Ottu Movie Trailer : "കാണുമ്പോലെ അല്ല ആരും ഒന്നും"; ഉദ്വെഗം ജനിപ്പിക്കുന്ന ട്രെയ്‌ലറുമായി ഒറ്റ്, റിലീസ് സെപ്റ്റംബർ 2 ന്

Ottu Movie Trailer : മലയാളത്തിലും തമിഴിലുമായി ഒരേസമയം റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ഒറ്റ്. സെപ്റ്റംബർ 2 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.

Written by - Zee Malayalam News Desk | Last Updated : Aug 19, 2022, 07:06 PM IST
  • മലയാളത്തിലും തമിഴിലുമായി ഒരേസമയം റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ഒറ്റ്.
  • വളരെയധികം ഉദ്വെഗം ജനിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിൻറെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്.
  • രണ്ടകം എന്നാണ് തമിഴിൽ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.
  • സെപ്റ്റംബർ 2 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്.
Ottu Movie Trailer : "കാണുമ്പോലെ അല്ല ആരും ഒന്നും"; ഉദ്വെഗം ജനിപ്പിക്കുന്ന ട്രെയ്‌ലറുമായി ഒറ്റ്, റിലീസ് സെപ്റ്റംബർ 2 ന്

കു‍ഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒറ്റിന്റെ ട്രെയ്‌ലർ പുറത്തുവിട്ടു. മലയാളത്തിലും തമിഴിലുമായി ഒരേസമയം റിലീസ് ചെയ്യാനൊരുങ്ങുന്ന ചിത്രമാണ് ഒറ്റ്. വളരെയധികം ഉദ്വെഗം ജനിപ്പിക്കുന്ന തരത്തിലാണ് ചിത്രത്തിൻറെ ട്രെയ്‌ലർ ഒരുക്കിയിരിക്കുന്നത്. ചിത്രത്തിൽ ഒരു ഓർമ്മപോയ ഗുണ്ടാത്തലവനായി ആണ് അരവിന്ദ് സ്വാമി ചിത്രത്തിലെത്തുന്നത്. ചിത്രത്തിൻറെ ട്രെയ്‌ലർ തന്നെ ആളുകളെ ത്രില്ലടിപ്പിച്ചിരിക്കുകയാണ്. രണ്ടകം എന്നാണ് തമിഴിൽ ചിത്രത്തിന് പേരിട്ടിരിക്കുന്നത്.  സെപ്റ്റംബർ 2 നാണ് ചിത്രം തീയേറ്ററുകളിൽ റിലീസ് ചെയ്യുന്നത്. പ്രേക്ഷകർ ഒരുപാട് പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ഒറ്റ്. കുഞ്ചാക്കോ ബോബൻ അരവിന്ദ് സ്വാമി എന്നിവരുടെ മികച്ച പ്രകടനങ്ങൾ കാണാൻ സാധിക്കും എന്ന് തന്നെയാണ് പ്രേക്ഷകരുടെ പ്രതീക്ഷ. 

ആദ്യമായാണ് കുഞ്ചാക്കോ ബോബൻ ഒരു ദ്വിഭാഷാ ചിത്രത്തിൽ അഭിനയിക്കുന്നത്. കുഞ്ചാക്കോ ബോബനും അരവിന്ദ് സ്വാമിയും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. ടൊവിനോ ചിത്രം തീവണ്ടി ഒരുക്കിയ ടി പി ഫെല്ലിനിയാണ് ചിത്രം ഒരുക്കുന്നത്. ദി ഷോ പീപ്പിളിന്റെ ബാനറിൽ സിനിമാ താരം ആര്യയും ഓഗസ്റ്റ് സിനിമാസിന്റെ ബാനറിൽ ഷാജി നടേശനും ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം. 25 വർഷങ്ങൾക്ക് ശേഷം അരവിന്ദ് സ്വാമി മലയാളത്തിലേക്കെത്തുന്ന ചിത്രം കൂടിയാണിത്. ജാക്കി ഷ്റോഫ് ആണ് ചിത്രത്തിലെ മറ്റൊരു പ്രധാനതാരം. ത്രില്ലർ വിഭാ​ഗത്തിൽപ്പെടുന്ന ചിത്രമായിരിക്കും ഒറ്റ്. ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് എസ് സഞ്ജീവാണ്. തെലുങ്ക് താരം ഈഷ റെബ്ബയാണ് നായിക.

ALSO READ: Ottu Movie: ഒറ്റ് റിലീസ് പ്രഖ്യാപിച്ചു; ചാക്കോച്ചൻ അരവിന്ദ് സ്വാമി ചിത്രം മോഷൻ പോസ്റ്റർ

വിനായക് ശശികുമാറിന്റെ വരികൾക്ക് എ എച്ച് കാശിഫും അരുൾ രാജും ചേർന്നാണ് സംഗീതം ഒരുക്കിയിരിക്കുന്നത്. പശ്ചാത്തല സംഗീതം ചെയ്തിരിക്കുന്നത് അരുൾ രാജ് ആണ്. ഛായാഗ്രാഹണം വിജയ്, അപ്പു എൻ ഭട്ടതിരി എഡിറ്റിംഗ്, സ്റ്റിൽസ് റോഷ് കൊളത്തൂർ, സ്റ്റെഫി സേവ്യർ വസ്ത്രാലങ്കാരം, റോണക്സ് സേവ്യർ മെയ്ക്കപ്പ്, സൗണ്ട് ഡിസൈനിംഗ് രംഗനാഥ് രവി, പ്രൊഡക്ഷൻ കൺട്രോളർ സുനിത് ശങ്കർ, ലൈൻ പ്രൊഡ്യൂസർ മിഥുൻ എബ്രഹാം, സഹനിർമാണം സിനിഹോളിക്സ്, പി ആർ ഒ ആതിര ദിൽജിത്ത്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 
 
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.

Trending News