Kochi : മലബാർ കലാപത്തെ അടിസ്ഥാനമാക്കിയുള്ള വാരിയംകുന്നൻ സിനിമ മികവോടെ പുറത്തിറക്കുമെന്ന് നിർമ്മാതാക്കളായ അറിയിച്ചു. ചിത്രത്തിൽ നിന്ന് നടന്‍ പൃഥ്വിരാജ് സുകുമാരനും ആഷിഖ് അബുവും ചിത്രത്തിൽ നിന്ന് പിന്മാറിയെന്ന് റിപ്പോർട്ടുകൾ വന്നതിന് പിന്നാലെയാണ് വിശദീകരണവുമായി സംവിധായാകർ എത്തിയിരിക്കുന്നത്.
വാരിയംകുന്നന്‍ എന്ന സിനിമ അതിന്‍റെ ഏറ്റവും മികച്ച കലാ മികവോടെ തന്നെ ആഗോള സിനിമാലോകത്തേക്ക് എത്തിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് തങ്ങളെന്ന് സംവിധായകർ വ്യക്തമാക്കി. ചില ദൗർഭാഗ്യകരമായ സാഹചര്യങ്ങളാലാണ് പ്രഖ്യാപിക്കപ്പെട്ട പ്രൊജക്റ്റിൽ നിന്നും ആഷിഖ് അബുവിനും പൃഥ്വിരാജ് സുകുമാരനും മാറി നിൽക്കേണ്ടതായി വന്നതെന്നും കോംപൻസ് ഫിലിംസ് വ്യക്തമാക്കി.
എന്നാൽ ഇപ്പോൾ ഇരുവരും ചിത്രത്തിൽ നിന്ന് പിന്മാറിയതിനെ തുടർന്ന് നിരവധി അഭ്യൂഹങ്ങൾ ഉണ്ടാകുന്നുണ്ടെന്നും അതിനാൽ ചിത്രത്തിനെ കുറിച്ചുള്ള പ്രചരിക്കുന്ന സംശയങ്ങളെയും ആശങ്കളെയും ദൂരീകരിക്കാനാണ് ഈ കുറിപ്പ് ഇപ്പോൾ പുറത്തിറക്കുന്നതെന്ന് നിർമ്മാതാക്കൾ അറിയിച്ചു.
വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെയും മലബാര്‍ വിപ്ലവത്തിന്‍റെയും ബൃഹത്തായ ചരിത്രം നീതിയുക്തമായും അതര്‍ഹിക്കുന്ന സൗന്ദര്യത്തോടെയും അവതരിപ്പിക്കുന്നതിനായി സിനിമ രണ്ടു ഭാഗങ്ങളിലായി പുറത്തിറക്കാനാണ് തീരുമാനിച്ചിട്ടുള്ളതെന്നും കോമ്പസ് മൂവീസ് കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
വാരിയംകുന്നൻ ചിത്രം കോമ്പസ് മൂവീസ് ഏറ്റെടുത്തിട്ട് 5 വർഷത്തോളമായെന്നും സംവിധായകർ പറഞ്ഞു. വാരിയം കുന്നത്ത് കുഞ്ഞഹമ്മദ് ഹാജി എന്ന വിപ്ലവക്കാരിയുടെ കഥ ചലച്ചിത്രം ആക്കുന്നത് വളരെയധികം വെല്ലുവിളികൾ നിറഞ്ഞതാണെന്നും ഇത് മനസിലാക്കി തന്നെയാണ് ചിത്രം ഏറ്റെടുത്തതെന്നും അറിയിച്ചിട്ടുണ്ട്.
ALSO READ: വാരിയംകുന്നന്‍; മലബാര്‍ കലാപം സിനിമയാകുന്നു, നായകനായി പൃഥ്വിരാജ്!!
കഴിഞ്ഞ ദിവസമാണ് ചിത്രത്തിൽ നിന്നും പൃഥ്വിരാജും ആഷിക് അബുവും പിന്മാറിയെന്നുള്ള റിപ്പോർട്ടുകൾ പുറത്ത് വന്നത്. സിനിമയുടെ നിർമ്മാതാക്കളുമായി ഉണ്ടായ ഭിന്നതയെ തുടർന്നാണ് ഇരുവരും പിന്മാറിയത്. ഏഴ് മാസം മുമ്പ് തന്നെ ഇരുവരും ചിത്രത്തിൽ നിന്നും പിന്മാറിയിരുന്നുവെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...