ആരാധകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രവി തേജ ചിത്രം ടൈഗര്‍ നാഗേശ്വര റാവുവിലെ രണ്ടാമത്തെ ഗാനാം പുറത്തിറങ്ങി. 'ഇവന്‍' എന്ന ടൈറ്റിലോടെയുള്ള ഗാനത്തിന് ദീപക് രാമകൃഷ്ണനാണ് വരികള്‍ ഒരുക്കിയിരിക്കുന്നു. ജി.വി പ്രകാശ് കുമാര്‍ ആണ് സംഗീതം നൽകിയിരിക്കുന്നത്. ഫൈസല്‍ റാസിയാണ് ഗാനം ആലപിച്ചിരിക്കുന്നത്.
'ഏക് ദം ഏക് ദം' എന്ന ഗാനം സൂപ്പര്‍ ഹിറ്റായതിനെത്തുടര്‍ന്ന് രണ്ടാമത്തെ ഗാനത്തിനായി പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരുന്നത്. ആദ്യ ഗാനത്തില്‍ ടൈഗറിന്റെ റൊമാന്റിക് ഭാവമാണ് കണ്ടതെങ്കില്‍ ഈ ഗാനത്തില്‍ മാസ്സ് ലുക്കിലാണ് ടൈഗര്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ശൗര്യമേറിയ ഒരു കടുവയെപ്പോലെ, തീക്ഷ്ണമായ നോട്ടത്തോടെ നില്‍ക്കുന്ന രവി തേജയെയാണ് ഗാനത്തില്‍ അവതരിപ്പിച്ചിരിക്കുന്നത്.
വംശിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ടൈഗര്‍ നാഗേശ്വര റാവു അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ് നിർമിക്കുന്നത്. അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ നിർമാണത്തിൽ ഒരുങ്ങിയ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷം വരുന്ന ചിത്രമായതിനാല്‍ ഏറെ പ്രതീക്ഷയോടെയാണ് പ്രേക്ഷകർ ചിത്രത്തെ കാത്തിരിക്കുന്നത്.
ALSO READ: Dhruva Natchathiram: യു/എ സർട്ടിഫിക്കറ്റ് നേടി 'ധ്രുവനച്ചത്തിരം'; ആ വമ്പൻ അപ്ഡേറ്റ് നാളെ എത്തും
രവി തേജയുടെ കരിയറിലെതന്നെ ബിഗ് ബജറ്റ് ഉള്ള ചിത്രമാണിത്. ആഗോളതലത്തില്‍ ശ്രദ്ധിക്കപ്പെടുന്ന കഥയും കഥാപശ്ചാത്തലവും ആയതിനാൽ ചിത്രത്തെ പാന്‍ ഇന്ത്യന്‍ ലെവലില്‍ റിലീസ് ചെയ്യാനാണ് അണിയറപ്രവര്‍ത്തകര്‍ ഒരുങ്ങുന്നത്. ആര്‍ മതി ഐ എസ് സി ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നു. ജി.വി. പ്രകാശ് കുമാറാണ് സംഗീതസംവിധാനം നിർവഹിക്കുന്നത്.
പ്രൊഡക്ഷന്‍ ഡിസൈനര്‍- അവിനാശ് കൊല്ല, സംഭാഷണം- ശ്രീകാന്ത് വിസ്സ, കോ-പ്രൊഡ്യൂസര്‍- മായങ്ക് സിന്‍ഘാനി. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ഒക്ടോബര്‍ ഇരുപതിന് ദസറ ആഘോഷത്തോടനുബന്ധിച്ച് ചിത്രം ലോകമെമ്പാടും റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകരുടെ തീരുമാനം. പി.ആര്‍.ഒ- ആതിര ദില്‍ജിത്ത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...