സിനിമാ തിയറ്ററുകള്‍ ഓഗസ്റ്റില്‍ തുറന്നേക്കും!

സിനിമാ പ്രേമികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

Last Updated : Jul 25, 2020, 02:02 PM IST
സിനിമാ തിയറ്ററുകള്‍ ഓഗസ്റ്റില്‍ തുറന്നേക്കും!

ന്യൂഡല്‍ഹി:സിനിമാ പ്രേമികള്‍ക്ക് സന്തോഷം പകരുന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ചിട്ട രാജ്യത്തെ സിനിമാ തിയറ്ററുകള്‍ ആഗസ്റ്റില്‍ തുറക്കാന്‍ സാധ്യത,

ഇത് സംബന്ധിച്ച നിര്‍ദ്ദേശം വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം മുന്നോട്ട് വെച്ചു.

മന്ത്രാലയ സെക്രട്ടറി അമിത് ഖരെയാണ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയത്.

സിഐഐ പ്രതിനിധികളുമായി അമിത് ഖരെ നടത്തിയ ചര്‍ച്ചയിലാണ് ഇക്കാര്യത്തില്‍ ധാരണയായത്‌.

ഓഗസ്റ്റ്‌ മാസം ആദ്യത്തിലോ അവസാന വാരത്തിലോ തിയറ്ററുകള്‍ തുറക്കണം എന്ന നിര്‍ദ്ദേശമാണ് ഉയര്‍ന്നുവന്നത്.

സാമൂഹിക അകലം ഉറപ്പ് വരുത്തികൊണ്ട് ആളുകളെ പ്രവേശിപ്പിക്കണം എന്ന നിര്‍ദ്ദേശം ഉയര്‍ന്ന് വന്നു.

Also Read:സിനിമാ കൊട്ടകകള്‍ അടഞ്ഞിട്ട്‌ നാല് മാസം!

സാമൂഹിക അകലം ഉറപ്പ് വരുത്തിയാല്‍ 25 ശതമാനം കാണികളെ മാത്രമേ പ്രവേശിപ്പിക്കാന്‍ കഴിയൂ,
അത് സാമ്പത്തികമായി വന്‍ നഷ്ടം ഉണ്ടാക്കുമെന്നും തിയേറ്റര്‍ ഉടമകള്‍ പറയുന്നു.

അവര്‍ മുന്നോട്ട് വെയ്ക്കുന്ന നിര്‍ദ്ദേശം ടിക്കറ്റ് ചാര്‍ജ് മൂന്നിരട്ടിയായി വര്‍ദ്ധിപ്പിക്കണം എന്ന് തിയറ്റര്‍ ഉടമകള്‍ ആവശ്യപ്പെടുന്നു.
എന്നാല്‍ ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുന്നതിനുള്ള സാധ്യതയും ഉണ്ട്.

Trending News