അറിഞ്ഞോ... നമ്മുടെ കല്യാണിയുടെ കല്യാണം കഴിഞ്ഞു!!

എഞ്ചിനീയറിഗ് ബിരുദദാരിയായ അമലയ്ക്ക് അഭിനയത്തെപ്പോലെ ഡാൻസും കളരിയും ജീവനാണ്. 2017 ലെ മികച്ച സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.   

Updated: May 26, 2020, 07:43 PM IST
അറിഞ്ഞോ... നമ്മുടെ കല്യാണിയുടെ കല്യാണം കഴിഞ്ഞു!!

ചെമ്പരത്തിയുടെ പ്രേക്ഷകർ ഈ വാർത്ത കേട്ടാൽ ഞെട്ടും ഉറപ്പ്... സീ കേരളയിലെ പോപ്പുലർ സീരിയലായ ചെമ്പരത്തിയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ കല്യാണി (അമലാ ഗിരീശൻ) വിവാഹിതയായി.  

Also read: ഉത്ര കൊലപാതകം: വാവ സുരേഷ് സാക്ഷിയാകും, മൊഴി നിർണ്ണായകം 

ദീർഘനാളത്തെ പ്രണയത്തിനോടുവിലാണ് ഫ്രീലാൻസ് ക്യാമറാമാനും  സീരിയൽ  നടനുമായ പ്രഭുവുമായി കല്യാണിയുടെ വിവാഹം കഴിഞ്ഞത്.  പ്രഭു തമിഴ്നാട് സ്വദേശിയാണ്.  Lock down ൽ ലളിതമായ ചടങ്ങുകളോടെയായിരുന്നു  അമലയുടെ വിവാഹം.  ഇരു കുടുംബത്തിന്റെയും അനുഗ്രഹത്തോടെ അമ്പലത്തിൽവച്ചായിരുന്നു വിവാഹം.  

Also read: കോറോണ വ്യാപനം: സമയോചിത ഇടപെടൽ നടത്തിയ പ്രധാനമന്ത്രിയെ പ്രശംസിച്ച് ആർഎസ്എസ് 

അമലയുടെ നാട് കോഴിക്കോട് ആണെങ്കിലും വളർന്നത് തിരുവനന്തപുരത്താണ്.  അച്ഛനും അമ്മയും അമലയും ചേരുന്നതാണ് കുടുംബം.  ആദ്യമായി അമല അഭിനയിച്ചത് സ്പർശം എന്ന സീരിയലിലാണ്.  എഞ്ചിനീയറിഗ് ബിരുദദാരിയായ അമലയ്ക്ക് അഭിനയത്തെപ്പോലെ ഡാൻസും കളരിയും ജീവനാണ്. 2017 ലെ മികച്ച സംസ്ഥാന ടെലിവിഷൻ അവാർഡ് കരസ്ഥമാക്കിയിട്ടുണ്ട്.  

വളരെ യാദൃശ്ചികമായിട്ടാണ് അഞ്ചുവർഷം മുൻപ് സ്റ്റാർ വാർ യൂത്ത് കാർണിവെൽ എന്ന പ്രോഗ്രാമിലൂടെ അമല അഭിനയ രംഗത്തേക്ക് എത്തുന്നത്.