Kolu Kolu Song: Virata Parvam ത്തിൽ സായ് പല്ലവി,​ കൊലു കൊലു പാട്ടിന് മികച്ച പ്രേക്ഷക പിന്തുണ

മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് പാട്ടിന് ലഭിക്കുന്നത്

Written by - Zee Hindustan Malayalam Desk | Last Updated : Feb 26, 2021, 01:31 PM IST
  • ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തുവന്നിരിക്കുകയാണ്.
  • കോലു കോലു എന്ന് തുടങ്ങുന്ന പാട്ട് യൂട്യൂബിൽ ശ്രദ്ധ നേടുകയാണ്.
  • വാറം​ഗലാണ് ചിത്രത്തിന്റെ പശ്ചാത്തലമാവുന്നത്.
Kolu Kolu Song: Virata Parvam ത്തിൽ സായ് പല്ലവി,​ കൊലു കൊലു പാട്ടിന് മികച്ച പ്രേക്ഷക പിന്തുണ

റിലീസിനൊരുങ്ങുന്ന തെലുങ്ക് ചിത്രം വിരാട പർവ്വത്തിലെ സായ് പല്ലവിയുടെ(Sai Pallavi) കൊലു കൊലമ്മ എന്ന പാട്ടാണ് പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയത്. റാണ ദഗുബാട്ടിയാണ് നായകൻ.തിരക്കഥയും സംവിധാനവും വേണു ഉ​ദു​ഗുളയാണ്. ശ്രീലക്ഷ്മി വെങ്കടേശ്വര സിനാമാസിന്റെ ബാനറിൽ ഡി.സുരേഷ് ബാബു,സുധാകർ ചെറുകുരി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

ചിത്രത്തിലെ മനോഹരമായ ഒരു ഗാനം പുറത്തുവന്നിരിക്കുകയാണ്.കോലു കോലു എന്ന് തുടങ്ങുന്ന പാട്ട് യൂട്യൂബിൽ (You Tube) ശ്രദ്ധ നേടുകയാണ്. 90കളിലെ ഒരു നക്സൈലൈറ്റ് ജീവിതം പറയുന്ന സിനിമ 2021 ഏപ്രിൽ 30-നാണ് തീയ്യേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നത്. വാറം​ഗലാണ് ചിത്രത്തിന്റെ പശ്ചാത്തലമാവുന്നത്.

പാട്ട് കാണാം

 

 

 

ALSO READ: YouTube New Feature: കുട്ടികൾ എന്ത് കാണണം എന്ന് മാതാപിതാക്കൾക്ക് തീരുമാനിക്കാം,അക്കൗണ്ട് മാതാപിതാക്കൾക്ക് നിയന്ത്രിക്കാം

2020 ഏപ്രിലിൽ റിലീസ് ചെയ്യാനിരുന്ന ചിത്രം കൊറോണ പ്രതിസന്ധിയെത്തുടർന്ന് നീളുകയായിരുന്നു. സായ് പല്ലവിയെ കൂടാതെ പ്രിയാമണി(Priyamani), നന്ദിത ദാസ്,സെറീന വഹാബ്,നവീൻ ചന്ദ്ര,ഇൗശ്വരി റാവു,സായ് ചന്ദ്ര് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നത്.പോലീസുകാരനെ പ്രണയിക്കുന്ന നക്‌സൽ ആയാണ് സായി പല്ലവി ചിത്രത്തിലെത്തുന്നത് എന്നാണ് വിവരം. വികരബാദ് കാട്ടിലാണ് ചിത്രത്തിന്റെ ചില രം​ഗങ്ങൾ ചിത്രീകരിച്ചിരിക്കുന്നത്. 

ഡോ.രവി ശങ്കർ ഏലിയാസ് എന്ന നക്സൽ നേതാവിന്റെ വേഷമാണ് റാണ അവതരിപ്പിക്കുന്നത്. ബാഹുബലിയിലൂടെ റാണ പ്രേക്ഷകർക്ക് സുപരിചിതനാണ്.

 

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...

android Link - https://bit.ly/3b0IeqA
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.

More Stories

Trending News