'പച്ചില'കള്‍ വസ്ത്രമാക്കി; റിച്ചയെ ട്രോളി ആരാധകര്‍!!

വ്യത്യസ്തയാകാനും ശ്രദ്ധിക്കപ്പെടാനുമായി ബോളിവുഡ് സുന്ദരി റിച്ച ഛദ്ദ ശ്രമിച്ചത് തന്‍റെ വസ്ത്ര ധാരണത്തിലൂടെയാണ്.

Last Updated : Jun 11, 2019, 06:40 PM IST
'പച്ചില'കള്‍ വസ്ത്രമാക്കി; റിച്ചയെ ട്രോളി ആരാധകര്‍!!

ള്‍ക്കൂട്ടത്തില്‍ വ്യത്യസ്തരാകണമെന്നും ശ്രദ്ധിക്കപ്പെടണമെന്നും ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. അങ്ങനെ വ്യത്യസ്തയാകാനും ശ്രദ്ധിക്കപ്പെടാനുമായി ബോളിവുഡ് സുന്ദരി റിച്ച ഛദ്ദ ശ്രമിച്ചത് തന്‍റെ വസ്ത്ര ധാരണത്തിലൂടെയാണ്.

എന്നാല്‍ അതിനായി വസ്ത്രത്തില്‍ ഇതുപോലെയൊരു പരീക്ഷണം ആരും ചെയ്തിട്ടുണ്ടാകില്ല. ലോക ഭക്ഷ്യസുരക്ഷ ദിനത്തിലാണ് റിച്ച വ്യത്യസ്തമായ വസ്ത്രമണിഞ്ഞ്‌ രംഗത്തെത്തിയത്. 

ലെറ്റിയൂസ് ഇലകള്‍ കൊണ്ടുള്ള വസ്ത്രത്തിന്‍റെ തോള്‍ ഭാഗത്ത് പിങ്ക് കാബേജ് കൊണ്ടുണ്ടാക്കിയ ഒരു പൂവും പിടിപ്പിച്ചിട്ടുണ്ട്. അമേരിക്കന്‍ ന്യൂട്രീഷനിലിസ്റ്റ് എല്ലി ക്രിംഗറിന്‍റെ വാക്കുകള്‍ കടമെടുത്താണ് റിച്ച ചിത്രം പങ്കുവച്ചത്.

 
 
 
 

 
 
 
 
 
 
 
 
 

In my food world there is no fear or guilt, only joy & balance - Ellie Krieger#WorldFoodSafetyDay #VeganLife #Vegan #Hariyali #gogreen #loveanimals #bethechange

A post shared by Richa Chadha (@therichachadha) on

എന്‍റെ ഭക്ഷണ ലോകത്ത് ഭയവും പശ്ചാത്താപവുമില്ല, പകരം സന്തോഷവും സന്തുലനവും മാത്രം- റിച്ച കുറിച്ചു. മൂന്ന് ദിവസം മുന്‍പ് റിച്ച പങ്കുവച്ച പോസ്റ്റിന് നിരവധി ട്രോളുകളാണ് ഇപ്പോള്‍ ലഭിക്കുന്നത്. 

ഷക്കീലയുടെ കഥ പറയുന്ന ബോളിവുഡ് ചിത്രത്തില്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് റിച്ചയാണ്. അക്ഷയ് ഖന്നയോടൊപ്പമുള്ള സെക്ഷന്‍ 375 എന്ന ചിത്രമാണ് റിച്ചയുടെ അടുത്ത ബോളിവുഡ് റിലീസ്.

Trending News