Written & directed by God: സണ്ണി വെയ്ൻ - സൈജു കുറുപ്പ് കോംബോ; 'റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്' ഫസ്റ്റ് ലുക്ക്

Written & directed by God movie poster: നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് ആണ് 'റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്' സംവിധാനം ചെയ്യുന്നത്. 

Written by - Zee Malayalam News Desk | Last Updated : Mar 12, 2024, 01:00 PM IST
  • ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ ദുൽഖർ സൽമാൻ റിലീസ് ചെയ്തു.
  • സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമാണിത്.
  • അജയ് ഫ്രാൻസിസ് ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു.
Written & directed by God: സണ്ണി വെയ്ൻ - സൈജു കുറുപ്പ് കോംബോ; 'റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്' ഫസ്റ്റ് ലുക്ക്

സണ്ണി വെയ്ൻ, സൈജു കുറുപ്പ്, അപർണ്ണ ദാസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സൈജു കുറുപ്പ് അവതരിപ്പിക്കുന്ന നെട്ടൂരാൻ ഫിലിംസിന്റെ ബാനറിൽ സനൂബ് കെ യൂസഫ് നിർമ്മിച്ച 'റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്' എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പ്രശസ്ത നടൻ ദുൽഖർ സൽമാൻ റിലീസ് ചെയ്തു.

നവാഗതനായ ഫെബി ജോർജ്ജ് സ്റ്റോൺ ഫീൽഡ് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ബിബിൻ ജോർജ്, അഭിഷേക് രവീന്ദ്രൻ, വൈശാഖ് വിജയൻ, ചെമ്പിൽ അശോകൻ, നീന കുറുപ്പ്, മണികണ്ഠൻ പട്ടാമ്പി, ജോളി ചിറയത്, ബാബു ജോസ്, ഓസ്റ്റിൻ ഡാൻ, ദിനേശ് പ്രഭാകർ, ബാലാജി ശർമ്മ തുടങ്ങിയ പ്രമുഖ താരങ്ങളും അഭിനയിക്കുന്നു.

ALSO READ: ആളിക്കത്തുന്ന തീക്കുപ്പിയുമായി മാസ് ലുക്കിൽ ഫഹദ്; 'ആവേശം' പുതിയ പോസ്റ്റര്‍ എത്തി

അജയ് ഫ്രാൻസിസ് ജോർജ്ജ് ഛായാഗ്രഹണം നിർവ്വഹിക്കുന്നു. ജോമോൻ ജോൺ, ലിന്റോ ദേവസ്യ, റോഷൻ മാത്യു എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. കോ പ്രൊഡ്യൂസർ - തോമസ് ജോസ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - സിബി ജോർജ്ജ് സിആർഇ, സംഗീതം - ഷാൻ റഹ്മാൻ, പ്രൊഡക്ഷൻ കൺട്രോളർ - ജാവേദ് ചെമ്പ്, എഡിറ്റർ - അഭിഷേക് ജി.എ. കല - ജിതിൻ ബാബു, മേക്കപ്പ് - കിരൺ രാജ്, വസ്ത്രലങ്കാരം - സമീറ സനീഷ്, പോസ്റ്റർ ഡിസൈൻ - ഫെബിൻ ഷാഹുൽ, വിഎഫ്എക്സ് - സന്ദീപ് ഫ്രാഡിയൻ, സ്റ്റിൽസ് - റിഷ്ലാൽ ഉണ്ണികൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ - റിയാസ് ബഷീർ, ഗ്രാഷ് പി ജി, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് - സനൂപ് ചങ്ങനാശ്ശേരി. "റോയി"എന്ന ചിത്രത്തിനു ശേഷം സനൂബ് കെ യൂസഫ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രമായ ''റിട്ടൺ ആന്റ് ഡയറക്ടഡ് ബൈ ഗോഡ്" ഉടൻ പ്രദർശനത്തിനെത്തും. പി ആർ ഒ-എ എസ് ദിനേശ്.

ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy

 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.

Trending News