വ്യാഴാഴ്ച്ച മുതല്‍ ഏഴ് ദിവസങ്ങളിലായി പ്രവാസികള്‍ എത്തുക 64 വിമാനങ്ങളില്‍;കേരളത്തിലേക്ക് 15 സര്‍വീസുകള്‍!

വ്യാഴാഴ്ച്ച മുതല്‍ അടുത്ത എഴ് ദിവസങ്ങളിലായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെക്കായി 64 വിമാനങ്ങളിലാണ് പ്രവാസികള്‍ എത്തുക.

Last Updated : May 5, 2020, 10:28 AM IST
വ്യാഴാഴ്ച്ച മുതല്‍ ഏഴ് ദിവസങ്ങളിലായി പ്രവാസികള്‍ എത്തുക 64 വിമാനങ്ങളില്‍;കേരളത്തിലേക്ക് 15 സര്‍വീസുകള്‍!

ന്യൂഡല്‍ഹി:വ്യാഴാഴ്ച്ച മുതല്‍ അടുത്ത എഴ് ദിവസങ്ങളിലായി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിലെക്കായി 64 വിമാനങ്ങളിലാണ് പ്രവാസികള്‍ എത്തുക.

12 രാജ്യങ്ങളില്‍ നിന്ന് 10 സംസ്ഥാനങ്ങളിലേക്കാണ് പ്രവാസികളെ എത്തിക്കുക,ഇതിന് പുറമേ കപ്പലുകളിലും പ്രവാസികള്‍ എത്തും.

എംബസികള്‍ വഴി രജിസ്റ്റര്‍ ചെയ്ത പ്രവാസികളെ രണ്ട് ഘട്ടങ്ങളിലായാണ് കൊണ്ട് വരുക,രജിസ്റ്റര്‍ ചെയ്തവരില്‍ നിന്ന് ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍,
ഗര്‍ഭിണികള്‍,മുതിര്‍ന്ന പൗരന്മാര്‍,ടൂറിസ്റ്റ് വിസയില്‍ എത്തി കുടുങ്ങിയവര്‍,ജോലി നഷ്ടപെട്ടവര്‍,അടുത്ത ബന്ധുക്കള്‍ മരിച്ചവര്‍,ലേബര്‍ ക്യാമ്പുകളില്‍ 
കഴിയുന്ന തൊഴിലാളികള്‍ എന്നിവരെ ഉള്‍പെടുത്തിയാണ് ആദ്യപട്ടിക തയ്യാറാക്കിയതെന്നാണ് വിവരം.

രജിസ്റ്റര്‍ ചെയ്തവരെ രണ്ട് ഘട്ടമായാകും ഇന്ത്യയില്‍ എത്തിക്കുക,ആദ്യം അടിയന്തര സാഹചര്യം ഉള്ളവര്‍,രണ്ടാം ഘട്ടത്തില്‍ അടിയന്തര സാഹചര്യം ഇല്ലാത്തവര്‍ 
അങ്ങനെയാണ് മുന്‍ഗണനാക്രമം.

വിമാനത്തില്‍ യാത്ര ചെയ്യുന്നതിന് സ്ഥാനപതി കാര്യാലയം തയ്യാറാക്കി നല്‍കുന്ന പട്ടിക അനുസരിച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ഓഫീസുകളില്‍ നിന്നാണ് ടിക്കറ്റ് ലഭിക്കുക.
യുഎഇ,ഖത്തര്‍,സൗദി അറേബ്യ,ബഹ്റെയ്ന്‍,കുവൈറ്റ്,ഒമാന്‍,മലേഷ്യ,അമേരിക്ക,സിങ്കപ്പൂര്‍,യുകെ,ബംഗ്ലാദേശ്,ഫിലിപ്പൈന്‍സ് എന്നീ രാജ്യങ്ങളില്‍ നിന്നാണ് 
ആദ്യ ആഴ്ച്ചയില്‍ പ്രവാസികള്‍ എത്തുക.

കേരളത്തിലേക്കാണ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ഉള്ളത്,15 എണ്ണം,ഇതില്‍ ആദ്യ ദിവസം നാല് സര്‍വീസുകളുണ്ട്,
അബുദാബി-കൊച്ചി,ദുബായ്-കോഴിക്കോട്,റിയാദ്-കോഴിക്കോട്,ദോഹ-കൊച്ചി എന്നീ സര്‍വീസുകളാണ് ആദ്യ ദിവസം,
രണ്ടാം ദിനം ബഹ്റെയ്നില്‍ നിന്ന് കൊച്ചിയിലേക്ക് വിമാനം എത്തും,മൂന്നാം ദിവസം കുവൈറ്റില്‍ നിന്ന് കൊച്ചിയിലേക്കും ഒമാനില്‍ നിന്ന് 
കൊച്ചിയിലേക്കും വിമാനം എത്തും.നാലാം ദിവസം ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കും സിംഗപ്പൂരില്‍ നിന്ന് കൊച്ചിയിലേക്കും വിമാനം ഉണ്ട്.

അഞ്ചാം ദിവസം സൗദിയിലെ ദമാമില്‍ നിന്ന് കൊച്ചിയിലേക്കും മനാമയില്‍ നിന്ന് കോഴിക്കോടെക്കും ദുബായില്‍ നിന്ന് കൊച്ചിയിലേക്കും വിമാനം എത്തും.
ആറാം ദിവസം കൊലലംപൂരില്‍ നിന്ന് കൊച്ചിയിലേക്കാണ് വിമാനം,ഏഴാം ദിവസം കുവൈറ്റില്‍ നിന്ന് കോഴിക്കോട്ടെക്കും ജിദ്ദയില്‍ നിന്നും കൊച്ചിയിലേക്കും 
സര്‍വീസ് ഉണ്ടായിരിക്കും.

Trending News