'വാനിലുയരേ...' വിമാനത്തിലെ ആദ്യ ഗാനമെത്തി

പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ ആദ്യ ഗാനമെത്തി. 'വാനിലുയരേ...' എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്നലെ യുട്യൂബിലെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗാനം ട്രെന്‍ഡിംഗിലെത്തി. 

Last Updated : Dec 11, 2017, 01:35 PM IST
'വാനിലുയരേ...' വിമാനത്തിലെ ആദ്യ ഗാനമെത്തി

പൃഥ്വിരാജ് നായകനാകുന്ന വിമാനത്തിലെ ആദ്യ ഗാനമെത്തി. 'വാനിലുയരേ...' എന്ന് തുടങ്ങുന്ന ഗാനമാണ് ഇന്നലെ യുട്യൂബിലെത്തിയത്. മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ ഗാനം ട്രെന്‍ഡിംഗിലെത്തി. 

ഗോപി സുന്ദറിന്‍റെ സംഗീതത്തില്‍ നജീം അര്‍ഷാദും ശ്രേയ ഘോഷാലുമാണ് പ്രണയഗാനം ആലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്‍റേതാണ് വരികള്‍. 

നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന 'വിമാന'ത്തിന്‍റെ ഓഡിയോ ലോഞ്ച് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു. സ്വന്തമായി വിമാനം നിര്‍മ്മിച്ച തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. സജി നിര്‍മ്മിച്ച വിമാനം പൃഥ്വിരാജ് ആകാശത്ത് പറത്തുന്ന രംഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിയിട്ടുണ്ട്. 

പുതുമുഖം ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അലന്‍സിയര്‍, സുധീര്‍ കരമന, പി.ബാലചന്ദ്രന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.

Trending News