പൃഥ്വിരാജ് നായകനാകുന്ന 'വിമാനം' ഡിസംബര്‍ 22ന് തിയ്യറ്ററുകളിലെത്തും. യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കി നവാഗതനായ പ്രദീപ് എം.നായര്‍ സംവിധാനം ചെയ്യുന്ന ചിത്രം പൃഥ്വിരാജിന് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നതാണ്.
സ്വന്തമായി വിമാനം നിര്‍മ്മിച്ച തൊടുപുഴ സ്വദേശിയായ സജിയുടെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. സജി നിര്‍മ്മിച്ച വിമാനം പൃഥ്വിരാജ് ആകാശത്ത് പറത്തുന്ന രംഗങ്ങളും സിനിമയില്‍ ഉള്‍പ്പെടുത്തിയിയിട്ടുണ്ട്.
പുതുമുഖം ദുര്‍ഗ കൃഷ്ണയാണ് ചിത്രത്തിലെ നായിക. മാജിക് ഫ്രെയിംസിന്‍റെ ബാനറില്‍ ലിസ്റ്റിന്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. അലന്‍സിയര്‍, സുധീര്‍ കരമന, പി.ബാലചന്ദ്രന്‍ തുടങ്ങിയവരാണ് സിനിമയിലെ മറ്റു പ്രധാന താരങ്ങള്‍.