നീല്‍ ആംസ്‌ട്രോങിന്‍റെ ജീവിതകഥ പറയുന്ന ‘ഫസ്റ്റ് മാന്‍’ ട്രെയിലര്‍ പുറത്തിറങ്ങി

ആംസ്‌ട്രോങിന്‍റെ വേഷത്തില്‍ എത്തുന്നത് റയാന്‍ ഗോസ്‌ലിങ് ആണ്.  ലാ ലാ ലാന്‍ഡിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയ ഡാമിയന്‍ ചസല്ലെയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. 

Last Updated : Aug 31, 2018, 01:52 PM IST
നീല്‍ ആംസ്‌ട്രോങിന്‍റെ ജീവിതകഥ പറയുന്ന ‘ഫസ്റ്റ് മാന്‍’ ട്രെയിലര്‍ പുറത്തിറങ്ങി

ആദ്യമായി ചന്ദ്രനില്‍ കാല് കുത്തിയ ആള്‍ എന്ന് ആലോചിക്കുമ്പോള്‍ നമ്മുടെ എല്ലാവരുടെയും മനസ്സില്‍ ഓടിയെത്തുന്നത് നീല്‍ ആംസ്‌ട്രോങിന്‍റെ പേര് തന്നെയെന്ന് സംശയമില്ല. അദ്ദേഹത്തിന്‍റെ ജീവിതകഥ പറയുന്ന ‘ഫസ്റ്റ് മാന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. 

ആംസ്‌ട്രോങിന്‍റെ വേഷത്തില്‍ എത്തുന്നത് റയാന്‍ ഗോസ്‌ലിങ് ആണ്.  ലാ ലാ ലാന്‍ഡിലൂടെ മികച്ച സംവിധായകനുള്ള ഓസ്‌കര്‍ സ്വന്തമാക്കിയ ഡാമിയന്‍ ചസല്ലെയാണ് സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ജേസണ്‍ ക്ലാര്‍ക്, ക്ലയര്‍ ഫോയ്, കെയ്‌ലി ചാന്‍ഡ്‌ലെര്‍, ലുകാസ് ഹാസ് എന്നിവര്‍ മറ്റ് പ്രധാനവേഷങ്ങളിലെത്തുന്നു. സ്റ്റീവെന്‍ സ്പീല്‍ബെര്‍ഗ് ആണ് സഹനിര്‍മാതാവ്. ജയിംസ് ആര്‍. ഹന്‍സെന്‍ എഴുതിയ ‘ഫസ്റ്റ് മാന്‍: ദ് ലൈഫ് ഓഫ് നീല്‍ എ. ആംസ്‌ട്രോങ് എന്ന പുസ്തകത്തെ ആധാരമാക്കിയാണ് ചിത്രമൊരുക്കിയിരിക്കുന്നത്.

ലോകചരിത്രത്തില്‍ ഏറ്റവും അപകടകരമായ ദൗത്യത്തിന് ഇറങ്ങിത്തിരിക്കുന്ന ആംസ്‌ട്രോങിന്‍റെ ജീവിതത്തില്‍ നേരിടേണ്ട വന്ന പ്രത്യാഘാതങ്ങളാണ് ചിത്രത്തില്‍ കാണിക്കുന്നത്. അടുത്ത മാസം ചിത്രം തിയറ്ററുകളിലെത്തുമെന്നാണ് റിപ്പോര്‍ട്ട്.

വീഡിയോ കാണാം:

More Stories

Trending News