പാസുള്ളവര്‍ക്ക് യാത്രാക്കൂലിയും ഭക്ഷണവും സൗജന്യം, വിവരങ്ങള്‍ അന്വേഷിച്ച് മലയാളി ഉദ്യോഗസ്ഥനും

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ നിരവധി മലയാളികളാണ് അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. 

Last Updated : May 20, 2020, 09:01 AM IST
പാസുള്ളവര്‍ക്ക് യാത്രാക്കൂലിയും ഭക്ഷണവും സൗജന്യം, വിവരങ്ങള്‍ അന്വേഷിച്ച് മലയാളി ഉദ്യോഗസ്ഥനും

കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് പ്രഖ്യാപിച്ച ലോക്ക്ഡൌണില്‍ നിരവധി മലയാളികളാണ് അന്യ സംസ്ഥാനങ്ങളില്‍ കുടുങ്ങി കിടക്കുന്നത്. 

ഇവരെ തിരികെ നാട്ടിലെത്തിക്കാന്‍ ആവശ്യമായ നടപടികള്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ സ്വീകരിക്കുകയും ചെയ്തു. എന്നാല്‍, പാസ് ലഭിച്ചിട്ടും വാഹന സൗകര്യമില്ലാതെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവരുടെ യാത്രകള്‍ മുടങ്ങിയ സാഹചര്യങ്ങളും ഉണ്ടായി.

എന്നാല്‍, ഇതില്‍ നിന്ന് ഏറെ വ്യത്യസ്തമാണ് രാജസ്ഥാനിലെ കാര്യം. പാസുള്ള വിദ്യാര്‍ത്ഥികളെ സൗജന്യമായി നാട്ടിലെത്തിക്കാനുള്ള നടപടികളാണ് രാജസ്ഥാന്‍ സര്‍ക്കാര്‍ കൈക്കൊണ്ടത്. 

ദിവസങ്ങള്‍ക്ക് മുന്‍പ് ഏകദേശം 30 പേരാണ് രാജസ്ഥാനില്‍ നിന്നും ഇങ്ങനെ നാട്ടിലെത്തിയത്. 

കോവിഡിന്‍റെ മറ, പരീക്ഷ തട്ടിപ്പുകാരിക്ക് കൂട്ടുനിന്ന് കേരളാ സര്‍വകലാശാല

 

വീട്ടിലെത്തു൦ വരെ തുടര്‍ച്ചായി ഫോണില്‍ ബന്ധപ്പെടുകയും വിവരങ്ങള്‍ അന്വേഷിക്കുകയും ചെയ്ത ADGP ബിജു ജോര്‍ജ്ജ് ജോസഫിനാണ് ഇവര്‍ നന്ദി പറയുന്നത്. 

മലയാളികളെ നാട്ടിലെത്തിക്കുന്നതിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥനാണ് ബിജു ജോര്‍ജ്ജ് ജോസഫ്. 

ജോലിക്കായി വന്നവര്‍, വിദ്യാര്‍ത്ഥികള്‍ എന്നിങ്ങനെ 2000ലധികം പേരാണ് ഇവിടെ കുടുങ്ങി കിടക്കുന്നുണ്ടെന്നും ഹോസ്റ്റലുകളില്‍ ആവശ്യത്തിനു ഭക്ഷണം പോലുമില്ലാതെ അവര്‍ ബുദ്ധിമുട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു. 

ഇവരില്‍ പാസുള്ളവരെ നാട്ടിലെത്തിക്കാനാണ് ശ്രമിക്കുന്നതെന്നും രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക്‌ ഗലോട്ടിന്‍റെ നിര്‍ദേശപ്രകാരമാണ് താന്‍ ഈ ചുമതല ഏറ്റതെന്നും അദ്ദേഹം പറഞ്ഞു. 

കൊറോണ: വിവാഹം നീട്ടിവച്ച് മുന്‍ പോണ്‍ താരം മിയാ ഖലീഫ!

 

ഹോട്ട്സ്പോട്ടായിരുന്ന ജയ്‌പൂരില്‍ കുടുങ്ങി കിടന്ന വിദ്യാര്‍ത്ഥികളുടെ സംഘത്തെ ബസുകളില്‍ നാട്ടിലെത്തിച്ചു. യാത്രാക്കൂലിയും ഭക്ഷണവും ഇവര്‍ക്ക് സൗജന്യമായാണ് ലഭ്യമാക്കിയത്. 

8 ബസുകളിലായി യാത്ര തിരിച്ച ഇവര്‍ക്ക് മലയാളി സംഘടനകളാണ് വഴിയില്‍ ഭക്ഷണമെത്തിച്ചത്. കഴിഞ്ഞ 25 വര്‍ഷമായി രാജസ്ഥാന്‍ പോലീസില്‍ സേവനമനുഷ്ടിക്കുന്ന ബിജു തിരുവനന്തപുരം സ്വദേശിയാണ്. 

700 മലയാളികളുമായി നാളെ യാത്ര തിരിക്കുന്ന ട്രെയിനിലെ യാത്രക്കാരുടെ ചിലവുകളും സര്‍ക്കാര്‍ തന്നെയാണ് വഹിക്കുന്നത്. കര്‍ണാടകയില്‍ ഒരു സ്റ്റോപ്പും കേരളത്തില്‍ മൂന്ന്‍ സ്റ്റോപ്പുകളുമാണ് ഈ ട്രെയിനിനുള്ളത്. 

നാട്ടിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ത്ഥികള്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയ്ക്ക് ഇ-മെയില്‍ അയച്ചിരുന്നു. ഇതിന് പിന്നാലെ രാഹുലും കെസി വേണുഗോപാലും രാജസ്ഥാന്‍ സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയിലാണ് വിദ്യാര്‍ത്ഥികളെ നാട്ടിലെത്തിക്കാന്‍ തീരുമാനമായത്. 

Trending News