Sexual Allegation: Anurag Kashyapന് പിന്തുണയുമായി മുന്‍ ഭാര്യമാര്‍

ലൈംഗികാരോപണം   (Sexual Allegation) നേരിടുന്ന  ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്  സഹ പ്രവര്‍ത്തകരുടെ   പിന്തുണയേറുന്നു....

Last Updated : Sep 21, 2020, 07:53 PM IST
  • ലൈംഗികാരോപണം നേരിടുന്ന ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന് സഹ പ്രവര്‍ത്തകരുടെ പിന്തുണയേറുന്നു....
  • ബോളിവുഡിലെ വിവിധ മേഘലകളിലുള്ളവരാണ് സംവിധായകൻ അനുരാഗ് കശ്യപിന് പിന്തുണയുമായി എത്തിയിരിയ്ക്കുന്നത്.
  • അനുരാഗ് കശ്യപിന് പിന്തുണയറിയിച്ച് മുന്‍ ഭാര്യമാരും രംഗത്തെത്തി
Sexual Allegation: Anurag Kashyapന് പിന്തുണയുമായി മുന്‍ ഭാര്യമാര്‍

Mumbai: ലൈംഗികാരോപണം   (Sexual Allegation) നേരിടുന്ന  ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന്  സഹ പ്രവര്‍ത്തകരുടെ   പിന്തുണയേറുന്നു....

ബോളിവുഡിലെ (Bollywood) വിവിധ മേഘലകളിലുള്ളവരാണ് സംവിധായകൻ അനുരാഗ് കശ്യപിന് (Anurag Kashyap) പിന്തുണയുമായി എത്തിയിരിയ്ക്കുന്നത്. 

നടിമാരായ  തപ്‌സി പന്നു, രാധിക ആപ്തെ, സൈയാമി ഖേർ എന്നിവരാണ് ഇതുവരെ അനുരാഗിനു പിന്തുണ അർപ്പിച്ചത്. 

സംവിധായകനെ   പിന്തുണച്ച്  ഇൻസ്റ്റഗ്രാ൦  പോസ്റ്റിലൂടെയാണ് നടി തപ്‌സി പന്നു  (Taapsee Pannu) തന്‍റെ പിന്തുണ അറിയിച്ചത്.  "നിങ്ങൾക്ക് വേണ്ടി സുഹൃത്തേ, എനിക്കറിയാവുന്നതിൽ വച്ച് ഏറ്റവും വലിയ ഫെമിനിസ്റ്റാണ് നിങ്ങൾ. ലോകത്ത് സ്ത്രീകൾ എത്ര ശക്തരാണെന്നും പ്രാധാന്യമുള്ളവരാണെന്നും കാണിക്കുന്ന മറ്റൊരു സിനിമയുടെ സെറ്റിൽ വച്ച് നിങ്ങളെ കാണും", തപ്‌സി കുറിച്ചു. ഇരുവരും രണ്ട് ചിത്രങ്ങളില്‍ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. 

"താങ്കൾ എന്നെ എപ്പോഴും തുല്യമായേ കണ്ടിട്ടുള്ളൂ. താങ്കളുടെ സാന്നിധ്യത്തിൽ ഞാൻ സുരക്ഷ അനുഭവിക്കുന്നു", രാധിക ആപ്തേ കുറിച്ചു.

ചോക്ക്ഡ് എന്ന സിനിമയെപ്പറ്റി സംസാരിക്കാൻ തന്നെ അനുരാഗ് വീട്ടിലേക്ക് ക്ഷണിച്ചു എന്നും താൻ മാതാപിതാക്കൾക്കൊപ്പമാണ് കഴിയുന്നത്, പേടിക്കേണ്ടെന്ന് പറഞ്ഞിരുന്നു വെന്നും  സൈയാമി ഖേർ പറയുന്നു. ചോക്ക്ഡ് റിലീസായത് മൂന്നു വർഷങ്ങൾക്കു ശേഷമാണ്. ആ സമയത്തിനിടയിൽ താങ്കളെ ഞാൻ നന്നായി അറിഞ്ഞു. സുഹൃത്തും വഴികാട്ടിയുമായി... സൈയാമി കുറിച്ചു.

