മലയാളികൾക്ക് പ്രിയപ്പെട്ട ഗായകനാണ് എംജി ശ്രീകുമാർ. എംജി ശ്രീകുമാറിന്റെ ഭാര്യ ലേഖ ശ്രീകുമാറിനെയും പ്രേക്ഷകർക്ക് വളരെയധികം സുപരിചിതമാണ്. എപ്പോഴും ഏത് പരിപാടിക്ക് പോയാലും ഇരുവരും ഒരുമിച്ച് തന്നെ ഉണ്ടാകും. ഇരുവർക്കും വളരെ ഇഷ്ടപ്പെട്ട സ്ഥലമാണ് ഗുരുവായൂർ. വളരെ ആഗ്രഹിച്ച് മോഹിച്ച് സ്വന്തമാക്കിയതാണ് ഗുരുവായൂരിലെ ഫ്ലാറ്റെന്ന് എല്ലായിപ്പോഴും എംജി ശ്രീകുമാറും ലേഖയും പറയാറുണ്ട്. ഇപ്പോഴിതാ എംജി ശ്രീകുമാർ എഴുതിയ കുറിപ്പ് വളരെയധികം വൈറലായി മാറുകയാണ്. കഴിഞ്ഞ ദിവസം ശ്രീകൃഷ്ണ ജയന്തി ആയതുകൊണ്ട് തന്നെ ഈ കുറിപ്പിനുള്ള വ്യാപ്തിയും വലുതാണ്. വാക്കുകൾ ഇങ്ങനെ
"കൃഷ്ണനെയാണ് എനിക്കും ഭാര്യയ്ക്കും ഏറെ ഇഷ്ടം. എന്നെക്കാളും കൂടുതല്‍ ഭക്തിയും വിശ്വാസവുമുള്ളത് ഭാര്യയ്ക്കാണ്. മാസത്തില്‍ രണ്ട് പ്രാവശ്യം ഗുരുവായൂരപ്പനെ കാണാനായി പോവാറുണ്ട്. കൃഷ്ണന്റെ അനുഗ്രഹം ജീവിതത്തില്‍ ശരിക്കും അനുഭവിച്ചവരാണ് ഞങ്ങള്‍. ഗുരുവായൂരില്‍ ഒരു വില്ല വാങ്ങിയത് കണ്ണന്റെ അനുഗ്രഹത്തിലൂടെയാണ്. ചെന്നൈയിലുണ്ടായിരുന്ന ഒരു ഫ്‌ളാറ്റ് വില്‍ക്കാനായി വല്ലാതെ ബുദ്ധിമുട്ടിപ്പോയിരുന്നു. പരസ്യങ്ങളൊക്കെ കൊടുത്തെങ്കിലും വാങ്ങാനായി ആരും വന്നിരുന്നില്ല. ഗുരുവായൂരില്‍ തൊഴാന്‍ വന്നപ്പോള്‍ ഇവിടെ എവിടെയെങ്കിലും ഒരു വീടോ, ഫ്‌ളാറ്റോ ഉണ്ടായിരുന്നെങ്കില്‍ എന്നാഗ്രഹിച്ചിരുന്നു. പ്രാര്‍ത്ഥിക്കുമ്പോള്‍ ഇക്കാര്യവും മനസിലുണ്ടായിരുന്നു. ക്ഷേത്രത്തില്‍ നിന്നും പുറത്തിറങ്ങുന്നതിനിടയിലാണ് ചെന്നൈയിലെ ഫ്‌ളാറ്റിനെക്കുറിച്ച് ചോദിച്ച് ഒരാള്‍ വിളിച്ചത്. ആ കച്ചവടം നടക്കുകയും ചെയ്തു.
Also Read: Kurup Movie: 112 കോടിയുടെ ബിസിനസ്; കുറുപ്പിന്റെ സാറ്റ്ലൈറ്റ് അവകാശം സ്വന്തമാക്കി സീ
ഗുരുവായൂരില്‍ വില്ലകള്‍ നിര്‍മ്മിച്ച് കൊടുക്കുന്ന ഒരു ബ്രാന്‍ഡ് ആയിടയ്ക്കായിരുന്നു എന്നെ സമീപിച്ചത്. അവരുടെ ബ്രാന്‍ഡ് അംബാസിഡറാവാനായിരുന്നു അവരാവശ്യപ്പെട്ടത്. ചെന്നൈയിലെ ഫ്‌ളാറ്റ് വിറ്റ കാശ് ചേര്‍ത്ത് ഗുരുവായൂരില്‍ ഒരു വില്ല വാങ്ങിയത് അങ്ങനെയാണ്. വിശേഷാവസരങ്ങളിലെല്ലാം ഞാനും ലേഖയും ഗുരുവായൂര്‍ ക്ഷേത്രം സന്ദര്‍ശിക്കാറുണ്ട്. 14 വർഷത്തെ ലിവിങ് റിലേഷൻഷിപ്പ് അവസാനിപ്പിച്ചാണ് ഇരുവരും കുറച്ച് നാളുകൾക്ക് മുമ്പ് വിവാഹിതരായത്. മൂകാംബികയിൽ വെച്ചായിരുന്നു വിവാഹം. എംജി ശ്രീകുമാർ ഇപ്പോൾ അമൃത ടിവിയിൽ അവതാരകനായി പ്രേക്ഷക പിന്തുണ നേടി മുന്നേറുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...