Prashanth Balakrishnan Nair: 'ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്സ്'; എല്ലാവരുടെയും അനു​ഗ്രഹം വേണമെന്ന് പ്രശാന്ത് ബാലകൃഷ്ണൻ നായർ

Lena Wedding Reception: ഷെഫ് സുരേഷ് പിള്ളയാണ് ലെനയുടെയും പ്രശാന്തിന്റെയും വിവാഹ റിസപ്‌ഷനിലെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്.

Written by - Zee Malayalam News Desk | Last Updated : Feb 29, 2024, 01:59 PM IST
  • ജനുവരി 17ന് ബെംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തിൽ വച്ചാണ് പ്രശാന്തും ലെനയും വിവാഹിതരായത്
  • വിവാഹ ചടങ്ങിൽ വീട്ടുകാർ മാത്രമാണ് പങ്കെടുത്തത്
Prashanth Balakrishnan Nair: 'ലെനയുടെയും തന്റെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്സ്'; എല്ലാവരുടെയും അനു​ഗ്രഹം വേണമെന്ന് പ്രശാന്ത് ബാലകൃഷ്ണൻ നായർ

തന്റെയും ലെനയുടെയും ജീവിതത്തിലെ രണ്ടാം ഇന്നിങ്സാണ് ഈ വിവാഹമെന്ന് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ. ബെംഗളൂരുവിൽ നടന്ന വിവാഹ റിസപ്‌ഷനിലാണ് പ്രശാന്ത് ഇക്കാര്യം പറഞ്ഞത്. നിങ്ങളുടെ വിലയേറിയ സമയം മാറ്റിവച്ച് ഈ മനോഹരനിമിഷത്തിൽ ഞങ്ങൾക്കൊപ്പം ചേർന്നതിൽ നന്ദിയുണ്ടെന്നും ഇത് ഞങ്ങൾ രണ്ടുപേരുടെയും സെക്കൻഡ് ഇന്നിങ്സ് ആണെന്നും പ്രശാന്ത് ബാലകൃഷ്ണൻ പറഞ്ഞു. ഇന്നിവിടെ നിങ്ങളെയെല്ലാവരെയും ഒരുമിച്ചു കാണുമ്പോൾ ഇത് ജീവിതകാലം മുഴുവനുമുള്ള ഇന്നിങ്സ് ആണെന്നു തന്നെ പറയുന്നുവെന്നും സ്നേഹം മാത്രമെന്നും പ്രശാന്ത് ബാലകൃഷ്ണൻ പറഞ്ഞു.

ഷെഫ് സുരേഷ് പിള്ളയാണ് ലെനയുടെയും പ്രശാന്തിന്റെയും വിവാഹ റിസപ്‌ഷനിലെ വിഡിയോ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. ലെനയും പ്രശാന്ത് ബാലകൃഷ്ണനും സുരേഷ് പിള്ളയുടെ അടുത്ത സുഹൃത്തുക്കളാണ്. ജനുവരി 17ന് ബെംഗളൂരുവിലെ മല്ലേശ്വരം ക്ഷേത്രത്തിൽ വച്ചാണ് പ്രശാന്തും ലെനയും വിവാഹിതരായത്. വിവാഹ ചടങ്ങിൽ വീട്ടുകാർ മാത്രമാണ് പങ്കെടുത്തത്.

 
 
 
 

 
 
 
 
 
 
 
 
 
 
 

A post shared by Suresh Pillai (@chef_pillai)

ALSO READ: ഗഗൻയാൻ ദൗത്യം നയിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ നടി ലെനയുടെ ഭർത്താവ്

ആത്മീയതയെയും സൈക്കോളജിയെയും കുറിച്ച് ലെന സംസാരിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു. ഈ വിഡിയോ പ്രശാന്തും കണ്ടിരുന്നു. ആ വിഡിയോ കണ്ടാണ് പ്രശാന്ത് ലെനയെ വിളിക്കുന്നത്. ഇതൊരു പുതിയ സൗഹൃദത്തിന് തുടക്കം കുറിക്കുകയും വിവാഹാലോചനയിൽ എത്തുകയുമായിരുന്നു.

ഇന്ത്യയുടെ ബഹിരാകാശ ദൗത്യമായ ഗഗൻയാൻ യാത്രികരുടെ പേരുകൾ പ്രധാനമന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് മലയാളികളെ ഞെട്ടിച്ച് തന്റെ വിവാഹ വാർത്ത ലെന പുറത്തുവിട്ടത്. താനും ഗഗൻയാൻ ദൗത്യസംഘത്തിന്റെ തലവൻ പ്രശാന്ത് ബാലകൃഷ്ണനും വിവാഹിതരായെന്നും പ്രധാനമന്ത്രി ബഹിരാകാശ യാത്രികരെ പ്രഖ്യാപിച്ചതിന് ശേഷം വിവരം പുറത്തറിയിക്കാൻ കാത്തിരിക്കുകയായിരുന്നുവെന്നും ലെന പറഞ്ഞിരുന്നു.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News