അതേസമയം, അനുരാഗ് കശ്യപിന് പിന്തുണയറിയിച്ച് മുന്‍ ഭാര്യമാരും രംഗത്തെത്തി. പിന്തുണയുമായി  മുന്‍ ഭാര്യമാര്‍  രംഗത്തെത്തിയത് ഏവരെയും അമ്പരപ്പിച്ചു.  ആദ്യ ഭാര്യയും സിനിമാ എഡിറ്ററുമായ ആരതി ബജാജ്, രണ്ടാം ഭാര്യയും ബോളിവുഡ് അഭിനേത്രിയുമായ കൽക്കി കൊച്ച്ലിൻ എന്നിവരാണ്‌ social mediaയിലൂടെ തങ്ങളുടെ പ്രതികരണം അറിയിച്ചത്.

ഇത് വെറും ആരോപണമാണെന്നാണ് ആരതി ബജാജ്  (Aarati Bajaj) തന്‍റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ കുറിച്ചത്. സ്ത്രീ സമത്വത്തിനായി വാദിക്കുന്നയാളാണ് താങ്കളെന്നും തങ്ങളുടെ മകളിലൂടെ അത് താൻ ആദ്യമായി കണ്ടെന്നും അവർ കുറിച്ചു. ശബ്ദം ഉയർത്തുന്നവരെ അടിച്ചമർത്താനുള്ള ശ്രമമാണ്. ഇങ്ങനെ ഒരവസ്ഥയിലൂടെ താങ്കൾക്ക് കടന്നു പോകേണ്ടി വന്നതിൽ ദുഖമുണ്ട്. ഇനിയും ശബ്ദമുയർത്തണമെന്നും ആരതി ബജാജ് കുറിച്ചു.

വ്യക്തിപരമായ ജീവിതത്തിലും തൊഴിലിടങ്ങളിലും സ്ത്രീകൾക്ക് വേണ്ടി നിലകൊണ്ടയാളാണ് താങ്കളെന്ന് കൽക്കി പറയുന്നു. "നമ്മൾ വിവാഹമോചിതരായതിനു ശേഷവും വിവാഹം കഴിക്കുന്നതിനു മുൻപും എനിക്കു വേണ്ടി നിലകൊണ്ടയാളാണ് താങ്കൾ. താങ്കളുടെ അന്തസ് ഉയർത്തിപ്പിടിച്ച് കരുത്തനായിരിക്കുക", കൽക്കി  (Kalki)കുറിച്ചു.

Also read: മുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗീകബന്ധത്തിന് നിര്‍ബന്ധിച്ചു; Anurag Kashyap-നെതിരെ പായൽഘോഷ്

കഴിഞ്ഞ ദിവസമാണ് സംവിധായകന് എതിരെ ലൈംഗികാരോപണവുമായി നടി പായൽ ഘോഷ് രംഗത്തെത്തിയത്. സംവിധായകൻ ലഹരി ഉപയോഗിക്കുന്നതായും അപമര്യാദയായി പെരുമാറിയതായും നടി ആരോപിച്ചിരുന്നു.  ട്വീറ്റിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ടാഗ് ചെയ്തിരുന്നു. ദേശീയ വനിതാ കമ്മീഷനും പ്രശ്‌നത്തിൽ ഇടപെട്ടിട്ടുണ്ട്. 

എന്നാല്‍, തന്നെ നിശബ്ദനാക്കാനുള്ള ശ്രമമാണിത് എന്നും അടിസ്ഥാന രഹിതമായ ആരോപണമാണിതെന്നും അനുരാഗ് പ്രതികരിച്ചിരുന്നു.

More Stories

Trending News