ഒരു സമയത്ത് മലയാള സിനിമയിൽ നിറഞ്ഞു നിന്നിരുന്ന താരമാണ് വിന്ദൂജ മേനോൻ. മികച്ച നർത്തകിയായിരുന്ന തരാം നായികയായും സഹനടിയായും ഒക്കെ സിനിമയിൽ നിറഞ്ഞു നിന്നിരുന്നു.
വിന്ദുജാ കലാമണ്ഡലം വിമല മേനോന്റെ മകളാണ്. കേരളം സംസ്ഥാന സ്‌കൂൾ കലോൽസവരംഗത്തെ നിറസാന്നിധ്യവും ഒപ്പം കലാതിലകവുമായിരുന്ന വിന്ദുജ നൃത്ത വേദിയിൽ നിന്നുമാണ് സിനിമയിലേക്കെത്തിയത്.
മോഹൻലാലിന്റെ അനിയത്തിക്കുട്ടിയായി പവിത്രം എന്ന ചിത്രത്തിലൂടെയാണ് വിന്ദൂജ സിനിമയിലേക്കെത്തിയത്. അതിന് ശേഷം നിരവധി സിനിമകളിൽ തന്റെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ശേഷം വിവാഹ കഴിഞ്ഞതോടെയാണ് താരം സിനിമവിട്ടത്. വിന്ദൂജ ഇപ്പോൾ ഭർത്താവിനും മകൾക്കും ഒപ്പം മലേഷ്യയിൽ ആണ്. കേരള നാട്യ അക്കാദമിയിൽ ഡാൻസ് ടീച്ചർ ആയും വിന്ദുജ പ്രവർത്തിക്കുന്നുണ്ട്.
Also Read: Clove Benefits: രാത്രിയിൽ 2 ഗ്രാമ്പൂ കഴിക്കുന്നതിന്റെ ഉപയോഗം അറിയാമോ?
ആക്ഷൻ ഹീറോ ബിജു എന്ന ചിത്രത്തിലൂടെ മികച്ച ഒരു മടങ്ങിവരവും വിന്ദൂജ നടത്തിയിരുന്നു. ഇപ്പോഴിതാ താരത്തിന് ജീവിതത്തിലേക്ക് വന്ന മറ്റൊരു സന്തോഷം പങ്കുവെച്ചിരിക്കുകയാണ് വിന്ദൂജ.
കുറച്ചു വൈകിയാണെങ്കിലും തന്റെ ആഗ്രഹം നേടിയെടുക്കാൻ കഴിഞ്ഞ സന്തോഷത്തിലാണ് വിന്ദൂജ ഇപ്പോൾ. വിന്ദൂജയ്ക്ക് നൃത്തത്തിലും സംഗീതത്തിനുമായി ഡോക്ടറേറ്റ് ലഭിച്ചിരിക്കുകയാണ്. അതും ഏഴു വർഷത്തെ നീണ്ട പരിശ്രമത്തിനൊടുവിൽ.
ഈ പ്രായത്തിൽ തന്നെ ഡോക്ടറേറ്റ് ലഭിച്ചത് തന്റെ ഭാഗ്യവും ദൈവാനുഗ്രഹവുമായി കരുതുന്നുവെന്നും താരം പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.