. 
യുവനടൻ ധീരജ് ഡെന്നിയും ആദ്യാ പ്രസാദും മുഖ്യവേഷത്തിലെത്തുന്ന കർണൻ നെപ്പോളിയൻ ഭഗത്സിംഗിൽ ഇന്ദ്രൻസ്, നന്ദു, ജോയി മാത്യു, ജാഫർ ഇടുക്കി, സുധീർ കരമന, വിജയ കുമാർ, റോണി ഡേവിഡ്, എൽദോ മാത്യു, അൽത്താഫ് സലീം, അനീഷ് ഗോപാൽ, വിഷ്ണു പുരുഷൻ, അബു സലിം എന്നിവരാണ് അഭിനയിക്കുന്നത്.

കൂടാതെ അപ്പാ ഹാജാ, കൊച്ചു പ്രേമൻ, സുനിൽ സുഖദ, നാരായണൻ കുട്ടി, ബിജുക്കുട്ടൻ, ബാലാജി, ദിനേശ് പണിക്കർ, ബോബൻ സാമുവേൽ, ബിനു അടിമാലി, ഉല്ലാസ് പന്തളം, ഷൈജു അടിമാലി, കണ്ണൻ സാഗർ, പ്രസാദ് മുഹമ്മ, ഷിൻസ്, സന്തോഷ്, കോട്ടയം പദ്മൻ, ശ്രീലക്ഷ്മി, കുളപ്പുള്ളി ലീല, സേതുലക്ഷ്മി അമ്മ, മോളി കണ്ണമാലി, ദേവകിയമ്മ, രശ്മി ബോബൻ, ഷൈനി സാറാ, ആര്യാ മണികണ്ഠൻ, അമ്പിളി നിലമ്പൂർ തുടങ്ങി നീണ്ടൊരു താരനിര തന്നെ അണി നിരക്കുന്നുണ്ട്. 

Also Read: Marakkar Arabikadalinte Simham : മരക്കാർ അറബിക്കടലിന്റെ സിംഹം ഓസ്‌ക്കാർ നോമിനേഷന്‍ യോഗ്യതാ പട്ടികയില്‍ ഇടംനേടി 

 
 

രഞ്ജിൻ രാജാണ് ചിത്രത്തിന്റെ സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്. ആകെ അഞ്ചു പാട്ടുകളാണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗിലുള്ളത്. റഫീഖ് അഹമ്മദ്, ബി കെ ഹരിനാരായണൻ, അജീഷ് ദാസൻ, ശരത് ജി മോഹൻ തുടങ്ങിയവർ ചിത്രത്തിനായി വരികളെഴുതിയിട്ടുണ്ട്. ഉണ്ണിമേനോൻ, കെ എസ് ഹരിശങ്കർ, കണ്ണൂർ ഷരീഫ്, സിയ ഉൾ ഹഖ്, രഞ്ജിൻ രാജ് എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. 

ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറും മൂന്നുപാട്ടുകളും ഇതിനോടകം തന്നെ വൈറലായി കഴിഞ്ഞിരുന്നു. സായാഹ്‌ന തീരങ്ങളിൽ എന്നു തുടങ്ങുന്ന കെ എസ് ഹരിശങ്കർ ആലപിച്ച ഗാനം ഇപ്പോഴും ട്രെൻഡിങ്ങിലാണ്.ക്യാമറ മാൻ : പ്രശാന്ത് കൃഷ്ണ, എഡിറ്റർ : റെക്‌സൺ ജോസഫ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക

Trending News